കേരളത്തിൽ ധാരാളമായി ലഭിക്കുന്നതാണ് ചക്ക (chakka). ചക്ക കൊണ്ട് എത്ര വേണേലും വ്യത്യസ്തങ്ങളായിട്ടുള്ള നിരവധി കറികൾ ഉണ്ടാക്കാവുന്നതാണ്.
കേരളത്തിലെ മലയാളികളുടെ പ്രധാനപ്പെട്ട ആഹാരമായിട്ടുള്ള ചോറിന്റെ (kerala rice) സൈഡ് ഡിഷായി കഴിക്കാവുന്ന നിരവധി കറികൾ ചക്ക (chakka) ഉപയോഗിച്ച് തയ്യാറാക്കാം.
read more: chakka erissery
chakka puzhukku ചക്ക കൊണ്ട് നിരവധി പലഹാരങ്ങളും തയ്യാറാക്കാവുന്നതാണ്. ചക്ക പലഹാരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
read more: chakka puzhukku
ചക്ക (chakka) കൊണ്ടുള്ള കറികളെ കുറിച്ച് വായിക്കാം.
read more: chakka recipes
ചക്ക അവിയൽ (chakka aviyal)
സാധാരണ അവിയൽ പോലെ വളരെ രുചികരമാണ് ചക്ക കൊണ്ടുള്ള അവിയൽ (chakka aviyal). ചക്ക പ്രധാനമായ ഒരു വിഭവമായി അതിൽ ചേർക്കുന്നു എന്നുള്ളതാണ് ഇതിലെ പ്രത്യേകത.
വളരെ ചുരുക്കം വിഭവങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു വിഭവമാണിത്.
ചക്ക അവിയൽ തയ്യാറാക്കുന്ന വിധം (chakka aviyal recipe)
ചക്ക അവിയലിലെ (chakka aviyal) ഏറ്റവും പ്രധാനപ്പെട്ട ചേരുവ ചക്കയാണ്. ചക്കയെ ഓരോ ചുളകളായി എടുക്കുക. ചക്കക്കുരുവിനെ പ്രത്യേകം മാറ്റിയെടുക്കുക. ചിലർ അവിയൽ ഉണ്ടാക്കുമ്പോൾ ചക്കക്കുരുവും ചേർത്ത് ഉണ്ടാക്കാറുണ്ട്.
ഓരോരുത്തരുടെ ഇഷ്ടം പോലെ ചക്കക്കുരു ഉപയോഗിച്ചും ഇല്ലാതെയും അവിയൽ ഉണ്ടാക്കുവാൻ സാധിക്കും. ചക്കക്കുരു ചെറിയ ചെറിയ കഷണങ്ങളായി അരിയുക.
ചക്ക വളരെ നീളത്തിൽ ചെറിയ ചെറിയ കഷ്ണങ്ങളായ അരിയുക .സാധാരണ ചക്ക വറ്റൽ അഥവാ ചക്ക ചിപ്സ് (chakka chips) ഉണ്ടാക്കുന്ന അതേ രീതിയിൽ നീളത്തിലുള്ള കഷണങ്ങളായി അരിഞ്ഞാൽ മതിയാകും. ചക്കക്കുരുവും ഇതേ രീതിയിൽ നീളത്തിൽ നേരത്തെ കഷണങ്ങളായി അരിയുക.
ചക്ക അവിയൽ (chakka aviyal) ഉണ്ടാക്കുന്ന ചട്ടിയിലോ പാനിലോ നേരത്തെ അരിഞ്ഞുവെച്ച ചക്ക കഷണങ്ങളും ചക്കക്കുരുവിന്റെ കഷ്ണങ്ങളും ചേർത്ത് വേവിക്കുക. അല്പം വെള്ളം ഒഴിച്ചാണ് ഈ കഷ്ണങ്ങൾ വേവിക്കേണ്ടത്.
ഇനി അവിയലിൽ ചേർക്കാൻ ആവശ്യമായ തേങ്ങ അരച്ച് റെഡിയാക്കാം. അവിയലിന് ആവശ്യമായ രീതിയിലുള്ള തേങ്ങ ചിരകി എടുക്കുക അതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, ഉപ്പ്, ജീരകം ഇവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
അടച്ചുവെച്ച പാത്രത്തിലെ ചക്ക (chakka) വെന്തോ എന്ന് നോക്കുക. വെന്തുവെന്നു തോന്നിക്കഴിഞ്ഞാൽ അതിലേക്ക് ആവശ്യമുള്ള അരപ്പ് ചേർക്കാവുന്നതാണ്.