പപ്പടം (pappadam)


കേരള സദ്യയിലെ (kerala Sadhya) പ്രധാന വിഭവമാണ് പപ്പടം (pappadam). മലയാളികൾ ഓണസദ്യ തയ്യാറാക്കുമ്പോൾ അതിൽ ഏറ്റവും പ്രധാനമായ സ്ഥാനം പപ്പടത്തിലുണ്ട്  (kerala Pappadam).

ഓണസദ്യയിലെ (Onam Sadhya) മറ്റ് ഭൂരിഭാഗം വിഭവങ്ങളും മലയാളികൾ സ്വന്തമായി തയ്യാറാക്കുന്നതാണെങ്കിൽ പപ്പടം (pappadam) മിക്കപ്പോഴും കടയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്.

സാമ്പാറും (Sambar) അവിയലും  (Avial) തോരനും  (Thoran) കിച്ചടിയും (Kichadi) ഒക്കെ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയിൽ  (Onam Sadhya) പപ്പടത്തിന്റെ സ്ഥാനം ചെറുതല്ല.

ഓണസദ്യയെക്കുറിച്ചും  (Onam Sadhya) ഓണസദ്യയുടെ കൂടുതൽ വിശേഷങ്ങളെ കുറിച്ചും വിശദമായി വായിക്കാം.

read more: Onam Sadhya

പപ്പടം (pappadam)


പപ്പടത്തിന്റെ അർത്ഥം (pappadam meaning)

പപ്പടം ധാരാളമായി കഴിക്കുന്നവരാണ് മലയാളികൾ. പപ്പടം എന്ന വാക്കിൻറെ അർത്ഥമോ പപ്പടം (pappadam meaning) എന്ന വാക്ക് എങ്ങനെയാണ് ഉണ്ടായത് എന്നുള്ളതിനെകുറിച്ചോ  ചിന്തിച്ചു കഴിഞ്ഞാൽ വളരെ രസകരമാണ്.  സംസ്കൃതവാക്കിൽ നിന്നാണ് പപ്പടം എന്ന വാക്കുണ്ടായത്.

കേരളത്തിൽ പപ്പടം എന്നാണ് ഇത് പ്രചാരത്തിലുള്ളതെങ്കിലും മറ്റു പല ഭാഷകളിലും മറ്റുപല സംസ്ഥാനങ്ങളിലും പല വ്യത്യസ്തങ്ങളായിട്ടുള്ള പേരുകളിലാണ് പപ്പടമുള്ളത് .

ഹിന്ദിക്കാർക്കിടയിൽ പാപഡ്‌ (papad) എന്നാണ് ഈ പപ്പടത്തിന് പറയുന്നത്. ഇത്തരത്തിൽ മറ്റു പല ഭാഷകളിലും പല രീതിയിലാണ് പപ്പടത്തിന്റെ അവിടുത്തുകാർ പറയുന്നത്.

പലയിടങ്ങളിലും പലതരത്തിലാണ് പപ്പടം തയ്യാറാക്കുന്നത്.  അതിൽ ചേർക്കുന്ന ചേരുവകളുടെ വ്യത്യാസം പോലെ പല രീതിയിൽ പല രുചിയിലുള്ള  ഉള്ള സ്വാദിഷ്ടമായ പപ്പടങ്ങൾ തയ്യാറാക്കുവാൻ സാധിക്കും.

കേരള പപ്പടം (kerala Pappadam)

രുചിയിലും ചേർക്കുന്ന ചേരുവകളിലും വളരെ വ്യത്യസ്തമാണ് കേരളത്തിലെ പപ്പടം  (kerala Pappadam).

മറ്റിടങ്ങളിൽ  നിന്ന് വ്യത്യസ്തമായി എണ്ണയിൽ മൊരിച്ചാണ് പപ്പടം ഇവിടെ തയ്യാറാക്കുന്നത്. മറ്റു പലയിടങ്ങളിലും പപ്പടത്തിൽ എരിവിനായി മുളകോ മറ്റു ഫ്ലേവറുകൾക്കായി പലതരം ചേരുവകളോ ചേർക്കാറുണ്ട്. എന്നാൽ കേരള പപ്പടത്തിൽ ഇത്തരത്തിൽ എരിവിനോ മറ്റൊരു രുചിഭേദങ്ങൾക്ക് വേണ്ടി പ്രത്യേകമായി ഒന്നും ചേർക്കാറില്ല.

പപ്പടം ഉണ്ടാക്കാം (pappadam recipe)

ഭൂരിഭാഗം പേരും കടയിൽ നിന്നോ സൂപ്പർമാർക്കറ്റിൽ നിന്നോ വാങ്ങുന്ന പപ്പടം ആയിരിക്കും ഉപയോഗിക്കുന്നത്. പപ്പടം വീട്ടിൽ തയ്യാറാക്കാൻ കഴിയില്ല എന്നതിനാണ് പലരും കടകളിൽ നിന്നും  പപ്പടം വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ വളരെ ചുരുക്കം ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പപ്പടം.

പപ്പടം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ (pappadam ingredients)

ഉഴുന്നാണ് (Urad dal) പപ്പടം തയ്യാറാക്കാൻ ആവശ്യമായ ഏറ്റവും പ്രധാനമായ ചേരുവ.

പപ്പടം ഉണ്ടാക്കാൻ ആവശ്യമായ ഉഴുന്ന് ഒരു പാത്രത്തിൽ എടുക്കുക. എത്രത്തോളം പപ്പടം ഉണ്ടാക്കണം അതിന്  ആവശ്യമുള്ള രീതിയിലാണ്  ഉഴുന്ന് എടുക്കേണ്ടത്. ഈ ഉഴുന്നിനെ മിക്സിയിലിട്ട് പൊടിച്ചെടുക്കുക

 ഉഴുന്നു പൊടിച്ചത് കടകളിൽ വാങ്ങിക്കാൻ സാധിക്കും. അത്തരത്തിലുള്ള മാവ് ഉപയോഗിച്ചും പപ്പടം ഉണ്ടാക്കും.

പൊടിച്ചെടുത്ത ഉഴുന്ന് മാവിൽ ആവശ്യമുള്ളത്രയും ഉപ്പ്, ബേക്കിംഗ് സോഡ ഇവ ചേർക്കുക. ഇവ വെള്ളം ഒഴിച്ച് കുഴച്ചെടുക്കേണ്ടതാണ്. പപ്പടമാവ് കുഴച്ചെടുക്കുക എന്നുള്ളത്  ശ്രമകരമായ ഒരു കാര്യമാണ്. മറ്റ് മാവുകൾ  കുഴക്കുന്നത് പോലെ അത്ര ലളിതമല്ല പപ്പടത്തിന്റെ ഈ മാവ് കുഴച്ചെടുക്കാൻ.  ഒരല്പം സമയം എടുത്ത്  നല്ല രീതിയിൽ കുഴച്ചെടുക്കണം. ഇത്തരത്തിൽ നല്ല രീതിയിൽ കുറച്ച് പപ്പട മാവിലായി  നല്ലെണ്ണ ചേർത്ത് കൊടുക്കുക. അതിനുശേഷം പപ്പടം  വളരെ നേരിയ നേരിയ ഉരുളകളായി ഉരുട്ടിയെടുക്കുക പപ്പടം പരന്നു വരാൻ പാകത്തിൽ പരത്തിയെടുക്കുക. നല്ല വൃത്താകൃതിയിലുള്ള പപ്പടം ഇത്തരത്തിൽ പരത്തിയെടുക്കാൻ സാധിക്കും
.
ഇത്തരത്തിൽ തയ്യാറാക്കിയ പപ്പടം ഉണക്കി എടുക്കേണ്ടതാണ് വളരെ ചുരുങ്ങിയ സമയം മാത്രമാണ് പപ്പടം ഉണക്കിയെടുക്കാനായി ആവശ്യമായിട്ടുള്ളത്.  നല്ല വെയിൽ ഉണ്ടെങ്കിൽ വെയിലത്ത് വച്ച് പപ്പടം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

പപ്പടം തയ്യാറാക്കാൻ

ആവശ്യമുള്ളത്ര എണ്ണ പാനിലും ചട്ടിയിലോ ഒഴിച്ച്  അതിലേക്ക് നേരത്തെ ഉണക്കി വച്ചിരിക്കുന്ന പപ്പടം എണ്ണയിലേക്ക് ഇട്ട് മൊരിച്ചെടുക്കുക.
 


Previous
Next Post »