സൗത്ത് ഇന്ത്യൻ ബ്രേക്ക് ഫാസ്റ്റുകളിൽ ഏറ്റവും പ്രധാനമാണ് കേരളത്തിന്റേതായ (kerala breakfast) തനി നാടൻ പലഹാരങ്ങൾ (nadan breakfast menu).
പലപ്പോഴും മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ ബ്രേക്ക് ഫാസ്റ്റ് ഐറ്റംസ് കേരളത്തിന്റേതായി (kerala) പൊതുവെ പറയാറുണ്ട്. എന്നാൽ കേരള ബ്രേക്ക് ഫാസ്റ്റ് അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. ഇതിൽ പലതും കേരളത്തിൽ മാത്രം ഉണ്ടാക്കുന്നതോ കടകളിൽ നിന്ന് ലഭ്യമാകുന്നതോ ആണ്.
രുചിയിലും കോമ്പിനേഷനുകളിലും ഒന്നിനൊന്നു വ്യത്യസ്തമായ വെറൈറ്റി ഐറ്റംസാണ് കേരളത്തിലെ ബ്രേക്ക് ഫാസ്റ്റ് ഡിഷുകളിൽ (kerala breakfast menu) ഉള്ളത്. പലതും പണ്ട് കാലം മുതലേ ഉള്ളതാണ്. ചിലതൊക്കെ മറ്റു പലയിടങ്ങളിൽ നിന്നും ഇന്സ്പിരെഷനിൽ ഉണ്ടായിട്ടുള്ളതാണ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ഇതിലധികവും.
കേരളത്തിലെ പ്രധാന ബ്രേക്ക് ഫാസ്റ്റ് ഐറ്റംസ് (Kerala breakfast recipes) ഇവയൊക്കെയാണ്.
കേരളത്തിലെ പ്രധാന ബ്രേക്ക് ഫാസ്റ്റ് ഐറ്റംസ് (kerala breakfast menu)
പുട്ടും കടലയും (puttum kadalayum)
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരമായ ബ്രേക്ക് ഫാസ്റ്റ് ഐറ്റംസിൽ ഒന്നാണ് പുട്ടും കടലയും (puttum kadalayum). ചായക്കടകളിൽ നാടൻ പലഹാരങ്ങളിൽ പ്രധാനിയാണ് പുട്ടും കടലയും.
ആവിയിൽ പുഴുങ്ങിയെടുക്കുന്നതാണ് പുട്ട് (puttu). അതിന്റെ രുചിയെ വെല്ലാൻ മറ്റൊന്നില്ല.
അരി കൊണ്ടുണ്ടാക്കുന്ന പലഹാരമാണിത്. അരി കുതിർത്ത് പൊടിച്ച് അതിനെ പുട്ടു ഉണ്ടാക്കാൻ പാകത്തിൽ കുഴച്ചാണ് പുട്ടുണ്ടാക്കുന്നത്. പുട്ടിന്റെ സ്വാദ് കൂട്ടുവാനായി തേങ്ങ ചിരകിയതും ഇതിൽ ചേർക്കാറുണ്ട്.
പുട്ടു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ള പാത്രമാണ് പുട്ടു കുറ്റി (puttu kutti). ഇതിലാണ് ആവിയിലൂടെ പുട്ടു തയ്യാറാക്കുന്നത്.
പുട്ടിന് ഏറ്റവും നല്ല കോമ്പിനേഷനാണ് കടലക്കറി (kadala curry). പുട്ടു കുറ്റിയിലല്ലാതെ മുളയിലും ഉണ്ടാക്കാം. ചിരട്ടയിലും പുട്ടു ഉണ്ടാക്കാറുണ്ട്.
അരി കൊണ്ട് മാത്രമല്ല ഗോതമ്പ് റവയും കൊണ്ടൊക്കെ വ്യത്യസ്തമായ പുട്ടുകൾ ഉണ്ടാക്കാവുന്നതാണ്.
read more: puttum kadalayum
പുട്ടും പയറും പപ്പടവും (Puttum Payarum pappadavum)
പുട്ടും കടലയും പോലെ മറ്റൊരു പ്രധാന ഐറ്റമാണ് പുട്ടും പയറും പപ്പടവും (Puttum Payarum pappadavum).
ഇതും നല്ല തനി നാടൻ വിഭവമാണ് (nadan breakfast menu). പുട്ടിന്റെ (puttu) മറ്റൊരു പ്രധാന കോമ്പിനേഷനാണിത്. പുട്ടും വേവിച്ച പയറും എണ്ണയിൽ മൊരിച്ച പപ്പടവും ഇവ മിക്സ് ചെയ്താണ് കഴിക്കേണ്ടത്.
ചായക്കടയിലെ നാടൻ തട്ട് കടകളിലും പുട്ടും പയറും പപ്പടവും (Puttum Payarum pappadavum) സ്റ്റാർ ഐറ്റമായുണ്ട്. പുട്ടും കടലയും പോലെ കേരളത്തിന്റേത് മാത്രമായ വിഭവമാണിത്. മറ്റിടങ്ങളിൽ ഇത് വളരെ അപൂർവമായേ ലഭിക്കാറുള്ളു.
read more: Puttum Payarum pappadavum
ഇടിയപ്പം സ്റ്റൂ (idiyappam stew)
പുട്ടു പോലെ ആവിയിൽ വേവിച്ചെടുക്കുന്ന പലഹാരമാണ് ഇടിയപ്പം (idiyappam). ഇതിന്റെ ബേസ്ഡ് കോമ്പിനേഷനാണ് സ്റ്റൂ (vegetable stew). ചിക്കൻ സ്റ്റൂവും വെജിറ്റബിൾ സ്റ്റൂവും ഇതിന്റെ നല്ല കോമ്പിനേഷനാണ്. എന്നാൽ ബ്രേക്ക് ഫാസ്റ്റ് കൂടുതലും ഇടിയപ്പം വെജിറ്റബിൾ സ്റ്റൂവുമാണ് (vegetable stew).
ഏതാണ്ട് നൂഡിൽസിന്റെ ആകൃതിയിൽ നൂല് പോലെയാണ് ഇടിയപ്പം (idiyappam) ഉള്ളത്. അരിപൊടി കുഴച്ചാണ് ഇടിയപ്പം ഉണ്ടാക്കുന്നത്. പുട്ട് പോലെ തേങ്ങ ചിരകിയതും ഇതിൽ ചേർക്കാറുണ്ട്.
ഉരുളക്കിഴങ്ങ്, സവാള, കാരറ്റ് ഇവയൊക്കെ ചേർത്ത് തേങ്ങാപ്പാലിൽ തയ്യാറാക്കുന്ന വിഭവമാണ് സ്ടൂ (vegetable stew).
read more: idiyappam stew
ഇഡ്ഡലിയും സാമ്പാറും (idli sambar)
മറ്റൊരു പ്രധാന ബ്രേക്ക് ഫാസ്റ്റ് വിഭമാണ് ഇഡ്ഡലിയും സാമ്പാറും (idli sambar). കേരളത്തിൽ (kerala breakfast menu) മാത്രമല്ല മറ്റ് ഇതര സംസ്ഥാനങ്ങളിലും ബ്രേക്ക് ഫാസ്റ്റ് മെനുവിൽ വളരെ പ്രധാന സ്ഥാനമുണ്ട്.
ആവിയിൽ പുഴുങ്ങുന്ന പലഹാരമാണ് ഇഡ്ഡലി (idli). ഇതിന്റെ പ്രധാന കോമ്പിനേഷൻ സാമ്പാറാണ് (sambar). ഇഡ്ഡലി ചമ്മന്തിയും (idli chutney) മറ്റൊരു പ്രധാന കോമ്പിനേഷനാണ്.
സാമ്പാർ മലയാളികൾ പൊതുവെ ധാരാളമായി ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്ന കറിയാണ്. പലതരം പച്ചക്കറികൾ ചേർത്ത് എരിവും പുളിയുമായി തയ്യാറാക്കുന്ന കറിയാണിത്. സദ്യയിലും പ്രധാന കറിയാണിത്.
read more: idli sambar
ദോശയും ചമ്മന്തിയും (dosa chammanthi)
ദോശ (dosa chammanthi) മലയാളികളുടെ (malayali) പ്രധാന പലഹാരമാണ്. മറ്റു സംസ്ഥാനങ്ങളിലും ദോശ പ്രധാന ബ്രേക്ക് ഫാസ്റ്റ് വിഭവമായുണ്ട്.
ദോശയുടെ ഏറ്റവും നല്ല കോമ്പിനേഷനാണ് ചമ്മന്തി (dosa chammanthi). തേങ്ങ അരച്ചുണ്ടാക്കുന്ന കറിയാണ് ചമ്മന്തി. ദോശയും ചമ്മന്തിയും തട്ട് കടകളിലെ ഏറ്റവും പ്രധാന ഐറ്റമാണ്.
ദോശ പലതരത്തിലുണ്ട്. അരിയും ഉഴുന്നും അരച്ചാണ് ദോശ മാവ് ഉണ്ടാക്കുന്നത്. എല്ലാ റെസ്ടാറന്റുകളിലും ഏറ്റവുമധികം ലഭ്യമാകുന്ന പലഹാരമാണ് ദോശ.
read more: dosa chammanthi
അപ്പം മുട്ടക്കറി (appam mutta curry)
നല്ല മൊരിഞ്ഞ അപ്പവും മുട്ടക്കറിയും (appam mutta curry) ബ്രേക്ക് ഫാസ്റ്റ് മെനുവിലെ കാലങ്ങളായുള്ള ഏറ്റവും വലിയ ഹിറ്റ് കോമ്പിനേഷനാണിത്.
ദോശ പോലെ പല തരത്തിൽ അപ്പം (appam) തയ്യാറാക്കാവുന്നതാണ്. അപ്പ ചട്ടിയിലാണ് അപ്പം (appam) ഉണ്ടാക്കുന്നത്.
സവാള നല്ലത് പോലെ എണ്ണയിലിട്ട് വഴറ്റി ഉണ്ടാക്കുന്ന കറിയിൽ മുട്ട കൂടി ചേർക്കുമ്പോഴാണ് മുട്ടക്കറി (mutta curry) തയ്യാറാവുന്നത്. മുട്ടക്കറി അപ്പത്തിന്റെ ഏറ്റവും ബേസ്ഡ് കോമ്പിനേഷനാണ്. അപ്പവും മുട്ടക്കറിയും പോലെ പ്രശസ്തമാണ് പുട്ടും മുട്ടക്കറിയും (puttum mutta curryum).
മുട്ടക്കറി (mutta curry) പല തരത്തിൽ വ്യത്യസ്തമായ ചേരുവകളോടെ തയ്യാറാക്കാവുന്നത്.
read more: appam mutta curry
നാടൻ ബ്രേക്ക് ഫാസ്റ്റ് (nadan breakfast menu)
നാടൻ ബ്രേക്ക് ഫാസ്റ്റ് മെനുവിൽ (nadan breakfast menu) നിരവധി ഐറ്റംസ് ഉണ്ട്. രുചിയിൽ ഇവയെ വെല്ലാൻ മറ്റൊരു സ്റ്റൈലൻ വിഭവത്തിനുമാവില്ല. കാലങ്ങളായി മലയാളികളിലൂടെ ഇഷ്ട വിഭവമായ ഇവയൊക്കെ വലിയ ആഡംബരമില്ലാതെ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
കപ്പ മീൻ കറി (kappa meen curry)
നാടൻ ബ്രേക്ക് ഫാസ്റ്റ് (nadan breakfast menu) എന്നാൽ അത് കപ്പയും മീൻ കറിയുമാണ് (kappa meen curry). ഒരു കാലത്ത് നാടൻ വിഭമായിരുന്ന കപ്പയും മീൻകറിയും (kappa meen curry) ഇപ്പോൾ ഫൈവ് സ്റ്റാർ ഐറ്റവുമാണ്.
കേരളത്തിൽ വളരെ സാധാരണമായി ലഭിക്കുന്ന കപ്പ (kappa) പുഴുങ്ങിയാണ് ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നത്. പലയിടങ്ങളിലും പല തരത്തിലാണ് കപ്പ (kappa) തയ്യാറാക്കുന്നത്.
കപ്പയ്ക്ക് ഏറ്റവും നല്ല കോമ്പിനേഷൻ മീൻ കറിയാണ് (kappa meen curry). ഏതു മീൻ ഉപയോഗിച്ചും മീൻ കറി (meen curry) തയ്യാറാക്കാം. കപ്പ പോലെ നിരവധി വ്യത്യസ്തമായ രീതിയിൽ മീൻ കറി തയ്യാറാക്കാം.
read more : kappa meen curry
പഴങ്കഞ്ഞി (pazhamkanji)
പണ്ട് കാലത്തെ നാടൻ വിഭവമാണ് പഴങ്കഞ്ഞി (pazhamkanji). ഇപ്പോൾ ചില റെസ്റ്റോറന്റുകളിൽ മെനുവിൽ ഈ നാടൻ വിഭവം (nadan breakfast menu) ലഭ്യമാണ്.
തലേ ദിവസത്തെ ബാക്കി വന്ന ചോറ് ഒരു മൺകലത്തിൽ ഇട്ട് തണുത്ത വെള്ളം ഒഴിച്ച് വയ്ക്കുന്നു. അടുത്ത ദിവസം ഇത് ബ്രേക്ക് ഫാസ്റ്റായി ഉപയോഗിക്കാം.
ഈ പഴങ്കഞ്ഞിയിലേക്ക് (pazhamkanji) അച്ചാറും തൈരും പച്ചമുളകും ഒക്കെ ചേർത്ത് കഴിക്കാം. കപ്പ, മീൻകറി ഇവയൊക്കെ പഴങ്കഞ്ഞിയുടെ കോമ്പിനേഷനായി കഴിക്കാറുണ്ട്.
read more: pazhamkanji