മൂന്ന് ആറുകളുടെ നാടാണ് മൂന്നാർ (Munnar). ഇടുക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മൂന്നാർ (Munnar). ഇടുക്കിയിൽ എത്തുന്ന സഞ്ചാരികൾ അധികവും എത്തുന്നതും മൂന്നാറിലെ കാഴ്ചകൾ കാണാനാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മൂന്നാർ.
കേരളത്തിലെ (Kerala) ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷനെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചകളെക്കുറിച്ചും വിശദമായി വായിക്കാം
Read more: Kerala travel guide
Munnar Tourist Places
Why is Munnar so famous
തേയില കൃഷിക്ക് ഏറ്റവും പ്രശസ്തമാണ് മൂന്നാർ (Munnar). ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ തേയില കൃഷി ആരംഭിച്ചത്.
തേയില കൃഷി മാത്രമല്ല നീണ്ടു നിവർന്നുകിടക്കുന്ന വനപ്രദേശങ്ങളുടെ കാഴ്ചകളും ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ്. നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളുടെ പ്രധാനപ്പെട്ട കേന്ദ്രമാണ് മൂന്നാർ.
മലയോരങ്ങളുടെ കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കും തേയില തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും ഏലത്തോട്ടങ്ങളുടെയും കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കും മൂന്നാർ (Munnar) വളരെ പ്രിയപ്പെട്ടതാണ്.
Things to do in Munnar
മൂന്നാറിൽ നിരവധി കാഴ്ചകളുണ്ട് കാണാൻ. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പച്ചപ്പ് വിരിച്ച തേയില തോട്ടങ്ങളാണ് (tea garden) .
തേയില തോട്ടങ്ങൾ മാത്രമല്ല തേയില ഫാക്ടറികളും മൂന്നാറിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ്.ഘട്ടം ഘട്ടമായി തേയില ഉണക്കി പൊടിച്ചെടുക്കുന്ന കാഴ്ചകൾ ഇവിടുത്തെ തേയില ഫാക്ടറിയിൽ കാണാൻ സാധിക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗം പേരും ഇവിടെ നിന്നും തേയില വാങ്ങാറുണ്ട്.
Which is the best time to visit Munnar
കുത്തുങ്കല്‍ വെള്ളച്ചാട്ടം (kuthumkal waterfalls)
മൂന്നാറിലെ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുത്തുങ്കല്‍ വെള്ളച്ചാട്ടം (kuthumkal waterfalls).
വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചകളും താഴെ നിന്നുള്ള വെള്ളം ചിന്നിച്ചു ചിതറുന്ന രീതിയിലുള്ള കാഴ്ചകളും ഒരുപോലെ മനോഹരമാണ്.
വെള്ളച്ചാട്ടത്തിന്റെ അടുത്ത് തന്നെ ചെറിയ ഗുഹകളും കാണാൻ സാധിക്കും.
കുത്തുങ്കല്‍ വെള്ളച്ചാട്ടത്തെ കുറിച്ച് വിശദമായി വായിക്കാം.
read more: kuthumkal waterfalls
പൂപ്പാറ (Pooppara)
പൂപ്പാറ (Pooppara) മറ്റൊരു മനോഹരമായ പ്രദേശമാണ്. മൂന്നാറിന്റെ കാഴ്ചകളായിട്ടുള്ള തേയില തോട്ടങ്ങളും പൂപ്പാറയിലെ പ്രധാന കാഴ്ചകളാണ്
വിശാലമായ തോട്ടങ്ങളും ഇവിടെ കാണാൻ സാധിക്കും. ഇവയ്ക്കിടയിൽ മലയോരങ്ങളും പുൽമേടുകളുടെ കാഴ്ചകളും പൂപ്പാറ കാഴ്ചകളെ വ്യത്യസ്തമാക്കുന്നു
പൂപ്പാറയിലെ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം
read more: Pooppara travel
ശാന്തൻപാറ (Santhanpara)
ശാന്തൻപാറ (Santhanpara) യിലായി മനോഹരമായ ട്രക്കിംഗ് പാതകൾ ഉണ്ട്. ഏലക്കാടുകൾക്ക് നടുവിലൂടെ ഇവിടെ ട്രെക്കിങ്ങ് ചെയ്യാൻ സാധിക്കും.
മൂന്നാറിലെ പല ട്രക്കിംഗ് പാതകളും ഒരല്പം സാഹസികമാണെങ്കിലും ശാന്തൻപാറയിലെ ട്രക്കിങ് പാതകൾ അവയെ അപേക്ഷിച്ച് വളരെ അനായാസം നടന്നു കയറാൻ സാധിക്കുന്നതാണ്
ശാന്തൻപാറ (Santhanpara),യിലെ കാഴ്ചകളെക്കുറിച്ച് വായിക്കാം
read more: Santhanpara
കാന്തല്ലൂർ (Kanthalloor)
കേരളത്തിൽ ആപ്പിൾ മരങ്ങൾക്ക് വളരെ പ്രശസ്തമായ പ്രദേശമാണ് മൂന്നാറിലെ കാന്തല്ലൂർ (Kanthalloor).
ആപ്പിൾ മരങ്ങൾ മാത്രമല്ല ഓറഞ്ച്, സ്ട്രോബറി ഇങ്ങനെ വ്യത്യസ്തമായിട്ടുള്ള പഴങ്ങ ഇവിടെ കാണാൻ സാധിക്കും.
മൂന്നാറിലെ മറ്റു കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഈ ആപ്പിൾ തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും കാണാൻ സഞ്ചാരികൾ നിരവധി പേർ ഇവിടെ എത്താറുണ്ട്.
കാന്തല്ലൂർ കാഴ്ചകളെ കുറിച്ച് വായിക്കാം.
read more: Kanthalloor
ചിന്നക്കനാൽ വെള്ളച്ചാട്ടം (chinnakanal waterfalls)
ചിന്നക്കനാൽ വെള്ളച്ചാട്ടം (chinnakanal waterfalls) ത്തിന് പവർഹൗസ് വെള്ളച്ചാട്ടം എന്ന് മറ്റൊരു പേരുമുണ്ട്.
തേയിലത്തോട്ടത്തിന്റെ നടുവിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടമാണിത്. ഈ വെള്ളച്ചാട്ടം മൂന്നാർ, തേനി പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
മൂന്നാറിലും ഇടുക്കിയിലുമായി നിരവധി വെള്ളച്ചാട്ടങ്ങളുണ്ടെങ്കിലും ഇത്തരത്തിൽ തേയിലത്തോട്ടത്തിന് നടുവിലൂടെ ഒഴുകുന്ന വെള്ളച്ചാട്ടം ഇവിടെ കാണാൻ സാധിക്കുമെന്നുള്ളതാണ് ചിന്നക്കനാലിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചിന്നക്കനാൽ വെള്ളച്ചാട്ടം (chinnakanal waterfalls) ക്കുറിച്ച് വിശദമായി വായിക്കാം.
read more: chinnakanal waterfalls
ചതുരംഗപ്പാറ (chathurangapara)
ഇവിടുത്തെ കാറ്റാണ് കാറ്റ്
എന്ന പ്രശസ്തമായ ഗാനരംഗത്തിന്റെ വരികൾ പോലെ തന്നെ ഇവിടെ വീശിയടിക്കുന്ന
കാറ്റാണ് ചതുരംഗപ്പാറയിലെ ഏറ്റവും വലിയ പ്രത്യേകത.
ചതുരംഗപാറയിലെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെ സ്ഥിതി ചെയ്യുന്ന കാറ്റാടി പാടങ്ങളാണ്.
തമിഴ്നാട്ടിൽ സ്ഥിരമായി എല്ലായിടത്തും കാണാറുള്ള ഇവ കേരളത്തിൽ വളരെ അപൂർവമാണ്
വർഷത്തിൽ
എല്ലാ ദിവസവും ഇവിടെ വീശിയടിക്കുന്ന ശക്തമായ കാറ്റുകാരണമാണ് ഈ
പ്രദേശങ്ങളിൽ വിൻഡ് മില്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ കാറ്റാടികൾ എല്ലാ
സമയത്തും നിർത്താതെ കറങ്ങുന്ന കാഴ്ച അതിമനോഹരമാണ്
read more: chathurangapara
നല്ലതണ്ണി (nallathanni)
നല്ലതണ്ണി (nallathanni) യിലെ പ്രധാന കാഴ്ചകൾ ഇവിടെയുള്ള ടാറ്റയുടെ കീഴിലുള്ള ടീം മ്യൂസിയമാണ്.
തേയിലയിൽ നിന്നും ടീ ഉണ്ടാക്കുന്നതിന്റെ വ്യത്യസ്തമായിട്ടുള്ള കാഴ്ചകൾ ഇവിടെ വിശദമായി കാണാൻ സാധിക്കും.
പുൽമേടുകളും ടീ മ്യൂസിയത്തിന് ചുറ്റുമുള്ള തേയില തോട്ടങ്ങളുമൊക്കെ നല്ല മനോഹരമായ കാഴ്ചകളാണ്.
നല്ലതണ്ണി (nallathanni) കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.
read more: nallathanni
വാളറ വെള്ളച്ചാട്ടം (valara waterfalls)
ഇവിടെ നിന്നുകൊണ്ട് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കും മഴക്കാലം ആണെങ്കിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ സാധിക്കുന്നില്ല
സഞ്ചാരികൾക്ക് ഇവിടെ സ്നാക്സും ചായയും മറ്റും കിട്ടുന്ന നിരവധി കടകൾ ഉണ്. ചായയും സ്നാക്സും ഒക്കെ കഴിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിന് ഭംഗി ആസ്വദിക്കാം.
read more: valara waterfalls
ലക്കം വെള്ളച്ചാട്ടം (lakkam waterfalls)
മറ്റു വെള്ളച്ചാട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ചെറിയ ഉയരത്തിൽ നിന്നാണ് ലക്കം വെള്ളച്ചാട്ടം (lakkam waterfalls) ഒഴുകുന്നത്.
പാറക്കൂട്ടങ്ങളിക്കിടയിലൂടെ ഒരു സ്പ്രേ പോലെ വെള്ളം ഒഴുകി നീങ്ങുന്ന കാഴ്ച അതിമനോഹരമാണ്. അതിനാൽ ലക്കം ഫാൾസിൽ സഞ്ചാരികൾക്ക് കുളിക്കുവാനുള്ള സൗകര്യമുണ്ട്. സാഹസികത ആസ്വദിക്കുന്നവർക്കായി ട്രെക്കിങ്ങിനുള്ള സൗകര്യമുണ്ട്. അതിനായി പ്രത്യേകം പാക്കേജ് (trekking package) എടുക്കേണ്ടതുണ്ട്.
ലക്കം വെള്ളച്ചാട്ടം (lakkam waterfalls) ക്കുറിച്ച് വിശദമായി വായിക്കാം.
read more: lakkam waterfalls
രാജാപ്പാറ (rajappara)
രാജാപ്പാറയിലെ പച്ചപ്പാർന്ന മലനിരകളിൽ കോട നിറയുന്നതു മനോഹരമായ കാഴ്ചയാണ്.
ശക്തമായ വീശിയടിക്കുന്ന തണുത്ത കാറ്റും താഴ്വാരമാകെ വിശാലമായി നീണ്ടുകിടക്കുന്ന തമിഴ്നാട്ടിലെ കൃഷി സ്ഥലങ്ങളും ഇവിടുത്തെ മറ്റൊരു പ്രധാന പ്രത്യേകതയാണ്.
രാജാപ്പാറ (rajappara) കാഴ്ചകളെ കുറിച്ച് വായിക്കാം.
read more: rajappara
തൂവാനം വെള്ളച്ചാട്ടം (Thoovanam Waterfalls)
മൂന്നാറിലും ഇടുക്കിയിലും ആയി വലുതും ചെറുതുമായ നിരവധി വ്യത്യസ്തങ്ങളായിട്ടുള്ള വെള്ളച്ചാട്ടങ്ങളുണ്ട്.
ഇതിൽ
നിന്നൊക്കെ തൂവാനം വെള്ളച്ചാട്ടം വ്യത്യസ്തമാക്കുന്നത് ഇത്
സ്ഥിതിചെയ്യുന്ന സ്ഥാനമാണ് . കാടിന് നടുവിലാണ് വെള്ളച്ചാട്ടം സ്ഥിതി
ചെയ്യുന്നത്.
വനത്തിലെ പാതകളിലൂടെ ഏതാണ്ട് നാല് കിലോമീറ്ററോളം ട്രക്കിംഗ് നടത്തിയാണ് തൂവാനം വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്.
ട്രക്കിങ്ങിന്റെ
വിവിധ ഘട്ടങ്ങളിൽ അകലെ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ പലവിധ കാഴ്ചകൾ
കാണാൻ സാധിക്കും. ഇവയെക്കാൾ ഒക്കെ മനോഹരവും വ്യത്യസ്തവുമാണ് തൂവാനം
വെള്ളച്ചാട്ടം (Thoovanam Waterfalls) അടുത്ത് നിന്നുള്ള കാഴ്ചകൾ.
read more: Thoovanam Waterfalls
ചൊക്രമുടി (Chokramudi Peak)
കോടമഞ്ഞും പുൽമേടുകളും മലമേടുകളും പിന്നിട്ടുള്ള ട്രെക്കിംഗ് പാതയാണിത്.
ആനയിറങ്ങൽ ഡാം (anayirangal dam)
മനോഹരമായ തേയില തോട്ടങ്ങളുടെ കാഴ്ചകളാണ് ഈ ഡാമിലായി കാണാൻ സാധിക്കുന്നത്. അതുപോലെതന്നെ വന കാഴ്ചകളും ഇവിടത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകതയാണ്.
കുണ്ടള ഡാം (kundala dam)
ആറ്റുകാട് വെള്ളച്ചാട്ടം (attukad waterfalls)
ചീയപ്പാറ വെള്ളച്ചാട്ടം (Cheeyappara Waterfall)
പല പല തട്ടുകളിലായി ഒഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം (Cheeyappara Waterfall).
വേനൽക്കാലത്ത് ഒരു ചെറിയ നീർച്ചാൽ പോലെ ഒഴുകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലം ആകുമ്പോൾ അതിശക്തമായ വെള്ളച്ചാട്ടം ആകുന്നു.
വെള്ളച്ചാട്ടത്തിന് അടുത്തുള്ള കടകളിൽ സ്നാക്സും ചായയും ഒക്കെ ലഭ്യമാണ്.
സുരക്ഷാ കാരണങ്ങളുള്ളതിനാൽ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുവാൻ സാധ്യമല്ല. വെള്ളച്ചാട്ടത്തിന്റെ അകലെ നിന്ന് സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും.
വട്ടവട (Vattavada)
തേയിലത്തോട്ടങ്ങളാണ് (tea gardens) പ്രധാനമായും മൂന്നാറിലെ കാഴ്ചകൾ. എന്നാൽ പച്ചക്കറിത്തോട്ടങ്ങളാണ് (vegetable farms) വട്ടവടയിലുള്ളത്.
തട്ട് തട്ടുകളായി നിര നിരയായുള്ള മനോഹരമായ കൃഷിയിടങ്ങളാണ് വട്ടവടയിലെ കാഴ്ചകൾക്ക് മിഴിവേകുന്നത്. പച്ചക്കറികൾ, പഴങ്ങൾ ഇവയുടെ വിശാലമായ തോട്ടങ്ങളാണ് ഇവിടെയുള്ളത്.
പച്ചക്കറികളിൽ പ്രധാനമായും ക്യാബേജ് ,ക്യാരറ്റ് എന്നിവയാണ്. ഇവയുടെ വലിയ തോട്ടങ്ങൾ വട്ടവടയിലായി കാണാം.
വട്ടവടയിലായി ട്രെക്കിങ്ങ് (vattavada trekking) പാതകളുണ്ട്. ട്രെക്കിങ്ങ് ആസ്വദിക്കുന്നവർക്ക് ഈ പാതകളിലൂടെ നടന്ന് വട്ടവടയിലെ കാഴ്ചകൾ ആസ്വദിക്കാം.