ട്രെക്കിങ്ങ് പാതകളിലൂടെ കപ്പക്കാനം വെള്ളച്ചാട്ടം (kappakanam waterfalls) കണ്ടു രസിക്കാം.
ഇടുക്കിലാണ് (idukki) കപ്പക്കാനം വെള്ളച്ചാട്ടം (kappakanam waterfalls) സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും അരുവികളും മലകളുമൊക്കെയായി നിരവധി മനോഹരമായ കാഴ്ചകളുണ്ട് ഇടുക്കിയിൽ (idukki). അവയെക്കുറിച്ച് വിശദമായി വായിക്കാം.
read more: idukki travel
മരങ്ങളും ചെടികളും പാറക്കൂട്ടങ്ങളുമായി ട്രെക്കിങ്ങിന് (trekking) ഏറ്റവും യോജിച്ച പാതകളാണ് ഇവിടെയുള്ളത്.
കപ്പക്കാനം വെള്ളച്ചാട്ടം പോലെ വ്യത്യസ്തമായ കാഴ്ചയാണ് വെള്ളാരം ചിറ്റ (Vellaramchitta). വെള്ളം ഒഴുകുന്ന ടണലിലൂടെ നടക്കാമെന്നാണ് ഇവിടുത്തെ പ്രധാന പ്രത്യേകത.
read more: Vellaramchitta
കപ്പക്കാനം വെള്ളച്ചാട്ടം (kappakanam waterfalls)
വളരെ ഇടുങ്ങിയ പാതകളിലൂടെ നടന്ന് വെള്ളച്ചാട്ടത്തിലേക്കെത്താം (kappakanam waterfalls). കല്ലുകൾ നിറഞ്ഞ പാതകളാണിത്. ട്രെക്കിങ്ങ് ഇഷ്ടമുള്ളവർക്ക് ഈ പാതയിലൂടെയുള്ള സഞ്ചാരവും കാഴ്ചകളും വേണ്ടുവോളം ആസ്വദിക്കാം.
വളരെ ചെറിയ വെള്ളച്ചാട്ടമാണിത്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിൽ നിറയെ വെള്ളമുണ്ടാകുന്നത്. വേനൽക്കാലത്ത് വളരെ നേർത്ത വെള്ളച്ചാട്ടമാണിത്.
പാറക്കല്ലുകളിലൂടെ വെള്ളം താഴേക്ക് പതഞ്ഞൊഴുകുന്നത് കാണാം. മഴക്കാലത്ത് അതി ശക്തമായ രീതിയിലാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്.
വേനൽക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം കുറവായതിനാൽ ഇതിൽ ഇറങ്ങുവാൻ സാധിക്കും.
കപ്പക്കാനം വെള്ളച്ചാട്ടം എത്തിച്ചേരാം (how to reach kappakanam waterfalls)
വാഗമണിൽ നിന്നും പത്ത് കിലോമീറ്റർ ദൂരമുണ്ട് കപ്പക്കാനം വെള്ളച്ചാട്ടത്തിലേക്ക്.