വാഗവനം (vagavanam) കാട്ടിലൂടെയും കാറ്റിലൂടെയും ഒരു ട്രെക്കിങ്ങ്


വളരെ പ്രശസ്തമായ വാഗമണ്ണിനടുത്തായാണ് വാഗവനം (vagavanam).

പുൽമേടുകൾ മൊട്ടക്കുന്നുകളും കൊടും കാട് ഇവയൊക്കെ കടന്നുള്ള ട്രെക്കിങ്ങാണ് വാഗവനത്തിലെ പ്രത്യേകത. 

read more: vagamon travel guide

വാഗവനം ട്രെക്കിങ് (vagavanam trekking)

ഒരു ഗൈഡിന്റെ സഹായം ഈ ട്രെക്കിങ്ങിന് വളരെ ആവശ്യമാണ്. ട്രെക്കിങ്ങിന്റെ പ്രത്യേകതളെക്കുറിച്ചും കാണേണ്ട കാഴ്ചകളെക്കുറിച്ചും വളരെ വിശദമായി ഗൈഡ് പറഞ്ഞു തരും.

WINDY WALK TREKKING

മലകളും പുൽമേടുകളും  താണ്ടിയുള്ള ട്രെക്കിങ്ങാണ്. നല്ല ശക്തമായി വീശിയടിക്കുന്ന കാറ്റാണ്. ഈ കാറ്റിനെ വകഞ്ഞു മാറ്റിയുള്ള നടത്തമാണിത്.

ട്രെക്കിങ് പല തരത്തിലുണ്ടെങ്കിളിയും ഇത്തരത്തിൽ കാറ്റിനെ വകഞ്ഞു മുന്നോട്ട് നീങ്ങുന്ന ട്രെക്കിങ്ങ് വളരെ വ്യത്യസ്തമാണ്.

vagavanam trekking rate

ട്രെക്കിങ്ങിനായി ടിക്കറ്റു എടുക്കേണ്ടതുണ്ട്. 150 രൂപയാണ് ടിക്കറ്റ് റേറ്റ്.

vagavanam trekking rate Rs 150.

ആനകൾ ധാരാളമുള്ള പാതകളാണിത്. വഴിനീളെ ആനപ്പിണ്ടങ്ങൾ കാണുവാൻ സാധിക്കും. പുൽമേടുകൾ ശക്തമായ കാറ്റിൽ ആടിയുലയുന്നത് വളരെ വ്യത്യസ്തമായ കാഴ്ചയാണ്.

ചിലയിടങ്ങളിൽ അരുവികൾ ഉണ്ട്. വളരെ നേർത്ത തെളിമയുള്ള വെള്ളമാണ് ഇതിലൂടെ ഒഴുകുന്നത്.

മൊട്ടക്കുന്നുകൾ കടന്നാൽ പിന്നെ കാടാണ്. വളരെ വ്യത്യസ്തമായ മരങ്ങൾ തിങ്ങി നിറഞ്ഞ കാട്. ഈ കാട്ടിലെ പാതകളിലൂടെയാണ്  ട്രെക്കിങ്ങ്.

vagavanam trekking time

മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് ട്രെക്കിങ് സമയം.

vagavanam trekking time: 3 to 4 hrs

കാടിന്റെ കാഴ്ചകൾ ആസാദിച്ചു കൊണ്ടുള്ള ട്രെക്കിങ്ങ്  ഒരൽപം സാഹസികത നിറഞ്ഞതാണ്.

Previous
Next Post »