ആമപ്പാറ (Amappara) പാറയിലെ വിടവിലൂടെ നടക്കാം


പാറയിലെ നേരിയ വിടവിലൂടെ സാഹസികമായി നടക്കാം ആമപ്പാറയിൽ (Amappara).

ഇടുക്കിയിലാണ് (idukki) ആമപ്പാറ (Amappara) സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ നിരവധി കാഴ്ചകൾ ഇടുക്കിയിലായി സഞ്ചാരികൾക്ക് ആസ്വദിക്കുവാൻ സാധിക്കും. അവയെക്കുറിച്ച് വായിക്കാം.

read more: idukki travel guide

സാഹസികമായ പാതകൾ നിരവധിയുണ്ടാകാം. എന്നാൽ ആമപ്പാറ അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമാണ്. പാറകൾക്കിടയിലെ വളരെ നേരിയ വിടവിലൂടെയാണ് ഇവിടെ സഞ്ചാരികൾക്ക് നടക്കാൻ സാധിക്കുന്നത്.

ആമപ്പാറ (Amappara)

ആമയുടെ രൂപത്തിലുള്ള പാറകളായതിനാലാകാം ഇതിന് ആമപ്പാറ (Amappara) എന്ന് വിളിക്കുന്നത്.

ആമപ്പാറയിലേക്കുള്ള പാതകൾ വളരെ വ്യത്യസ്തമാണ്. പച്ചപ്പിന്റെ പുൽക്കൂട്ടങ്ങൾ പിന്നിട്ടു കൊണ്ടാണ് ഈ പാറയിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കേണ്ടത്.

സാഹസികത ആവോളം ആസ്വദിക്കുന്ന സഞ്ചാരികൾക്ക് വളരെ വ്യത്യസ്തമായ കാഴ്ചകളാണ് ആമപ്പാറയിലുള്ളത്.

പാറയിലെ ഈ വിടവിലൂടെ വളരെ സാവധാനം നടന്നു നീങ്ങാം. നേരിയ വിടവിലൂടെ നടന്നു  ഈ പാത പിന്നിട്ട് മനോഹരമായ കാഴ്ചകൾ കാണാം.

ആമപ്പാറയിൽ (Amappara) നിന്ന് നോക്കിയാൽ തമിഴ് നാടിലെ കാഴ്ചകളാണ് കാണുവാൻ സാധിക്കുന്നത്. മഞ്ഞു ഒഴുകി നീങ്ങുന്ന മലയോരങ്ങളും കാറ്റാടിപ്പാടങ്ങളും ഈ മലമുകളിൽ നിന്ന് നോക്കിയാൽ കാണാം.

ആമപ്പാറ കാണാൻ (how to reach Amappara)

നെടുങ്കണ്ടം പാതയിലൂടെ സഞ്ചരിക്കുമ്പോൾ തോവാളപ്പടിയിൽ നിന്നാണ് ആമപ്പാറയിലേക്കുള്ള (Amappara) സഞ്ചാരം ആരംഭിക്കുന്നത്. കുത്തനെയുള്ള മലനിരകളായതിനാൽ 4 x 4 വാഹനങ്ങളാണ് ഈ വഴികളിലൂടെ സഞ്ചരിക്കുവാൻ ഏറ്റവും ഉചിതമായത്.

Previous
Next Post »