ചക്ക പഴം പൊരി (chakka pazham pori) ഇത് വെറൈറ്റി ഐറ്റം



പഴംപൊരി (pazham pori) മലയാളികൾക്ക് വളരെ പരിചിതമാണ്. ചക്ക കൊണ്ടുണ്ടാക്കുന്ന പലഹാരമാണ്  ചക്ക പഴം പൊരി (chakka pazham pori).

read more: pazham pori

ചക്ക പഴം പൊരിയെ പൊതുവെ ചക്ക പൊരി  (chakka pori) എന്നും പറയാറുണ്ട്. ഇത്തരത്തിൽ നിരവധി വ്യത്യസ്തങ്ങളായ പലഹാരങ്ങൾ കേരളത്തിലെ രുചിക്കൂട്ടുകളുടെ ഭാഗമായുണ്ട്.

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വായിക്കാം

read more: kerala snacks

ചക്ക പഴം പൊരി (chakka pazham pori recipe)

വാഴയ്ക്ക  കൊണ്ട് തയ്യാറാക്കുന്നതാണ് പഴം പൊരി. ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ചക്ക പൊരി.  

പഴുത്ത് പാകമായ ചക്ക ഉപയോഗിച്ചാണ്  ചക്ക പഴം പൊരി (chakka pazham pori recipe) തയ്യാറാക്കുന്നത്.

വരിക്ക ചക്കയാണ് ഇതിനായി (chakka pazham pori) ഉപയോഗിക്കുന്നത്. ചക്ക  ചെറിയ ചൂളകളായി ഇളക്കിയെടുക്കുക. അതിൽ നിന്നും ചക്കക്കുരു ഇളക്കിയതിന് ശേഷം ചക്ക ചുള ചെറിയ കഷ്ണങ്ങളായി അരിയുക. ആവശ്യത്തിനനുസരിച്ച് വലുപ്പത്തിൽ ഇത് അരിയാം.

മൈദാമാവ്, പഞ്ചസാര, മഞ്ഞൾപൊടി, ഒരല്പം ഉപ്പ്, എണ്ണ ഇവയാണ് ചക്ക പൊരി തയ്യാറാക്കാനാവശ്യമായ ചേരുവകൾ.

മൈദാമാവ് ഒരു പാത്രത്തിലെടുത്ത് അതിലേക്ക് ഒരല്പം മഞ്ഞൾപ്പൊടി ഇടുക. ആവശ്യമുള്ള പഞ്ചസാര ചേർക്കുക .ഒരല്പം ഉപ്പ് ഇതിലേക്ക് ഇടുക.  വെള്ളം ഒഴിച്ച് കുഴക്കുക.

ചക്ക ചുളകൾ ഈ മാവിൽ മുക്കി എണ്ണയിലേക്ക് ഇടുക. നന്നായി മൂപ്പിക്കുക.  പാകമായതിന് ശേഷം എണ്ണയിൽ നിന്ന് വറുത്ത് കോരുക.

Previous
Next Post »