പഴങ്കഞ്ഞി (pazhamkanji) പഴയ അതേ രുചിയിൽ ആസ്വദിക്കാം



മലയാളികളുടെ ബ്രേക്ക് ഫാസ്റ്റ് ഐറ്റംസിൽ ഏറ്റവും നാടൻ ഐറ്റം ആണ് പഴങ്കഞ്ഞി (pazhamkanji). പണ്ടുകാലം മുതലേ പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ ആളുകൾ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന പ്രഭാത ഭക്ഷണമാണ് (nadan breakfast menu) പഴങ്കഞ്ഞി (pazhamkanji).

കാലത്തിനിപ്പുറം ഈ പഴങ്കഞ്ഞി വീണ്ടും ന്യൂജനറേഷനായിട്ടുണ്ട്.   പല മോഡേൺ റെസ്റ്റോറന്റുകളിലും തട്ടുകടകളിലും പഴങ്കഞ്ഞി ഒരു സ്പെഷ്യൽ ഐറ്റം ആണ്. പഴയ അതേ രുചിയിൽ  പഴങ്കഞ്ഞി ആസ്വദിക്കാം.

കപ്പയും മീൻ കറി (kappa meen curry), ഇഡ്ഡലിയും സാമ്പാറും (idli sambar) ദോശയും ചമ്മന്തിയും (dosa chammanthi) അപ്പവും മുട്ടക്കറിയും  (appam mutta curry) ഇത്തരത്തിൽ നിരവധി വ്യത്യസ്തമായ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ കേരളത്തിന്റെതായിട്ടുണ്ട്. 

കേരളത്തിലെ പ്രധാന ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളെക്കുറിച്ച്  (Kerala breakfast recipes) വിശദമായി വായിക്കാം.

read more: kerala breakfast menu

പഴങ്കഞ്ഞി ഉണ്ടാക്കുന്ന വിധം (Pazhamkanji recipe)


വളരെ എളുപ്പത്തിൽ ആർക്കും അനായാസം തയ്യാറാക്കാവുന്നതാണ് പഴങ്കഞ്ഞി. തലേദിവസത്തെ ചോറ് വെള്ളം ഒഴിച്ച് വയ്ക്കുക. 

 പിറ്റേദിവസമാകുമ്പോഴേക്കും പഴങ്കഞ്ഞി തയ്യാറായിക്കഴിഞ്ഞു. ഇതിലേക്ക് ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് ആവശ്യമുള്ള ചേരുവകൾ (Pazhamkanji recipe) കൂടി ചേർത്താൽ നല്ല ഒന്നാന്തരം പഴങ്കഞ്ഞി റെഡിയായി.

പഴങ്കഞ്ഞിയിലെ ചേരുവകൾ (Pazhamkanji ingredients)

ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് ആവശ്യമുള്ള ചേരുവകൾ (Pazhamkanji ingredients) പഴങ്കഞ്ഞിയിൽ ചേർക്കാം.

പ്രധാനമായും പഴങ്കഞ്ഞിയിൽ ചേർക്കുന്ന ചേരുവകൾ ഇവയാണ്. പഴങ്കഞ്ഞിയിലേക്ക്  തൈര് ഒഴിക്കുക. അതിലേക്ക് പച്ചമുളക് ചതച്ചിടുക. തലേദിവസത്തെ കറികൾ ആവശ്യത്തിന് എടുക്കാം. 

മീൻകറിയും കപ്പയും (kappa meen curry) ഉണ്ടെങ്കിൽ പഴങ്കഞ്ഞിക്ക് ഏറ്റവും നല്ല കോമ്പിനേഷനാണ്. പച്ചമുളക് ചെറിയ ഉള്ളിയും ആണ് പഴങ്കഞ്ഞിയുടെ ഏറ്റവും പ്രധാന ചേരുവകൾ. ഇവ രണ്ടും നല്ല രീതിയിൽ ഇളക്കി ചേർക്കുക

മൺചട്ടിയിലാണ് (manchatti) പലപ്പോഴും പഴങ്കഞ്ഞി എടുക്കാറുള്ളത്. മൺചട്ടിയിൽ പഴങ്കഞ്ഞി എടുക്കുമ്പോൾ ഒരു വ്യത്യസ്തമായ ടേസ്റ്റാണ് അതിന് ലഭിക്കുന്നത്. തണുപ്പും കൂടിയാകുമ്പോൾ പഴങ്കഞ്ഞി ഏറ്റവും മികച്ച രീതിയിൽ അതേ രുചിയോടെ ആസ്വദിക്കാൻ സാധിക്കും.

Previous
Next Post »