പുട്ടും പയറും പപ്പടവും (Puttum Payarum pappadavum)

 

നല്ല തനി നാടൻ വിഭവമാണ് (nadan breakfast menu) പുട്ടും പയറും  പപ്പടവും (Puttum Payarum pappadavum). പുട്ടും കടലയും (puttum kadalayum) പോലെ കേരളത്തിന്റേത് മാത്രമായ നാടൻ വിഭവമാണിത്.

read more:puttum kadalayum

പുട്ടും വേവിച്ച പയറും എണ്ണയിൽ മൊരിച്ച പപ്പടവും (Puttum Payarum pappadavum) ഇവ മിക്സ് ചെയ്താണ് കഴിക്കേണ്ടത്.

കേരളത്തിലെ പ്രധാന ബ്രേക്ക് ഫാസ്റ്റ് ഐറ്റംസ് (Kerala breakfast recipes) ക്കുറിച്ച് വായിക്കാം

read more : Kerala breakfast recipes

പുട്ട് ഉണ്ടാക്കാം (puttu recipe)


പുട്ട് (puttu recipe) ഉണ്ടാക്കാനാവശ്യമായ അരിപ്പൊടി (പുട്ട് പൊടി (puttu podi) ഉപയോഗിച്ചും പുട്ട് എളുപ്പത്തിൽ തയ്യാറാക്കാം). ഉപ്പ്, തേങ്ങ ചിരകിയത്,ആവശ്യത്തിന് വെള്ളം ഇവയാണ് പുട്ട് (puttu)  ഉണ്ടാക്കാനാവശ്യമായ ചേരുവകൾ.
 
അരിപ്പൊടി ആവശ്യത്തിന് വെള്ളം ഒഴിച്ച് നനച്ച് കുഴയ്ക്കുക. വെള്ളം ഒത്തിരി ഒഴിക്കുവാൻ പാടില്ല. വളരെ ചെറുതായി അല്പം തളിക്കുകയാണ് വേണ്ടത്. വെള്ളം കൂടിയാൽ പുട്ട് ശരിയായി പാകമാകാത്തില്ല.  

പുട്ട് കുറ്റിയിൽ (puttu kutti) വെള്ളം നിറച്ച് സ്റോവിൽ വയ്ക്കുക. നനച്ച മാവ് അല്പാല്പമായി കുറ്റിയിലേക്ക് നിറയ്ക്കുക. തേങ്ങ ചിരകിയത് ആവശ്യത്തിന് ചേർക്കുക. പുട്ട് കുറ്റി സ്റോവിൽ വയ്ക്കുക.

പുട്ട്  വെന്തതിനു ശേഷം  തവി കൊണ്ട് പുട്ട് തള്ളുക. പുട്ട് തയ്യാറായി.

പയർ ഉണ്ടാക്കാം (payar recipe)


ചെറുപയര്‍  (payar), ഉപ്പ്, മഞ്ഞള്‍ പൊടി, മുളക് പൊടി,എണ്ണ,കടുക്, വറ്റൽ മുളക് ഇവയാണ് പയർ ഉണ്ടാക്കാനാവശ്യമായ ചേരുവകൾ.
 
പയർ  (payar) വെള്ളത്തിൽ കുതിർക്കാനിടുക. മൂന്നോ നാലോ മണിക്കൂർ വെള്ളത്തിൽ കുതിരേണ്ടതുണ്ട്. അതിന് ശേഷം നന്നായി കഴുകിയെടുക്കുക. കുക്കറിൽ വേവിക്കുന്നത് വളരെ എളുപ്പമാണ്. കുതിർത്ത പയർ, വെള്ളം ഉപ്പും മഞ്ഞൾ പൊടി,മുളക് പൊടി ഇവ ചേർത്ത് വേവിക്കുക.

പാനിൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുകും വറ്റൽ മുളകും ഇടുക. അതിലേക്ക് വെന്ത പയർ ഇട്ട് ഇളക്കിയെടുക്കുക.

പുട്ടിന്റെ (puttu) കോമിനേഷനായ പയറും (payar) തയ്യാറായി.

പുട്ടും പയറും പപ്പടവും (Puttum Payarum pappadavum) ചേർത്ത് നന്നായി കുഴച്ചു കഴിക്കാവുന്നതാണ്.

Previous
Next Post »