പുട്ടും കടലയും (puttum kadalayum) മലയാളികളുടെ പ്രിയങ്കരമായ ബ്രേക്ക് ഫാസ്റ്റ് | Kerala breakfast recipes


മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരമായ ബ്രേക്ക് ഫാസ്റ്റ് ഐറ്റംസിൽ (Kerala breakfast recipes) ഒന്നാണ്  പുട്ടും കടലയും (puttum kadalayum).

അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവമാണിത്. പുട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള പാത്രമാണ് പുട്ട് കുറ്റി (puttu kutti). ഇതിലാണ് ആവിയിലൂടെ പുട്ടു തയ്യാറാക്കുന്നത്. 

read more:  Kerala breakfast recipes

പുട്ടും കടലയും പോലെ ഏറ്റവും അധികം ആളുകളുടെ ഫേവറിറ്റ് ആയ മറ്റൊരു നാടൻ ബ്രേക്ക് ഫാസ്റ്റാണ് പുട്ടും പയറും  പപ്പടവും (Puttum Payarum pappadavum).

 read more:  Puttum Payarum pappadavum

പുട്ടും കടലയും (puttum kadalayum)

അരിപ്പൊടി (puttu podi) പുട്ടിന്റെ പാകത്തിലാണ് കുഴച്ചെടുക്കുന്നു. ഇതിനെ പുട്ടു കുറ്റിയിലേക്ക് നിറയ്ക്കുന്നു. ഇടയ്ക്ക് തേങ്ങ ചിരകിയത് ചേർക്കാറുണ്ട്.

പുട്ട് കുറ്റിയിലായി വെള്ളം നിറയ്ക്കുന്നു. ഈ വെള്ളത്തിന്റെ ആവി കൊണ്ടാണ് പുട്ട് വേവുന്നത്. പല തരത്തിലുള്ള പുട്ട് ഉണ്ടാക്കാവുന്നതാണ്. അതിൽ പ്രധാനമാണ് ചിരട്ട പുട്ട് (chiratta puttu). ചിരട്ടയിൽ മാവ് നിറച്ചാണ് ഈ പുട്ട് ഉണ്ടാക്കുന്നത്. മുള കൊണ്ടുള്ള കുറ്റിയിൽ മാവ് നിറച്ചും പുട്ട് ഉണ്ടാക്കാവുന്നതാണ്.

പുട്ടിന്റെ പ്രധാന കോമ്പിനേഷനാണ് കടല കറി (kadala curry).


നാടൻ കറികളിലൊന്നാണ് കടല കറി (kadala curry). പണ്ട് കാലഘട്ടത്തിൽ ചായക്കടകളിലെ പ്രധാന കറിയായിരുന്നു ഇത്. ദോശയുടെയും കോമ്പിനേഷനായും കടല കറി കഴിക്കാറുണ്ട്. എന്നാലും ഏറ്റവും ബേസ്ഡ് കോമ്പിനേഷൻ (nadan breakfast menu)പുട്ടും കടല കറിയുമാണ്.

പ്രധാനമായും കറുത്ത കടല ഉപയോഗിച്ചാണ് കടല കറി (kadala curry) ഉണ്ടാക്കുന്നത്.

കടല കറി ഉണ്ടാക്കാം (kadala curry recipe)

കടല കറി (kadala curry recipe) ഉണ്ടാക്കുവാനായി കടല കുതിർക്കാൻ ഇടേണ്ടതുണ്ട്. കറി ഉണ്ടാക്കുന്നതിന് തലേ ദിസവസമേ കടല കുതിർക്കാനിടണം.

കുതിർന്ന കടല (kadala) നന്നായി കഴുകിയെടുക്കുക. കടലയിൽ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ഉപയോഗിച്ച് വേവിച്ചെടുക്കുക. കുക്കറിലും അല്ലാതെ പാത്രത്തിലും കടല വേവിക്കാവുന്നതാണ്.

കടല ഉണ്ടാക്കാനുള്ള പാൻ എടുക്കുക. ഇതിലേക്ക് എണ്ണ ഒഴിക്കുക. വെളുത്തുള്ളിയും ഇഞ്ചിയും  ഇതിലേക്കിട്ട് ഇളക്കുക.  സവാള അരിഞ്ഞത് പച്ചമുളക് ഇവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. ഇതിലേക്ക് മസാല ചേർത്ത് വഴറ്റുക. 

കടലയും വേവിച്ചതും  വെള്ളവും ചേർത്തു ഇളക്കുക. നന്നായി വേവിക്കുക.

പാനിൽ എണ്ണ ഒഴിക്കുക . ഇതിലേക്ക് വറ്റൽ മുളക് കടുകും ചേർത്ത് ഇതിനെ കറിയിലേക്ക് ഒഴിക്കുക.

Previous
Next Post »