വെള്ളാരം ചിറ്റ (Vellaramchitta) ടണലിലെ വെള്ളത്തിലൂടെ നടക്കാം


 വെള്ളാരം ചിറ്റ (Vellaramchitta) ടണലിലെ വെള്ളത്തിലൂടെ നടക്കാം

വാഗമണിലാണ് വെള്ളാരം ചിറ്റ സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും അരുവികളും മലകളുമൊക്കെയായി നിരവധി മനോഹരമായ കാഴ്ചകളുണ്ട് ഇടുക്കിയിൽ (idukki). അവയെക്കുറിച്ച് വിശദമായി വായിക്കാം.

മരങ്ങളും ചെടികളും പാറക്കൂട്ടങ്ങളുമായി ട്രെക്കിങ്ങിന് (trekking) ഏറ്റവും യോജിച്ച പാതകളാണ് ഇവിടെയുള്ളത്.


വെള്ളാരം ചിറ്റ പോലെ (Vellaramchitta) വ്യത്യസ്തമായ കാഴ്ചയാണ് കപ്പക്കാനം വെള്ളച്ചാട്ടം (kappakanam waterfalls).

read more: kappakanam waterfalls

വെള്ളാരം ചിറ്റ (Vellaramchitta)

വമ്പൻ ടണലും അതിലൂടെ ഒഴുകുന്ന വെള്ളവും. ഈ വെള്ളത്തിലൂടെ ടണലിലൂടെ നടക്കുവാൻ സാധിക്കും.

വേനൽക്കാലത്താണ് ഈ ടണലിലെ (Vellaramchitta tunnel) വെള്ളം വളരെ കുറവുള്ളത്. അപ്പോഴാണ് ഇതിലൂടെ നടക്കുവാൻ സാധിക്കുന്നത്. പാറകളും കല്ലുകളും അതിലൂടെ ഒഴുകുന്ന വെള്ളവും. ഇതിലൂടെ ടണലിലേക്ക് പ്രവേശിക്കാം.

ടണലിൽ വലിയ വെളിച്ചമൊന്നും ഉണ്ടാകില്ല. കുറച്ചു ദൂരം മാത്രമേ വെളിച്ചം ഉണ്ടാകാറുള്ളൂ.

കിലോമീറ്ററുകൾ ദൂരമുള്ള ടണലാണിത്. സഞ്ചാരികൾ പലരും വളരെ കുറച്ചു ദൂരം മാത്രമേ ഇതിലൂടെ നടക്കാറുള്ളൂ. പിന്നീടങ്ങോട്ട് നല്ല വെളിച്ചമില്ലാത്തതിനാൽ കൂടുതൽ പേരും ഇതിനപ്പുറത്തേക്ക് നടക്കാറില്ല.

വളരെ വ്യത്യസ്തവും ഒരല്പം സാഹസികവുമാണ് ഇതിലൂടെയുള്ള നടത്തം.

മഴക്കാലത്ത് അതി ശക്തമായ വെള്ളം ഈ ടണലിലൂടെ ഒഴുകാറുണ്ട്.

വെള്ളാരം ചിറ്റ (Vellaramchitta) എത്തിച്ചേരാം

വാഗമണിൽ നിന്നും പത്ത് കിലോമീറ്റർ ദൂരമുണ്ട് വെള്ളാരം ചിറ്റ (Vellaramchitta) യിലേക്ക്.

Previous
Next Post »