അരി കൊണ്ടാട്ടം (ari kondattam) ട്രഡീഷണലായ snacks


വളരെ ട്രഡീഷണലായ രുചികരമായ നിരവധി വിഭവങ്ങൾ കേരളത്തിൻറെതായിട്ടുണ്ട് (kerala traditional dishes). അതിൽ പ്രധാനപ്പെട്ട വിഭവമാണ് അരി കൊണ്ടാട്ടം (ari kondattam).

കേരളത്തിൻറെ (kerala) വള്ളുവനാടൻ (valluvanadan) ശൈലിയിലുള്ള പലഹാരങ്ങളിൽ (snacks) ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ അരി കൊണ്ടാട്ടം (ari kondattam) . പാലക്കാടൻ (palakkad) ഭാഗങ്ങളിൽ പണ്ടുകാലം മുതലേ വളരെ പ്രചാരത്തിലുള്ള അരി കൊണ്ടാട്ടം ഇന്ന് കേരളത്തിലൊട്ടാകെയുള്ള മലയാളികൾ  രുചിയോടെ ആസ്വദിക്കുന്ന ഒരു പ്രധാന പലഹാരമാണ്.

read more: kerala snacks

പലരീതിയിലും അരികൊണ്ടാട്ടം (ari kondattam)  ഉണ്ടാക്കാവുന്നതാണ്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉണ്ടാക്കുന്ന രീതിയാണ് ഇപ്രകാരമാണ്.

അരി കൊണ്ടാട്ടം ഉണ്ടാക്കാം (ari kondattam recipe)


അരി (rice) ഏതാണ്ട് മൂന്ന് മണിക്കൂറോളം വെള്ളത്തിൽ കുതിർക്കാൻ ഇടുക. അതിനുശേഷം അതിനെ ഒരു മിക്സിയിലേക്ക് എടുക്കുക . എരിവിന്റെ പാകത്തിനായി മൂന്നോ നാലോ ചുവന്നു മുളക് കൂടിച്ചേർക്കുക അതിലേക്ക് അരയ്ക്കാൻ ആവശ്യമായ വെള്ളം ഒഴിക്കുക. നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് ആവശ്യമുള്ള ചേരുവകൾ ചേർക്കാം ഈ ചേരുവകളെല്ലാം ചേർക്കണമെന്നില്ല ഓരോരുത്തരുടെ ഇഷ്ടാനുസരണം വ്യത്യസ്തമായ രീതിയിലുള്ള ചേരുവകൾ ചേർക്കുകയോ ചേർക്കാതിരിക്കുകയും ചെയ്യാം.

പ്രധാനമായി അരി കൊണ്ടാട്ടത്തിൽ (ari kondattam) ചേർക്കുന്ന ചേരുവകൾ ഇവയാണ്.

ചുവന്ന മുളക്, ജീരകം, ഉപ്പ് ,കായം ഇവയൊക്കെ ആവശ്യത്തിനു ചേർക്കുക. നന്നായി കുഴച്ചെടുക്കുക ഏതാണ്ട് നല്ല കുഴമ്പിന്റെ രൂപത്തിലേക്ക് ഇതാകുന്നു.

ഇതിനെ ഒരു പാത്രത്തിലേക്ക് എടുത്ത് വെള്ളം കൂടി ഒഴിച്ച് ചൂടാക്കുക.

മാവ് ഏതാണ്ട്  വരട്ടി നല്ല വെള്ളം അല്പം പോലും ഇല്ലാത്ത കുഴമ്പ് രൂപത്തിലേക്ക് ആകുമ്പോഴേക്കും സ്റ്റൗ ഓഫ് ചെയ്യുക.

അരി കൊണ്ടാട്ടം (ari kondattam) ഉണ്ടാക്കുവാൻ ആവശ്യമായ മിശ്രിതം റെഡിയാണ്.

ഇടിയപ്പം (idiyappam) ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സേവനാഴിയിലേക്ക് (sevanazhi) ഈ മിശ്രിതം എടുക്കുക. ഇതിനെ ഒരു അലുമിനിയം ഫോയിലിലോ എണ്ണ തേച്ച് മിനിക്കിയ ഏതെങ്കിലും പ്രതലത്തിലേക്കോ സേവനാഴിയിലൂടെ ഒഴിക്കുക. 

അരി കൊണ്ടാട്ടം പല ഷേപ്പുകളിൽ ഉണ്ടാക്കാവുന്നതാണ് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അരി കൊണ്ടാട്ടം (ari kondattam) ആ ഷോപ്പിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഇങ്ങനെ റെഡിയാക്കി നിരത്തിവെച്ചിരിക്കുന്ന ഇവ രണ്ടോ മൂന്നോ ദിവസം നല്ല വെയിലുള്ള സമയത്ത് ഉണക്കാനായി വയ്ക്കുക.  നന്നായി ഉണങ്ങിയ ശേഷം ഇവയെ ഒരു പാത്രത്തിലോ കണ്ടെയ്നറിലോ അടച്ച് സൂക്ഷിക്കാം.

അരി കൊണ്ടാട്ടം തയ്യാറാക്കുന്ന വിധം (ari kondattam fry)

ഒരു പാനിലേക്കോ  ചട്ടിയിലേക്കോ ആവശ്യത്തിന് എണ്ണ ഒഴിക്കുക.  നേരത്തെ തയ്യാറാക്കി  ഉണക്കി വച്ചിരിക്കുന്ന അരി കൊണ്ടാട്ടം  ആവശ്യത്തിന് എടുത്ത് എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക.

Previous
Next Post »