കേരളത്തിലെ രുചികരമായ ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം സ്റ്റൂ (idiyappam stew).
ദോശയും ചമ്മന്തിയും (dosa chammanthi) ഇഡ്ഡലിയും സാമ്പാറും (idli sambar) അപ്പവും മുട്ടക്കറിയും (appam mutta curry) പോലെ വളരെ പ്രശസ്തമായ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളിൽ ഒന്നാണ് ഇടിയപ്പം സ്റ്റൂ (idiyappam stew).
കേരളത്തിലെ പ്രധാന ബ്രേക്ക്ഫാസ്റ്റ് ഐറ്റംസിനെ (Kerala breakfast recipes) കുറിച്ച് വിശദമായി വായിക്കാം.
read more: Kerala breakfast recipes
ഇടിയപ്പം സ്റ്റൂ (idiyappam stew)
ഇടിയപ്പത്തിന്റെ (idiyappam) പ്രധാന കോമ്പിനേഷൻ ആണ് സ്റ്റൂ (stew).ഇടിയപ്പം സ്റ്റൂ വളരെ വേഗത്തിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ്.
ഇടിയപ്പം (idiyappam)
അരി (rice) ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണ് ഇടിയപ്പം (idiyappam). അരി പൊടിച്ച് അതിനെ വറുത്ത് ആണ് ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നത്.
ഇടിയപ്പം ഉണ്ടാക്കുന്ന വിധം (Idiyappam recipe)
ഇടിയപ്പത്തിനായുള്ള അരി (Idiyappam flour) പൊടിച്ചെടുക്കുക അതിനെ നന്നായി ചട്ടിയിലിട്ട് വറുക്കുക.
ഇടിയപ്പത്തിനായി ഇത്തരത്തിൽ തയ്യാറാക്കിയ മാവ് വെള്ളം ഒഴിച്ച് നന്നായി കുഴക്കുക. ഇടിയപ്പം ഉണ്ടാക്കുന്നതിന് ഒരു പ്രത്യേക രീതിയിലുള്ള അച്ച് ഉണ്ട്. ഇതിന് സേവനാഴി (sevanazhi) എന്നും ചിലയിടങ്ങളിൽ പറയാറുണ്ട്.
കുഴച്ച മാവിനെ (Idiyappam flour) സേവനാഴിയിലേക്ക് നിറയ്ക്കുന്നു. അതിനുശേഷം സേവനാഴി (sevanazhi) തിരിക്കുമ്പോൾ ആ മാവ് ചെറിയ ചെറിയ സുഷിരങ്ങളിലൂടെ ഏതാണ്ട് ഒരു നൂല് പോലെ തട്ടിലേക്ക് വീഴുന്നു.
ഇഡ്ഡലി ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഇഡ്ഡലി തട്ട് (idli thattu) തന്നെ ഇടിയപ്പവും ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിൽ സേവനാഴിയിലൂടെ കുഴച്ച മാവ് നൂല് പോലെ ആക്കി തട്ടുകളിലേക്ക് നിറയ്ക്കുക.
അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ വെള്ളം നിറയ്ക്കുക. വെള്ളം തിളക്കുമ്പോഴേക്കും ഈ അച്ചുകൾ അതിലേക്ക് എടുത്ത് വയ്ക്കുക. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ഇടിയപ്പം പാകമാകും. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഇടിയപ്പം (Idiyappam recipe) തയ്യാറാക്കാം.
വെജിറ്റബിൾ സ്റ്റൂ (vegetable stew kerala style)
ഇടിയപ്പത്തിന്റെ പ്രധാന കോമ്പിനേഷൻ ആയ സ്റ്റൂ തയ്യാറാക്കാം പലരീതിയിൽ സ്റ്റൂ ഉണ്ടാക്കാൻ സാധിക്കും വെജിറ്റബിൾസ് അതുപോലെ ചിക്കൻ പോലുള്ള നോൺവെജ് ഐറ്റംസ് ഉപയോഗിച്ചിട്ടുള്ള സ്റ്റുവും ഇടിയപ്പത്തിന്റെ കൂടെ രുചികരമായ കഴിക്കാവുന്നതാണ്.
വെജിറ്റബിൾ സ്റ്റൂ ചേരുവകൾ (Vegetable stew kerala style ingredients)
സ്റ്റൂ തയ്യാറാക്കുന്നതിന്റെ പ്രധാന പച്ചക്കറികൾ ഇവയാണ്. ക്യാരറ്റ്, സവാള, ഗ്രീൻപീസ്, കോളിഫ്ലവർ, ബീൻസ്, ഉരുളക്കിഴങ്ങ് ഇവയാണ് സ്റ്റൂ (vegetable stew) തയ്യാറാക്കാൻ ആവശ്യമായ പ്രധാന പച്ചക്കറികൾ.
പച്ചക്കറികൾ വളരെ ചെറിയ കഷണങ്ങളായി അരിയുക. ബീൻസ് ഒരല്പം നീളത്തിൽ അരിയുക ബാക്കിയുള്ളതെല്ലാം ചതുരത്തിൽ കട്ട് ചെയ്യുക.
സ്റ്റൂ തയ്യാറാക്കാൻ ആവശ്യമായ ഏറ്റവും പ്രധാനമായ ചേരുവയാണ് തേങ്ങാപ്പാൽ (coconut milk).
വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാം (veg stew recipe)
ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചെറുതായി ചൂടാകുമ്പോഴേക്കും അതിലേക്ക് ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക. സവാള നല്ല രീതിയിൽ പാകമാകുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
ഉരുളക്കിഴങ്ങ്, ക്യാരറ്റ്, കോളിഫ്ലവർ, ബീൻസ് ഇവ ചേർക്കുക. വീണ്ടും നന്നായി ഇളക്കുക. അതിനുശേഷം ആവശ്യമുള്ള വെള്ളം ഇതിലേക്ക് ഒഴിക്കുക. വെള്ളം തിളക്കുന്നത് വരെ ചൂടാക്കുക.
ഇവ നന്നായി വെന്തതിനു ശേഷം ആവശ്യമുള്ളത്രയും തേങ്ങാപ്പാൽ ഇതിലേക്ക് ചേർക്കുക. അതിലേക്ക് അല്പം കുരുമുളകുപൊടിയും ചേർക്കുക. അതിനുശേഷം നന്നായി ഇളക്കുക . ഇത്തരത്തിലാണ് വെജിറ്റബിൾ സ്റ്റൂ (vegetable stew) തയ്യാറാക്കുന്നത്.