ദോശയും ചമ്മന്തിയും (dosa and chammanthi)

കാലങ്ങളായി മലയാളികളുടെ പ്രധാന ബ്രേക്ക് ഫാസ്റ്റ് ഐറ്റമായി ദോശയും ചമ്മന്തിയുമുണ്ട് (dosa and chammanthi).

മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ദോശ (kerala dosa). മലയാളികൾ മാത്രമല്ല മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും ദോശ വളരെ പ്രിയമുള്ള ഭക്ഷണമാണ്.

ദോശയുടെ പ്രധാന കോമ്പിനേഷനാണ് ചമ്മന്തി (chammanthi) അഥവാ ചട്ണി.

പുട്ടും കടലയും (puttum kadalayum), ഇഡ്ഡലിയും സാമ്പാറും (idli sambar), അപ്പം മുട്ടക്കറി (appam mutta curry) ഇത്തരത്തിൽ വിവിധങ്ങളായ ബ്രേക്ക് ഫാസ്റ്റ് മെനു കേരളത്തിനുണ്ട്.

കേരളത്തിലെ പ്രധാന കേരളത്തിലെ പ്രധാന ബ്രേക്ക് ഫാസ്റ്റ് ഐറ്റംസിനെക്കുറിച്ച് (kerala breakfast menu)വായിക്കാം.

read more: kerala breakfast menu

ദോശയും ചമ്മന്തിയും (dosa and chammanthi)


ദോശ (dosa)

 

dosa malayalam recipe kerala breakfast menu

പല തരത്തിലുള്ള ദോശകളുണ്ട് (dosa). നെയ്യ് റോസ്‌റ്, മസാല ദോശ (masala dosa) എന്നിങ്ങനെ വിവിധങ്ങളായ ദോശകൾ വളരെ പ്രശസ്തമാണ്.

തട്ടുകടകളിൽ സ്റ്റാർ ഐറ്റമായ തട്ടു ദോശയും (thattu dosa) മറ്റൊരു പ്രധാന വെറൈറ്റിയാണ്.

ദോശ മാവ് ( അരിയും ഉഴുന്നും അരച്ചത്) ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്.

ദോശ തയ്യാറാക്കുന്ന വിധം (kerala dosa recipe)

പച്ചരി (pachari),ഉഴുന്ന് (uzhunnu), ഉലുവ (uluva) ഇവയാണ് ദോശ മാവ് തയ്യാറാക്കുവാൻ ആവശ്യമായ ചേരുവകൾ.

ഉഴുന്ന് എടുക്കുന്ന അളവിന്റെ ഇരട്ടിയാണ് അരി എടുക്കേണ്ടത്. ഉലുവ ഒരല്പം മതിയാകും. ഒരല്പം ചോറോ, അവലോ വേണമെങ്കിൽ ഇതിൽ അരയ്ക്കാനായി ഉപയോഗിക്കാം.

അരിയും ഉഴുന്നും നന്നായി കഴുകുക. അതിന് ശേഷം ഇവ  വെള്ളത്തിൽ കുതിർക്കാനിടുക. അരിയും ഉഴുന്നും പ്രത്യേകം പ്രത്യേകം പാത്രങ്ങളിലാണ് വെള്ളത്തിൽ കുതിർക്കാനിടേണ്ടത്.

മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ നന്നായി കുതിരേണ്ടതുണ്ട്. അതിന് ശേഷം ഇവ മിക്സിയിലോ ഗ്രൈൻഡറിലോ അരച്ചെടുക്കുക.

അരച്ചു വച്ച അരിമാവും ഉഴുന്നു മാവും ഒരു പാത്രത്തിൽ നന്നായി യോജിപ്പിക്കുക. അതിന് ശേഷം  ഏതാണ്ട്  പന്ത്രണ്ട് മണിക്കൂർ അടച്ചു വയ്ക്കുക. മാവ്  പുളിച്ചു പൊങ്ങാനാണ് ഇത്തരത്തിൽ അടച്ചു വയ്ക്കുന്നത്.

അതിന് ശേഷം ദോശ ഉണ്ടാക്കാനാവശ്യമായ മാവ് ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി ഇളക്കുക. ഒരു പാനിലോ ദോശ ഉണ്ടാക്കുന്ന കല്ലിലോ പരത്തി ദോശ ഉണ്ടാക്കിയെടുക്കുക.

ചമ്മന്തി (chammanthi)

ദോശകൾ (dosa) പലതരത്തിലുള്ളത് പോലെ ചമ്മന്തിയിലും (chammanthi) നിരവധി വെറൈറ്റികളുണ്ട്.

തേങ്ങ ചമ്മന്തി, കടലപ്പരിപ്പ് ചമ്മന്തി, ഉള്ളി ചമ്മന്തി, തക്കാളി ചമ്മന്തി ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചമ്മന്തികളുണ്ട്.

 തേങ്ങ ചമ്മന്തിയാണ് (thenga chammanthi) ദോശയുടെ പ്രധാന കോമ്പിനേഷൻ.

ചമ്മന്തി തയ്യാറാക്കാം (Chammanthi for dosa)

തേങ്ങ നന്നായി ചിരകിയത്, മുളകോ മുളക് പൊടിയോ ആവശ്യത്തിന്, ഇഞ്ചി, ചെറിയ ഉള്ളി ഇവയാണ് ചമ്മന്തി ഉണ്ടാക്കാനാവശ്യമായ ചേരുവകൾ

തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും  ഇഞ്ചിയും മുളകു പൊടിയും  ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.

പാനിലോ ചട്ടിയിലോ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ,വറ്റല്‍ മുളക്,ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്  എന്നിവ താളിയ്ക്കുക. നേരത്തെ അരച്ച് വച്ച ചമ്മന്തിയിലേക്ക് ഇവ  ചേര്‍ക്കുക.


Previous
Next Post »