വടാട്ടുപാറ വെള്ളച്ചാട്ടം (vadattupara waterfalls)

 

മാമലക്കണ്ടം (Mamalakandam) പോലെ വ്യത്യസ്തമാണ് വടാട്ടുപാറ വെള്ളച്ചാട്ടം (vadattupara waterfalls).

വടാട്ടുപാറ വെള്ളച്ചാട്ടം പോലെ ഭംഗിയേറിയതാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പാതകളും. വനത്തിന്റെ നടുവിലൂടെ കാഴ്ചകൾ കൊണ്ടുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്.

മാമലക്കണ്ടം (Mamalakandam) കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: Mamalakandam travel

എറണാകുളത്ത് നിന്നും ഒരു വൺഡേ ട്രിപ്പിൽ കണ്ടാസ്വദിക്കാവുന്നതാണ്‌ വടാട്ടുപാറ വെള്ളച്ചാട്ടം.
 
ഈ വെള്ളച്ചാട്ടത്തിന്  അടുത്തതായുള്ള മറ്റൊരു  കാഴ്ചകളാണ് അരീക്കൽ വെള്ളച്ചാട്ടവും അരീക്കൽ ഗുഹയും

read more:

വൻ ഡേ ട്രിപ്പിന് യോജിച്ച എറണാകുളത്തിനടുത്തതായുള്ള ഇടങ്ങളെക്കുറിച്ച്  വായിക്കാം.

read more:

വടാട്ടുപാറ വെള്ളച്ചാട്ടം (vadattupara waterfalls)

കോട മഞ്ഞു നിറഞ്ഞ മലമേടുകളിൽ നിന്നും ഒഴുകുന്ന വടാട്ടുപാറ വെള്ളച്ചാട്ടം (vadattupara waterfalls) വളരെ വ്യത്യസ്തവും പ്രത്യേകതകൾ ഉള്ളതുമാണ്.

പച്ചപ്പും കോടയും മലനിരകളും പ്രകൃതിയുടെ എല്ലാവിധ വ്യത്യസ്ത കാഴ്ചകളും ഈ വെള്ളച്ചാട്ടത്തിനടുത്തതായി കാണാം. പാറകൾക്ക് മുകളിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിലേക്കെത്തുവാൻ.

മലമുകളിൽ നിന്നും വിശാലമായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ഈ പാറകളിൽ നിന്ന് ആസ്വദിക്കാം. താഴേക്കുള്ള പാറക്കൂട്ടങ്ങളിലേക്കാണ് വെള്ളച്ചാട്ടം ഒഴുകുന്നത്. പല നിരകളിലായുള്ള ഈ  പാറകളിൽ നിന്നും വെള്ളച്ചാട്ടം ആസ്വദിക്കാം.

ഈ നിരകളിലുള്ള പാറകളിൽ വഴുക്കളുള്ളതിനാൽ വളരെ മുന്കരുതലോടെയാണ് ഈ പാറകളിൽ നടക്കേണ്ടത്. ഈ പല നിരകളിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ വ്യത്യസ്തങ്ങളായ കാഴ്ചകളാണ് കാണുവാൻ സാധിക്കുന്നത്.

മുകളിൽ നിന്നും ഒഴുകുന്ന വെള്ളം പാറകളിലൂടെ നിരനിരയായി താഴേക്ക് ഒഴുകുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. വെള്ളം കുറവാണെങ്കിൽ പാറകളിലൂടെ നടന്ന് താഴേക്ക് ഇറങ്ങാം. താഴെ നിന്ന് മലമുകളിലേക്കുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം.

Kochareekkal caves entry fee

ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വടാട്ടുപാറ വെള്ളച്ചാട്ടം എത്തിച്ചേരാം (how to reach areekkal waterfalls)

കോതമംഗലത്തു നിന്നും ഏതാണ്ട്  18 കിലോമീറ്റർ ദൂരമുണ്ട് വടാട്ടുപാറ വെള്ളച്ചാട്ടത്തിലേക്ക്.  എറണാകുളത്തു നിന്നും കോതമംഗലത്ത് എത്തി അവിടെ നിന്നുമാണ്  വടാട്ടുപാറ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്..

Previous
Next Post »