കപ്പയും മീൻകറിയും (kappa meen curry) നാടൻ ന്യൂജൻ മെനു ആയി



നാടൻ ബ്രേക്ക് ഫാസ്റ്റ്  കോമ്പിനേഷനുകളിൽ (nadan breakfast menu) ഏറ്റവും ബെസ്റ്റ് ആണ് കപ്പയും മീൻ കറി (kappa meen curry).

പഴങ്കഞ്ഞി (pazhamkanji) പോലെ ഒരു കാലത്ത്  മലയാളികളുടെ സ്ഥിരം പ്രഭാതഭക്ഷണമായിരുന്നു കപ്പയും മീൻകറിയും (kappa meen curry). ഇപ്പോൾ ഇത് വീണ്ടും ന്യൂജൻ മെനു ആയി.

മറ്റ് നിരവധി വ്യത്യസ്തങ്ങളായ നാടൻ ബ്രേക്ക് ഫാസ്റ്റ്  കോമ്പിനേഷനുകൾ ഉണ്ട്. 

പഴങ്കഞ്ഞി, ദോശയും ചമ്മന്തിയും, ഇഡലിയും സാമ്പാർ, അപ്പവും മുട്ടക്കറിയും ഇവയൊക്കെ മലയാളികളുടെ പ്രധാന പ്രഭാത ഭക്ഷണങ്ങൾ (kerala breakfast menu) ആണ്.

കേരളത്തിലെ പ്രധാന ബ്രേക്ക്ഫാസ്റ്റ് ഐറ്റംസിനെ കുറിച്ച് വിശദമായി വായിക്കാം.

read more: kerala breakfast items

കപ്പയും മീൻകറിയും (kappa meen curry)


മറ്റേതൊരു നാടൻ കോമ്പിനേഷനുകളെയും വെല്ലുന്ന മലയാളികളുടെ പഴമയുടെ രുചിയാണ്  കപ്പയും മീൻകറിയും (kappa meen curry).

കപ്പ ഉണ്ടാക്കാം (kappa recipe)

കേരളത്തിൽ ധാരാളമായി ലഭിക്കുന്ന ഒന്നാണ് കപ്പ  (kappa).  വളരെ എളുപ്പത്തിൽ കപ്പ പാകം ചെയ്യുവാനായി സാധിക്കും.

കപ്പ അതിന്റെ മണ്ണ് ഒക്കെ തുടച്ചുമാറ്റി തൊലി നന്നായി ചെത്തി കളയുക.

തൊലിയൊക്കെ മാറ്റിയ കപ്പ വെള്ളത്തിൽ നന്നായി കഴുകുക. അതിനുശേഷം അതിനെ ചെറിയ ചെറിയ കഷണങ്ങളായി അരിയുക. അരിഞ്ഞ കപ്പയുടെ കഷണങ്ങൾ വെള്ളത്തിൽ ഇട്ട് അല്പം ഉപ്പും ചേർത്ത് വേവിക്കുക.

കപ്പ നന്നായി വെന്തതിനുശേഷം വെള്ളം ഊറ്റി കളയുക. കപ്പക്കഷണങ്ങൾ ഒരു തവി ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.

തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, ഇഞ്ചി ജീരകം, പച്ചമുളകും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇവ കപ്പയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഒരു പാനിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിൽ കടുക്, വറ്റൽ മുളക്, ചെറിയ ഉള്ളി ഇവ ഇട്ട് ഇളക്കുക. അതിനുശേഷം ഇവ കപ്പയിലേക്ക് ചേർക്കുക.


മീൻ കറി ഉണ്ടാക്കാം (meen curry)


മീൻ കറി  (meen curry) കേരളത്തിൻറെ പലയിടങ്ങളിലും പല സ്റ്റൈലുകളിൽ ഉണ്ടാക്കുന്നുണ്ട്. ഏത് രീതിയിൽ വേണമെങ്കിലും മീൻ കറി തയ്യാറാക്കാം. തയ്യാറാക്കുന്ന രീതി അനുസരിച്ച് മീൻകറി രുചിയിലും  വ്യത്യസ്തത ഉണ്ടാകും.

ഏത് മീൻ ഉപയോഗിച്ചും കപ്പയ്ക്ക് കോമ്പിനേഷൻ ആയുള്ള മീൻ കറി  (meen curry) ഉണ്ടാക്കാം. മീൻ ആദ്യം നന്നായി നല്ല വൃത്തിയായി കഴുകുക.

 മൺചട്ടിയിലാണ് മീൻ കറി തയ്യാറാക്കേണ്ടത്. മൺചട്ടിയിൽ ഉണ്ടാക്കുന്ന മീൻ കറിക്ക് ഒരു പ്രത്യേക രുചിയാണ്. ആദ്യം മൺചട്ടി സ്റ്റൗവിൽ വയ്ക്കുക. അതിലേക്ക് എണ്ണ ഒഴിക്കുക എണ്ണ ചൂടാകുമ്പോൾ അതിൽ കടുകും വറ്റൽമുളകും ചെറിയ ഉള്ളിയും ഇട്ട് ഇളക്കുക.

 ഇവ നല്ല രീതിയിൽ വഴണ്ടതിനു ശേഷം അതിലേക്ക് പച്ചമുളകും ഇഞ്ചി വെളുത്തുള്ളിയും ചതച്ചതും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക.

 ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് വീണ്ടും നന്നായി ഇളക്കുക. ഇവ ചെറുതായി പാകമായ ശേഷം ആവശ്യമുള്ളത്ര വെള്ളം ഒഴിക്കുക. 

ആവശ്യമുള്ളത്ര പുളിയും ചേർത്ത് തിളപ്പിക്കാനായി സ്റ്റൗവിൽ വയ്ക്കുക.  ഇതിനുശേഷം ആവശ്യമുള്ള മീൻ ഇതിലേക്ക് ഇട്ടതിനു ശേഷം വേവിക്കാം. 

പാകമായ ശേഷം അതിലേക്ക് ഒരല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്താൽ കുറച്ചുകൂടി രുചികരമാകും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ മീൻ കറി തയ്യാറാക്കാം.

Previous
Next Post »