ചക്ക എരിശ്ശേരി (chakka erissery)


കേരളത്തിന്റെ നാടൻ വിഭവമാണ്  ചക്ക എരിശ്ശേരി (chakka erissery). പരമ്പരാഗതമായ വിഭവങ്ങളും കറികളും ധാരാളമായി കേരളത്തിനുണ്ട് (kerala traditional dishes). ഇവ പലതും ഇപ്പോഴും മലയാളികളുടെ  പ്രിയവിഭവങ്ങളായുണ്ട്.

മലയാളികൾക്ക് പൊതുവെ വളരെ പ്രിയമാണ് എരിശ്ശേരി (erissery). സദ്യയിലും പ്രധാന വിഭവങ്ങളിൽ എരിശ്ശേരിയുണ്ട്. ചക്ക (chakka) കൊണ്ടുണ്ടാക്കുന്ന എരിശ്ശേരി സാധാരണ എരിശ്ശേരിയിൽ നിന്നും വളരെ വ്യത്യസ്തമാണ്.

 പച്ച ചക്ക ഉപയോഗിച്ചാണ് പലരും എരിശ്ശേരി തയ്യാറാക്കുന്നത്.  ഒരല്പം പഴുത്ത ചക്ക ഉപയോഗിച്ച് എരിശ്ശേരി (chakka erissery) ഉണ്ടാക്കുന്നതാണ് നല്ലത്.

ചക്ക (chakka) കൊണ്ട് ഉണ്ടാക്കാവുന്ന കറികളും വിഭവങ്ങളും ഒട്ടേറെയുണ്ട്. പല തരത്തിൽ വ്യത്യസ്തങ്ങളായ ചേരുവകൾ കൊണ്ട്  വ്യത്യസ്തമായ രുചിയിലുള്ള വിഭവങ്ങളുണ്ടാക്കാം.

read more: chakka puzhukku

 ചക്ക കൊണ്ട് ഉണ്ടാക്കുന്ന നിരവധി പലഹാരങ്ങളെക്കുറിച്ചും കറികളെക്കുറിച്ചും വായിക്കാം.

read more : chakka dishes

ചക്ക എരിശ്ശേരി (chakka erissery)

ചക്ക കുഴച്ചത് (chakka kuzhachathu), ചക്ക പുഴുക്ക് (chakka puzhukku) ഇവയൊക്കെ ചക്കയുടെ പ്രധാന കറികളാണ്. ചക്ക അവിയൽ  മറ്റൊരു പ്രധാന വിഭവമാണ്.  ചക്ക അവിയൽ പോലെ വളരെ രുചികരമായ വിഭവമാണ് ചക്ക എരിശ്ശേരി (chakka erissery).

read more: chakka aviyal

ചക്ക എരിശ്ശേരി ഉണ്ടാക്കുന്ന വിധം (chakka erissery recipe)

ചക്ക എരിശ്ശേരി (chakka erissery) വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. വളരെ ചുരുങ്ങിയ ചേരുവകൾ കൊണ്ട്  വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ചക്ക അരിഞ്ഞു ചക്കച്ചുളകൾ ചക്കയിൽ നിന്നും എടുക്കുക. അതിനുശേഷം അവയെ നീളത്തിൽ കഷണങ്ങളായി അരിഞ്ഞെടുക്കുക. ചക്ക അവിയലും  ചക്ക ചിപ്‌സും തയ്യാറാക്കുന്നത് പോലെ അതേ രീതിയിലാണ് നീളത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കേണ്ടത്.

 വളരെ എളുപ്പത്തിൽ വേവുന്ന ഒന്നാണ് ചക്ക. വളരെ കുറച്ചു സമയം കൊണ്ട് ചക്ക വേവിച്ചെടുക്കുവാൻ സാധിക്കും

ചക്ക വെള്ളം ഒഴിച്ച് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവയിട്ട് വേവിക്കുക.

ചക്ക എരിശ്ശേരിക്ക് (chakka erissery) ആവശ്യമായ അരപ്പ് തയ്യാറാക്കാം. ചക്ക  അവിയലിന് അരക്കുന്ന അതേ രീതിയിൽ തന്നെയാണ് ചക്ക എരിശ്ശേരിക്ക് വേണ്ട അരപ്പ് തയ്യാറാക്കേണ്ടത്. 

ചേരുവകൾ ഒക്കെ ഏതാണ്ട് സമാനമാണ്. തേങ്ങ ചിരകിയത് ആവശ്യത്തിന് എടുക്കുക. അതിലേക്ക് ആവശ്യത്തിന് പച്ചമുളക്, ജീരകം, ഉപ്പ്, മഞ്ഞൾപ്പൊടി ഇവ ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കാം. അരപ്പ് അല്പം വെള്ളം കൂട്ടിയോ കുറച്ചോ ആവശ്യമുള്ള രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

വേവിച്ച ചക്കയിലേക്ക് ഈ അരപ്പ് ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ഒഴിക്കാം.  ഒരു തവി ഉപയോഗിച്ച് ചക്ക നന്നായി കുഴച്ചെടുക്കുക.

എരിശ്ശേരി താളിക്കാൻ

പാനിലേക്ക്  എണ്ണ ഒഴിക്കുക അതിലേക്ക് കടുക്, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ഇതിനെ വേവിച്ച് വച്ചിരിക്കുന്ന ചക്കയിലേക്ക് ചേർത്ത് എടുക്കുക. ഇത്തരത്തിലാണ് ചക്ക എരിശ്ശേരി (chakka erissery) തയ്യാറാക്കുന്നത്.

Previous
Next Post »