ചക്ക കൊണ്ട് നിറയെ വിഭവങ്ങൾ (chakka recipe) ഉണ്ടാക്കാം. മധുരമേറിയ പലഹാരങ്ങൾ, എരിവും പുളിയും ഒക്കെയായി ചക്ക കൊണ്ടുള്ള കറികൾ ഇത്തരത്തിൽ വ്യത്യസ്തങ്ങളായ നിരവധി വിഭവങ്ങൾ ചക്ക (chakka dishes) കൊണ്ട് ഉണ്ടാക്കുവാൻ സാധിക്കും.
നാടൻ കറികളാണ് ചക്ക (chakka) കൊണ്ട് അധികവും തയ്യാറാക്കുന്നത്. പരമ്പരാഗതമായ രീതിയിൽ കാലാകാലങ്ങളായി തയ്യാറാക്കുന്ന ഇത്തരം വിഭവങ്ങൾ മികവേറിയതും സ്വാദേറിയതും ആണ്.
നാട്ടിൻപുറങ്ങളിൽ ധാരാളമായി ലഭിക്കുന്നതാണ് ചക്ക. അതുകൊണ്ടുതന്നെ നാട്ടിൻപുറങ്ങളിലാണ് ഇത്തരത്തിലുള്ള ചക്ക കൊണ്ടുള്ള വിഭവങ്ങൾ അധികവും തയ്യാറാക്കിയിരുന്നത്. ചക്ക കൊണ്ടുള്ള വിഭവങ്ങളിൽ പലതും ഒട്ടേറെ കാലം മുതലേ കേരളത്തിൽ വളരെ വലിയ രീതിയിൽ പ്രശസ്തമായതാണ്.
പ്രധാന ചക്ക വിഭവങ്ങൾ (chakka recipe) ഇവയാണ്
ചക്ക കൊണ്ടുള്ള വിഭവങ്ങൾ (chakka recipes)
ചക്ക പുഴുക്ക് (chakka puzhukku)
ചക്ക കൊണ്ടുള്ള വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉണ്ടാക്കുന്നതും ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നതുമായ വിഭവമാണ് ചക്കപ്പുഴുക്ക് (chakka puzhukku).
നാട്ടിൻപുറങ്ങളിൽ സ്ഥിരമായി ചോറിന്റെ കറിയായി ചക്കപ്പുഴുക്ക് കാലങ്ങളായി വളരെ പ്രചാരത്തിലുള്ളതാണ്.
ചക്കയും തേങ്ങയുമാണ് ചക്കപ്പുഴുക്ക് (chakka puzhukku)ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. വളരെ സാധാരണ രീതിയിൽ നാട്ടിൻപുറത്തിന്റെ അതേ ശൈലിയിൽ ചക്കപ്പുഴുക്ക് ഉണ്ടാക്കുവാൻ സാധിക്കും.
ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നതിനെക്കുറിച്ച് വിശദമായി വായിക്കാം.
read more: chakka puzhukku
ചക്ക തോരൻ (chakka thoran)
മലയാളികളുടെ കറിക്കൂട്ടുകളിൽ പ്രധാനമാണ് തോരൻ.
നിരവധി പച്ചക്കറികൾ കൊണ്ട് വ്യത്യസ്തങ്ങളായ തോരനുകൾ മലയാളികൾ ചോറിന്റെ കറിയായി കഴിക്കാറുണ്ട്.
ചക്ക കൊണ്ട് ഉണ്ടാക്കുന്ന തോരൻ (chakka thoran) ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തവും വളരെ രുചികരവുമാണ്. അധികം പഴുക്കാത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ഈ തോരൻ മറ്റ് നോൺവെജ് വിഭവങ്ങളേക്കാൾ നല്ല രുചിയാണുള്ളത്.
ചക്കത്തോരന്റെ (chakka thoran) പ്രത്യേകതകളെക്കുറിച്ചും ഉണ്ടാക്കുന്നതിനെക്കുറിച്ചും വായിക്കാം
read more: chakka thoran
ചക്ക എരിശ്ശേരി (CHAKKA ERISSERY)
ചക്ക പുഴുക്ക് (chakka puzhukku) പോലെ സമാനമായ രീതിയിലാണ് ചക്ക എരിശ്ശേരി ഉണ്ടാക്കുന്നത്. പച്ച ചക്ക ഉപയോഗിച്ചും ഒരല്പം പഴുത്ത ചക്ക ഉപയോഗിച്ചും ചക്ക എരിശ്ശേരി ഉണ്ടാക്കാം.
ചക്ക എരിശ്ശേരി (chakka erissery) വളരെ അനായാസമായി ചുരുക്കം ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. നാടൻ ചേരുവകൾ കൊണ്ട് ചക്ക എരിശ്ശേരി എളുപ്പത്തിൽ തയ്യാറാക്കാം.
ചക്ക (chakka) കൊണ്ടുണ്ടാക്കുന്ന എരിശ്ശേരി മലയാളികൾക്ക് ഏറെ പ്രിയങ്കരമായ സാധാരണ എരിശ്ശേരിയിൽ നിന്നും വളരെ വ്യത്യസ്തമാണ്.
ചക്ക എരിശ്ശേരി (CHAKKA ERISSERY) ഉണ്ടാക്കുന്നതിനെക്കുറിച്ച് വിശദമായി വായിക്കാം.
read more: chakka erissery
ചക്ക അവിയൽ (chakka aviyal)
ചോറിന്റെ (kerala rice) സൈഡ് ഡിഷായി കഴിക്കാവുന്നതാണ് ചക്ക അവിയൽ (chakka aviyal).
ചക്കയും ചക്കക്കുരുവുമാണ് ചക്ക അവിയലിലെ പ്രധാന ചേരുവകൾ. വളരെ കുറച്ച് എരിവും പുളിയും ചക്കയുടെ സ്വാദുമൊക്കെയായി രുചിയേറിയതാണ് ചക്ക അവിയൽ.
ചക്കയുടെ മറ്റു പ്രധാന വിഭവങ്ങൾ പോലെ തേങ്ങ ഇതിലും ചേർക്കാറുണ്ട്. തേങ്ങ അവിയലിലെ മറ്റൊരു പ്രധാന പ്രധാന ചേരുവയാണ്.
ചക്ക അവിയൽ (chakka aviyal) ലിന്റെ പ്രത്യേകതകളെക്കുറിച്ചും ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും വിശദമായി വായിക്കുക.
read more: chakka aviyal