ചക്ക കൊണ്ടുള്ള വിഭവങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായതും ഏറ്റവും പ്രശസ്തവുമായ വിഭവമാണ് ചക്കപ്പുഴുക്ക് (chakka puzhukku).
ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ (chakka recipe) ഉണ്ടാക്കാം. അതിൽ മധുരമേറിയ നിരവധി വിഭവങ്ങൾ ഉണ്ട്. എരിവും പുളിയും ഒക്കെയുള്ള സ്വാദിഷ്ടമായ വിഭവങ്ങളുണ്ട്.
read more: chakka erissery
ചക്ക കൊണ്ടുള്ള ഭൂരിഭാഗം വിഭവങ്ങളും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ്.
read more: chakka aviyal
ചക്ക കൊണ്ട് ഉണ്ടാക്കാവുന്ന നിരവധി വിഭവങ്ങളെ കുറിച്ച് വിശദമായി വായിക്കാം.
Read more: chakka dishes
ചക്ക പുഴുക്ക് (chakka puzhukku)
ചക്കപ്പുഴുക്ക് (chakka puzhukku) പലരീതിയിൽ വ്യത്യസ്തങ്ങളായ ചേരുവകളോടെ ഉണ്ടാക്കാവുന്നതാണ്. ഇതിൽ കൂടുതലും പേർ തയ്യാറാക്കുന്ന ഒരു രീതി ഇത്തരത്തിലാണ്.
ചക്കപ്പുഴുക്ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ (Chakka puzhukku ingredients)
ചക്കയാണ് (chakka) ഇതിലെ പ്രധാന ചേരുവ. മറ്റൊരു പ്രധാന ചേരുവ തേങ്ങയാണ്. തേങ്ങ അരച്ച ചേർത്താണ് ചക്ക പുഴുക്ക് തയ്യാറാക്കുന്നത്. ജീരകം വെളുത്തുള്ളി പച്ചമുളക് മഞ്ഞൾപ്പൊടി ഇവയൊക്കെ ചക്കപ്പുഴുക്ക് (chakka puzhukku) തയ്യാറാക്കുന്നതിലെ മറ്റു പ്രധാന ചേരുവകളാണ്.
ചക്കപ്പുഴുക്ക് ഉണ്ടാക്കുന്ന വിധം (Chakka puzhukku recipe)
ചക്ക (chakka) നന്നായി മുറിച്ച് അതിലെ ചുളകൾ വൃത്തിയായി അടർത്തിയെടുക്കുക. ചിലർ ചക്കപ്പുഴുക്ക് ഉണ്ടാക്കുമ്പോൾ അതിൽ ചക്കക്കുരുവും ചെറുതായി ചേർക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ചക്കപ്പുഴുക്ക് ഉണ്ടാക്കുമ്പോൾ അതിൽ ചക്കക്കുരു ചേർക്കാറില്ല.
ഇളക്കിയെടുത്ത ചുളകളെ വളരെ ചെറിയ കഷണങ്ങളായി അരിയുക. ചെറിയ ചെറിയ കഷണങ്ങളായി ആണ് ചക്കച്ചുള അരിഞ്ഞെടുക്കേണ്ടത്. ഈ അരിഞ്ഞെടുക്കുന്ന ചക്കചുള ഉപയോഗിച്ചാണ് ചക്ക പുഴുക്ക് (chakka puzhukku) തയ്യാറാക്കുന്നത്.
അരിഞ്ഞ ചക്കച്ചുളകൾ ചക്കപ്പുഴുക്ക് ഉണ്ടാക്കാൻ പാത്രത്തിലേക്ക് ഇടുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും. ചിലർ ചക്ക ഉണ്ടാക്കുമ്പോൾ ചക്കയിലേക്ക് ഉപ്പ് ചേർക്കാറില്ല. അവർ ചക്ക ചേർക്കുന്ന അരപ്പിനാണ് ഉപ്പ് ചേർക്കാറുള്ളത്. എന്നാൽ ചിലർ ചക്ക ഉണ്ടാക്കുമ്പോൾ അതിൽ ഉപ്പിട്ട് വേവിക്കുന്നു.
ചക്ക (chakka) വളരെ എളുപ്പത്തിൽ വേവുന്നതാണ്. ഏതാണ്ട് 15 മിനിറ്റോളം വേവിക്കുക.
ചക്ക പുഴുക്കിനായുള്ള അരപ്പ് തയ്യാറാക്കാം
ആവശ്യമുള്ളത്രയും തേങ്ങ നന്നായി ചിരകി എടുക്കുക. അതിലേക്ക് പച്ചമുളകും ജീരകം വെളുത്തുള്ളി ഇവ ചേർത്ത് അരച്ചെടുക്കുക. ചെറിയ ചെറിയ തരികൾ പോലെ ഉള്ള രീതിയിൽ അരച്ചെടുക്കുന്നതാണ് ചക്കപ്പുഴുക്ക് (chakka puzhukku) ഉണ്ടാക്കാൻ ഏറ്റവും നല്ലത്.
മിക്സിയിൽ അരച്ചെടുത്ത ഈ അരപ്പ് വേവിച്ച ചക്കയിലേക്ക് ഇടുക. കുറച്ചു സമയം അതിനെ അടച്ചു വയ്ക്കുക.
കുറച്ചുകൂടി വെന്തതിനുശേഷം നന്നായി ഇളക്കി ചക്കയുടെ (chakka) കഷണങ്ങളും അരപ്പും യോജിപ്പിക്കുക. നന്നായി കുഴച്ച രീതിയിൽ ചക്ക ഇഷ്ടമുള്ളവർക്ക് ചക്ക ഒരു തവിയോ സ്പൂണോ ഉപയോഗിച്ച് കുഴച്ചെടുക്കാവുന്നതാണ് . അധികം കുഴയാതെ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ആ രീതിയിലും ചക്ക പുഴുക്ക് (chakka puzhukku) തവി ഉപയോഗിച്ച് കുഴച്ചെടുക്കാം.