അരീക്കൽ വെള്ളച്ചാട്ടം (Areekkal Waterfalls)

 

എറണാകുളത്ത് നിന്നും ഒരു വൺഡേ ട്രിപ്പ്.  അരീക്കൽ വെള്ളച്ചാട്ടം (Areekkal Waterfalls) ആസ്വദിക്കാം.

തിരക്കിന്റെയും ബഹങ്ങളുടെയും ഇടയിൽ നിന്നും പ്രകൃതിയുടെ കാഴ്ചകളിലേക്ക്. എറണാകുളത്ത് നിന്നും ഒരു വൻ ഡേ ട്രിപ്പിന് യോജിച്ച ബെസ്ററ് ടെസ്റ്റിനേഷനാണ് അരീക്കൽ വെള്ളച്ചാട്ടം (Areekkal Waterfalls).

ഇത്തരത്തിൽ ഒരു വൻ ഡേ ട്രിപ്പിന് യോജിച്ച വേറെയും ഇടങ്ങളുണ്ട് എറണാകുളത്തിനടുത്തതായി. അവയെക്കുറിച്ച് വായിക്കാം

read more:

അരീക്കൽ വെള്ളച്ചാട്ടം (Areekkal Waterfalls)

പല പല തട്ടുകളിലായി ഒഴുകി ഇറങ്ങുന്ന വെള്ളച്ചാട്ടമാണിത് (Areekkal Waterfalls). ഓരോ തട്ടിലും വെള്ളം ഒഴുകി ഒരു പത പോലെ നീങ്ങിയാണ് അടുത്ത തട്ടിലേക്ക് വെള്ളം ഒഴുകുന്നത്. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇവിടെ മതിയാവോളം ആസ്വദിക്കാം.

കല്ല് പാകിയ പടിക്കെട്ടുകൾ ഇറങ്ങിയതാണ് വെള്ളച്ചാട്ടത്തിലേക്കെത്തേണ്ടത്. വളർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കിടയിലെ ഈ പാതകളിലൂടെ ഇറങ്ങുമ്പോൾ വെള്ളച്ചാട്ടത്തിന്റെ മുഴക്കം കേൾക്കാം. മരങ്ങളും വെള്ളച്ചാട്ടവുമൊക്കെ ഉള്ളതിനാലാകാം നല്ല തണുപ്പാണ് ഇവിടെയുള്ളത്.

വെള്ളച്ചാട്ടത്തിന്റെ താഴെ നിന്ന് കുളിക്കുവാനുള്ള സൗകര്യമുണ്ട്.  മിക്ക വെള്ളച്ചാട്ടങ്ങളുടെയും താഴെ ഇറങ്ങുവാനോ അവിടെ നിന്ന് കുളിക്കുവാനോ സാധ്യമാകുന്ന രീതിയിലുള്ളതല്ല. എന്നാൽ  അരീക്കൽ വെള്ളച്ചാട്ടത്തിന് താഴെ നിന്ന് യഥേഷ്ടം കുളിക്കുവാനും നീന്തുവാനും ഒക്കെ സാധിക്കും. ഇത് ഈ വെള്ളച്ചട്ടത്തിന്റെ പ്രധാന പ്രത്യേകതയാണ്.

Areekkal waterfalls timings

waterfalls timings: 9 am to 6 pm

വെള്ളച്ചാട്ടം കാണുവാനുള്ള പ്രവേശന സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്.

Areekkal waterfalls ticket price

ticket price Rs 10

വെള്ളച്ചാട്ടം കാണാനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. പത്ത് രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റു റേറ്റ്.

എല്ലാ വെള്ളച്ചാട്ടങ്ങളെയും പോലെ മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗിയേറുന്നത്. അതിനാൽ മഴക്കാലത്താണ് ഈ കാഴ്ചകൾ കാണേണ്ടത്. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറവായിരിക്കും. അതി ശക്തമായ വെള്ളം ഇതിലൂടെ ഒഴുകി നീങ്ങുന്നതും അതിന്റെ മുഴക്കവും തണുപ്പുമെല്ലാം ചേർന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കേണ്ടത്.

അരീക്കൽ വെള്ളച്ചാട്ടം എത്തിച്ചേരാം (how to reach areekkal waterfalls)

എറണാകുളത്ത് നിന്നും 35 കിലോമീറ്റർ ദൂരമുണ്ട് അരീക്കൽ വെള്ളച്ചാട്ടത്തിലേക്ക്. ഏതാണ്ട് ഒരു ഒന്നര മണിക്കൂർ കൊണ്ട് അരീക്കൽ വെള്ളച്ചാട്ടത്തിലെത്താം.

Previous
Next Post »