ആറ്റുകാട് വെള്ളച്ചാട്ടം (attukad waterfalls) പച്ച വിരിച്ച തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും

 

പച്ച വിരിച്ച തേയിലത്തോട്ടങ്ങൾക്ക് നടുവിലായാണ് ആറ്റുകാട് വെള്ളച്ചാട്ടം (attukad waterfalls).

മൂന്നാറിലാണ് (munnar) ആറ്റുകാട് വെള്ളച്ചാട്ടം (attukad waterfalls) സ്ഥിതി ചെയ്യുന്നത്. നിരവധി വെള്ളച്ചാട്ടങ്ങളും മലയോരങ്ങളും തേയിലത്തോട്ടങ്ങളും മുന്നാറിലുണ്ട്.

മൂന്നാറിലെ (munnar) വ്യത്യസ്തമായ പ്രദേശങ്ങളെക്കുറിച്ച് വായിക്കാം.

read more: munnar travel

ആറ്റുകാട് വെള്ളച്ചാട്ടം (attukad waterfalls)

ആറ്റുകാട് വെള്ളച്ചാട്ടത്തിലേക്കുള്ള (attukad waterfalls) പാതയുടെ ഇരുവശത്തും പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളാണ്. തണുപ്പും കോടയും തേയിലയുടെ കാഴ്ചകളുമായി വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരം തുടരാം.

വെള്ളച്ചാട്ടത്തിലേക്കുള്ള പാതകൾ വളരെ ഇടുങ്ങിയതാണ്. അവിടേക്ക് നടന്നിറങ്ങുന്നതാണ് നല്ലത്. ട്രെക്കിങ്ങ് പാതയ്ക്ക് സമാനമായ ഒരു പാതയാണിത്. ഇതിലൂടെ നടന്നാണ് വെള്ളച്ചാട്ടം കാണാനെത്തേണ്ടത്.

വെള്ളച്ചാട്ടത്തിന് നടുവിലായി ഒരു പാലമുണ്ട്. ഇതിൽ നിന്ന് കൊണ്ട് താഴെ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും തണുപ്പും ആസ്വദിക്കാം.

കൂറ്റൻ പാറക്കൂട്ടങ്ങളിലൂടെ വെള്ളം താഴേക്ക് പതഞ്ഞൊഴുകുന്നത് കാണാം. കോട മഞ്ഞു പോലെ വെള്ളം നിറഞ്ഞിരിക്കുന്നത് വളരെ വ്യത്യസ്തമായ കാഴ്ചയാണ്.

മഴക്കാലത്ത് അതി ശക്തമായ രീതിയിലാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്. ഏറ്റവും നല്ല രീതിയിൽ രസകരമായി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്നത് മഴക്കാലത്താണ്.

വേനൽക്കാലത്ത് അധികം വെള്ളം ഇതിൽ ഉണ്ടാകാറില്ല. വെള്ളച്ചാട്ടത്തിലെ വെള്ളം ഒഴുകി താഴെ ഒരു ചെറിയ കുളമുണ്ട്. വേനൽക്കാലത്ത് ഈ കുളത്തിൽ വെള്ളം കുറവായതിനാൽ ഇതിൽ ഇറങ്ങുവാൻ സാധിക്കും.

വൻ മരങ്ങളും കൂറ്റൻ പാറകളും വെള്ളച്ചാട്ടവും തണുപ്പും ഒക്കെയായി  മൂന്നാറിലെ വ്യത്യസ്തമായ പ്രദേശങ്ങളിലൊന്നാണ് ആറ്റുകാട് വെള്ളച്ചാട്ടം.

ആറ്റുകാട് വെള്ളച്ചാട്ടം എത്തിച്ചേരാം (how to reach attukad waerfalls)

മുന്നാറിൽ നിന്ന് പത്ത് കിലോമീറ്റർ ദൂരമുണ്ട് ആറ്റുകാട് വെള്ളച്ചാട്ടത്തിലേക്ക്.

Previous
Next Post »