കപ്പ കൊണ്ടുള്ള വ്യത്യസ്തമായ വിഭവമാണ് കപ്പ കൊണ്ടാട്ടം (kappa kondattam).
കപ്പ കൊണ്ട് എത്രയധികം വിഭവങ്ങളാണ് ഉണ്ടാക്കാൻ സാധിക്കുന്നത്. മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന നിരവധി പലഹാരങ്ങൾ കപ്പ കൊണ്ട് ഉണ്ടാക്കുവാൻ സാധിക്കും.
കപ്പ കൊണ്ടുള്ള പലഹാരങ്ങളെക്കുറിച്ച് (kappa snacks) വായിക്കാം.
read more: kappa snacks
read more: kerala snacks
കപ്പ കൊണ്ടാട്ടം (kappa kondattam)
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് കപ്പ കൊണ്ടാട്ടം (kappa kondattam).
കപ്പ കറികൾക്കായി തയ്യാറാക്കുന്നതുപോലെ തോട് നന്നായി ഇളക്കിയെടുക്കുക. നീളത്തിൽ അതിനെ ചെറിയ കഷണങ്ങളാക്കുക.
ദീർഘ ചതുരത്തിന്റെ ആകൃതിയിലുള്ള കഷണങ്ങളാണ് സാധാരണയായി അരിയുന്നത്. എന്നാൽ വ്യത്യസ്തമായ രീതിയിൽ പല ആകൃതിയിലുള്ള കഷണങ്ങളായും ഇത് അരിയാം. അതിന് ശേഷം വെള്ളത്തിലിട്ട് നന്നായി കഴുകിയെടുക്കുക.
അരിഞ്ഞ കപ്പ വേവിക്കാനാവശ്യമായ വെള്ളം പാത്രത്തിൽ എടുക്കുക. അതിലേക്ക് അരിഞ്ഞു വച്ച കപ്പ കഷണങ്ങൾ ഇടുക. കഷണങ്ങൾ നന്നായി വെള്ളത്തിൽ മുങ്ങിയിരിക്കണം. ഒരുപാട് വെള്ളത്തിന്റെ ആവശ്യമില്ല.
അതിലേക്ക് ആവശ്യത്തിന് ഉപ്പിടുക. അതിന് ശേഷം ചൂടാക്കുക. ഒത്തിരി വേവിക്കരുത്.
കപ്പ ചെറുതായി വെന്തതിനു ശേഷം സ്റ്റോവ് ഓഫ് ചെയ്യുക. പാത്രത്തിലെ വെള്ളം ഊറ്റിയെടുക്കുക. കപ്പ കഷണങ്ങൾ ഉണക്കിയെടുക്കേണ്ടതുണ്ട്. നല്ല വെയിലത്ത് ഈ കപ്പ കഷണങ്ങൾ നിരത്തി ഉണക്കുക. നന്നായി ക്രിസ്പ് ആയി കഷണങ്ങൾ ഉണ്ടാക്കിയെടുക്കുക.
ഇത്തരത്തിലാണ് കപ്പ കൊണ്ടാട്ടം (kappa kondattam) ഉണ്ടാക്കേണ്ടത്.
ഇനി ഇവ പാകം ചെയ്യാം.
പാനിലോ ചട്ടിയിലോ ആവശ്യത്തിന് എണ്ണ ഒഴിക്കുക. ഉണക്കിയ കപ്പ കഷണങ്ങൾ ഇതിലേക്കിട്ട് നന്നായി വറുത്തെടുക്കുക.