Idukki Tourist Places



നീണ്ട നിവർന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും.  ഈ മനോഹരമായ കാഴ്ചകൾ ഇടുക്കിക്ക് (Idukki) മാത്രം സ്വന്തമാണ്.

കേരളത്തിലെ (kerala) ഏറ്റവും മനോഹരമായ ജില്ലകളിൽ ഒന്നാണ് ഇടുക്കി (Idukki). പലപ്പോഴും ഇടുക്കി എന്ന് കേട്ടാൽ സഞ്ചാരികളിൽ പലരും മൂന്നാർ മാത്രമാണ് മനസ്സിൽ ഓർക്കുന്നത്. എന്നാൽ ഇടുക്കിയിൽ കാണാനായി നിരവധി മനോഹരമായ സ്ഥലങ്ങളുണ്ട്.

ഇടുക്കി (Idukki) മാത്രമല്ല കേരളത്തിന്റെ (kerala) പല ജില്ലകളിലും മനോഹരമായ സ്ഥലങ്ങളുണ്ട്. കേരളത്തിലെ മനോഹരമായ പ്രദേശങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

Read more: Kerala travel guide 

ഇടുക്കി (Idukki)


What is Idukki famous for

മലയോര കാഴ്ചകളും വനക്കാഴ്ചകളും തേയില തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും.

ഇടുക്കിയിലായി (Idukki) തേയിലത്തോട്ടങ്ങളും  കാപ്പിത്തോട്ടങ്ങളും പലതുണ്ടെങ്കിലും അവയിൽ ഓരോന്നിന്റെയും കാഴ്ചകൾ വ്യത്യസ്തമാണ്. മലകൾക്ക് മേലെ ഒഴുകുന്ന മേഘങ്ങളെ പല സ്ഥലങ്ങളിലും കാണാൻ കഴിയുമെങ്കിലും ഇടുക്കിയിൽ മാത്രമാണ് മലകൾക്ക് താഴെ നീങ്ങുന്ന മേഘ കൂട്ടങ്ങളെ കാണാൻ സാധിക്കുന്നത്.

ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിരവധി പ്രത്യേകതകൾ ഉണ്ട്. കേരളത്തിൽ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ഇടുക്കി (Idukki).

ഇടുക്കിയിലെ പ്രധാന സ്ഥലങ്ങൾ

ഇടുക്കി (Idukki) എന്ന പേരിനോടൊപ്പം തന്നെ ചേർത്ത് വായിക്കാവുന്നതാണ് ഇടുക്കി ഡാം. പ്രശസ്തമായ ഈ ഡാമും ഇടുക്കിയുടെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ്.

ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ (idukki waterfalls)


നരിയമ്പാറ വെള്ളച്ചാട്ടം (nariampara triple waterfalls)

പലതരം വ്യത്യസ്തമായ വെള്ളച്ചാട്ടങ്ങൾ കേരളത്തിൻറെ പലഭാഗങ്ങളിലായി കാണാറുണ്ടെങ്കിലും  ഇങ്ങനെ അടുക്കടുക്കായി തട്ടുകട്ടുകളായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങൾ അപൂർവ്വമാണ്. അത്തരത്തിലുള്ള മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് നരിയമ്പാറ ട്രിപ്പിൾ വാട്ടർഫാൾ (nariampara triple waterfalls).

വേനൽക്കാലത്തും മൺസൂൺ കാലത്തും വ്യത്യസ്തമായിട്ടുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

നരിയമ്പാറ വെള്ളച്ചാട്ട (nariampara triple waterfalls) ത്തെ കുറിച്ച് വായിക്കാം.

read more: nariampara triple waterfalls

 

അഞ്ചുരുളി (anchuruli)


അഞ്ചുരുളിയിലെ (anchuruli) തുരങ്കത്തിലെ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.

ഒരു തുരങ്കവും അതിലൂടെ ഒഴുകുന്ന വെള്ളവും.  ഈ തുരങ്കത്തിൽ വെള്ളത്തിലൂടെ  നടക്കാൻ സാധിക്കുമെന്നുള്ളതാണ് അഞ്ചുരുളിയിലെ പ്രത്യേകത.

ഇവിടെനിന്ന് കാഴ്ചകൾ കാണാനായിട്ടുള്ള അഞ്ചുരുളി വ്യൂ പോയിൻറ് തുരങ്കത്തിന്  തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. ഈ ടണലിലൂടെ ഒഴുകുന്ന വെള്ളത്തിനു താഴെയായി ഒരു വെള്ളച്ചാട്ടവും കാണാൻ സാധിക്കും

അഞ്ചുരുളി (anchuruli) കാഴ്ചകളെക്കുറിച്ച് വായിക്കാം

read more: anchuruli

കുട്ടിക്കാനം (Kuttikkanam)


തേയിലത്തോട്ടങ്ങളാണ് കുട്ടിക്കാനത്തെ (Kuttikkanam) പ്രധാന കാഴ്ചകൾ. ഇടുക്കിയിലെ പ്രധാന കാഴ്ചകളായ തേയില തോട്ടങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള കാഴ്ചകളാണ് കുട്ടിക്കാനത്ത് കാണാൻ സാധിക്കുന്നത്.

ഈ തേയില തോട്ടങ്ങളും അവയ്ക്കിടയിലൂടെ തങ്ങിനിൽക്കുന്ന കോടമഞ്ഞും കുട്ടിക്കാനത്തെ കാഴ്ചകളെ മറ്റു ഇടുക്കി കാഴ്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നു

കുട്ടിക്കാനത്തെ (Kuttikkanam) കാഴ്ചകളെക്കുറിച്ച് വായിക്കാൻ

read more: Kuttikkanam

കോട്ടപ്പാറ (kottappara)


കോടമഞ്ഞു നിറഞ്ഞ മലയോരങ്ങളാണ് കോട്ടപ്പാറയിലെ ( kottappara) പ്രധാന കാഴ്ചകൾ.

വിശാലമായ  ഒരു വ്യൂ പോയിന്റാണ് ഇവിടെ ഉള്ളത്. അതായത് ഒരേസമയം നിരവധി സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ സാധിക്കുന്ന പാകത്തിലുള്ള മലനിരകളാണിത്.

കോട്ടപ്പാറയിലെ ( kottappara) ഈ വ്യത്യസ്ത കാഴ്ചകളെ കുറിച്ച് വായിക്കാം

read more: kottappara


തൊമ്മൻകുത്ത് വെള്ളച്ചാട്ടം (thommankuthu waterfalls)


വ്യത്യസ്തങ്ങളായിട്ടുള്ള ഏഴോളം വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിലുള്ളത് (thommankuthu).

തൊമ്മൻകുത്തിലേക്ക് എത്താനായി കാട്ടുപാതയിലൂടെയുള്ള സഞ്ചാരവും അവയ്ക്കിടയിലൂടെ കാണുന്ന അരുവികളും ഇവിടുത്തെ പ്രധാന പ്രത്യേകതകളാണ്

തൊമ്മൻകുത്തിലായി  ട്രക്കിങ്ങിനായുള്ള പാതകളുണ്ട്. മാത്രമല്ല മലയോര കാഴ്ചകൾ വിശദമായി കാണാൻ പാകത്തിലുള്ള തൊമ്മൻകുത്ത് വ്യൂ പോയിന്റും ഇവിടെ സ്ഥിതി ചെയ്യുന്നു.

തൊമ്മൻകുത്തിലെ (thommankuthu) കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: thommankuthu waterfalls

ആമപ്പാറ (Amappara)

ആമയുടെ രൂപത്തിലുള്ള പാറകളായതിനാലാകാം ഇതിന് ആമപ്പാറ (Amappara) എന്ന് വിളിക്കുന്നത്.

ആമപ്പാറയിലേക്കുള്ള പാതകൾ വളരെ വ്യത്യസ്തമാണ്. പച്ചപ്പിന്റെ പുൽക്കൂട്ടങ്ങൾ പിന്നിട്ടു കൊണ്ടാണ് ഈ പാറയിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കേണ്ടത്.

സാഹസികത ആവോളം ആസ്വദിക്കുന്ന സഞ്ചാരികൾക്ക് വളരെ വ്യത്യസ്തമായ കാഴ്ചകളാണ് ആമപ്പാറയിലുള്ളത്.

പാറയിലെ ഈ വിടവിലൂടെ വളരെ സാവധാനം നടന്നു നീങ്ങാം. നേരിയ വിടവിലൂടെ നടന്നു  ഈ പാത പിന്നിട്ട് മനോഹരമായ കാഴ്ചകൾ കാണാം.

read more: Amappara

Elappara (ഏലപ്പാറ)


ഏലത്തോട്ടങ്ങൾ നിറഞ്ഞ മലമേടുകൾ.

ഏലപ്പാറയിലെ കാഴ്ചകൾക്ക് ഏലത്തോട്ടങ്ങളുടെ സുഗന്ധവും പശ്ചാത്തലമായിട്ടുണ്ട്. മാത്രമല്ല മൂന്നാറിലെയും ഇടുക്കിയിലും പ്രധാന കാഴ്ചകളായ തേയില തോട്ടങ്ങളും ഇവിടെ കാണാൻ സാധിക്കും.

തണുത്ത കാറ്റ് വീശുന്ന ഏലപ്പാറയിലെ (Elappara) മനോഹരമായ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം

read more: Elappara

 മീനുളിയൻ പാറ (meenuliyan para)


സാധാരണ ഇടുക്കിയിലെ കാഴ്ചകളിൽ നിന്നും മീനുളിയൻ പാറയെ  വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ കുത്തനെയുള്ള കയറ്റങ്ങളാണ്.

ഈ കുത്തനെയുള്ള കയറ്റങ്ങൾ കയറി മുകളിലെത്തിയാൽ മനോഹരമായ കോടമഞ്ഞ് നിറഞ്ഞ മീനുളിയൻ പാറയിലെ കാഴ്ചകൾ കാണാൻ സാധിക്കും.

മീനുളിയൻ പാറയിലെ (meenuliyan para) ഈ കാഴ്ചകളെ കുറിച്ച് വായിക്കാം.

read more: meenuliyan para

കാറ്റാടിക്കടവ് (Kattadikadavu )


അതിശക്തമായ കാറ്റ് വീശുന്ന സ്ഥലമാണ് കാറ്റാടിക്കടവ്. ഈ തണുത്ത കാറ്റേറ്റുകൊണ്ട് കാറ്റാടി കടവിലെ കാഴ്ചകൾ കാണാം.

ഇവിടുത്തെ മനോഹരമായ കാഴ്ചകൾ കാണാൻ പാകത്തിൽ വിശാലമായ ഒരു വ്യൂ പോയിൻറ് കാറ്റാടി കടവിലുണ്ട് . ഈ വഴികളിലൂടെയുള്ള ട്രക്കിങ്ങും ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്

കാറ്റാടിക്കടവിന്റെ (Kattadikadavu ) കാഴ്ചകളെക്കുറിച്ച് വായിക്കാം

read more: Kattadikadavu 

 

ആനയടിക്കുത്ത് വെള്ളച്ചാട്ടം (Anayadikuthu waterfalls)


രണ്ട് ആനകൾ തമ്മിലുള്ള മത്സരത്തിനിടയിൽ ഒരു ആന ഇവിടത്തെ കുത്തിലേക്ക് ചാടുകയുണ്ടായി. അങ്ങനെയാണ് ഈ പ്രദേശത്തിന് ആനയടിക്കുത്ത് വെള്ളച്ചാട്ടം (Anayadikuthu waterfalls) എന്ന പേര് ലഭിച്ചത്.

ഈ വെള്ളച്ചാട്ടങ്ങൾ വേനൽക്കാലത്തും മൺസൂൺ കാലത്തും വ്യത്യസ്തമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് നൽകുന്നത്.

ആനയടിക്കുത്ത് വെള്ളച്ചാട്ടത്തെക്കുറിച്ച് (Anayadikuthu waterfalls) വിശദമായി വായിക്കാം.

read more: Anayadikuthu waterfalls

വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം (valanjanganam waterfalls)

വ്യത്യസ്തങ്ങളായ വെള്ളച്ചാട്ടങ്ങൾ നിരവധിയുണ്ട് ഇടുക്കിയിൽ. ഓരോ വെള്ളച്ചാട്ടത്തിനു അതിന്റെതായ പ്രത്യേകതകളുമുണ്ട്. ചിലത് വനത്തിനുള്ളതാണെങ്കിൽ ചിലത് ചിലത് വൻമലകൾ  കയറിയാൽ മാത്രം എത്തിച്ചേരാവുന്നതാണ്.

സഞ്ചാരികൾക്ക് വളരെ അനായാസം കണ്ടു രസിക്കാവുന്ന പ്രകൃതിയുടെ എല്ലാവിധ മനോഹാരിതയോടുമുള്ള വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം  വെള്ളച്ചാട്ടം (valanjanganam waterfalls).

read more: valanjanganam waterfalls


ഉറുമ്പിക്കര (urumbikkara)

കല്ലും മണ്ണും നിറഞ്ഞ പാതകളാണ് ഉറുമ്പിക്കര (urumbikkara) മലമുകളിലേക്കുള്ളത്. സാഹസികമായ കയറ്റമാണ് ഉറുമ്പിക്കരയിലേക്കുള്ളത്.  ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിലാണ് ഉറുമ്പിക്കര (urumbikkara) കയറേണ്ടത്.

ഏന്തയാറിൽ നിന്നാണ് ഉറുമ്പിക്കര മലകളിലേക്കുള്ള കയറ്റം.  കല്ലുകൾ വാരിയിട്ടത് പോലെയുള്ള വഴികൾ.  മലയോരങ്ങളിൽ ശക്തമായി വീശിയടിക്കുന്ന കാറ്റും ഇടയ്ക്കിടയ്ക്ക് ചിലപ്പോഴൊക്കെ ചാറ്റൽ മഴയും ഉണ്ടാകാറുണ്ട്.

മലകയറ്റത്തിൽ ഇടയ്ക്കിടയ്ക്ക് വ്യൂ പോയിന്റുകൾ ഉണ്ട്. അവിടെ നിന്ന് നോക്കിയാൽ താഴ്വാരമാകെ കാണുവാൻ സാധിക്കും. മലകളും വനിരകളുമായുള്ള താഴ്വാരത്തിലെ കാഴ്ചകൾ രസകരമാണ്.

read more: urumbikkara


ഉളുപ്പുണി (uluppuni)


പുള്ളിക്കാനം ഏലപ്പാറ ((Elappara) പാതയിലാണ് ഈ മനോഹാരമായ പുൽമേടുകൾ സ്ഥിതി ചെയ്യുന്നത്.

ഉളുപ്പുണിയിലേക്കുള്ള  (uluppuni) കല്ലും മണ്ണും നിറഞ്ഞ സാഹസികമായ പാതകളോടെയുള്ള സഞ്ചാരമാണ് ഏറ്റവും വലിയ ഹൈലൈറ്റ്. 

നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴികളിലൂടെ നടന്നും മുകളിലേക്ക് കയറാവുന്നതാണ്. വളരെ ആയാസകരമായ ഒരു കയറ്റമാണിത്. അതിനാൽ കുന്നും മലകളും കയറി നല്ല പ്രാക്ടീസ് ഉള്ളവർ ഇതിന് മുതിരുന്നതാണ് നല്ലത്. 

ഉളുപ്പുണിയിലൂടെ  (uluppuni) മുകളിലെത്തിയാൽ അതി മനോഹരമാണ് കാഴ്ചകൾ. പച്ചപ്പാർന്ന പുൽമേടുകളും മൊട്ടക്കുന്നുകളും അവയെ തഴുകി നീങ്ങുന്ന മഞ്ഞും മേഘങ്ങളും. കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ഈ പുൽമേടുകളിൽ മതിയാവോളം വിശ്രമിക്കാം.

read more: uluppuni

പാപ്പാനി വെള്ളച്ചാട്ടം (pappani waterfalls)


ഉറുമ്പിക്കരയിലെ കാഴ്ചകൾ കാണുന്നവർക്ക് പാപ്പാനി വെള്ളച്ചാട്ടവും  (pappani waterfalls) കാണാം. ഉറുമ്പിക്കര മലകളിലേക്കുള്ള ട്രെക്കിങ്ങ് പാതയ്ക്ക് അടുത്തതായുള്ള പാതയിലൂടെയാണ് പാപ്പാനി വെള്ളച്ചാട്ടത്തിലേക്കെത്തേണ്ടത് (pappani waterfalls).

തട്ടു തട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടമാണിത്. മഴക്കാലത്ത് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന് ഭംഗിയേറെയാണ്.

കീഴാർകുത്ത് വെള്ളച്ചാട്ടം (Keezharkuth waterfalls)

ഇടുക്കിയിലെ (idukki) കൈതപ്പാറയിലാണ് കീഴാർകുത്ത് വെള്ളച്ചാട്ടം (keezharkuthu waterfalls) സ്ഥിതി ചെയ്യുന്നത്.

സാധാരണ ട്രെക്കിങ്ങ് പാതകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകൾ കണ്ടു കൊണ്ട് തണുത്ത കാറ്റേറ്റ് വനത്തിലൂടെ ഏതാണ്ട് 10 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഈ വെള്ളച്ചാട്ടത്തിലെത്തേണ്ടത്. പച്ചപ്പാർന്ന മരങ്ങൾക്ക് ഇടയിലൂടെ  മലമുകളിൽ നിന്നും ഒഴുകുന്ന വെള്ളച്ചാട്ടം ഇടുക്കിയിലെ മറ്റു നിരവധി വെള്ളച്ചാട്ടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്.

കീഴാർകുത്ത്  (keezharkuthu waterfalls) വെള്ളച്ചാട്ടത്തെക്കുറിച്ച് വായിക്കാം.

read more: Keezharkuth waterfalls

പരുന്തും പാറ (Parunthumpara)


മേഘങ്ങളെ തൊട്ടുനിൽക്കുന്ന മലയോരങ്ങൾ. മൂടൽമഞ്ഞും ചെറിയ ചാറ്റൽ മഴയും സ്ഥിരമായി കാണാൻ സാധിക്കും.


പരുന്തുംപാറയിലെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ് വിശാലമായ നീണ്ട നിവർന്നു കിടക്കുന്ന മലയോരങ്ങളും താഴ്വരകളും ഒക്കെ ഇവിടെനിന്ന് കാണാൻ സാധിക്കും.

പരുന്തിന്റെ ആകൃതിയിലുള്ള പാറകൾ ആയതുകൊണ്ടാണ് ഈ പാറകൾക്ക് പരുന്ത് പാറ എന്ന പേര് ലഭിച്ചത് .ഒറ്റനോട്ടത്തിൽ പരുന്തിന്റെ അതേ ആകൃതിയിലുള്ള പാറകൾ സഞ്ചാരികൾക്ക് വളരെ കൗതുകം നൽകുന്ന കാഴ്ചകളാണ്.

read more: Parunthumpara