ശൂലം വെള്ളച്ചാട്ടം (Shoolam waterfall) ചെറുതെങ്കിലും അത്ര ചെറുതല്ല

മലമുകളിൽ ചെറുതെങ്കിലും അത്ര ചെറുതല്ലാത്ത വെള്ളച്ചാട്ടം. അതാണ് ശൂലം വെള്ളച്ചാട്ടം (Shoolam waterfall) .

പച്ചപ്പിന്റെയും പാറകളുടെയും ഇടയിൽ നിന്നും താഴേക്കൊഴുകുന്ന ഒരു നീർച്ചാലാണിത്. മഴക്കാലത്ത് ഒരു വെള്ളച്ചാട്ടമായി ഇത് ഒഴുകുന്നു.

എറണാകുളത്ത് നിന്നും ഒരു വൺഡേ ട്രിപ്പിൽ കണ്ടാസ്വദിക്കാവുന്നതാണ്‌ ശൂലം വെള്ളച്ചാട്ടം (Shoolam waterfall) .
 
ഈ വെള്ളച്ചാട്ടത്തിന്  അടുത്തതായുള്ള മറ്റൊരു  കാഴ്ചകളാണ് അരീക്കൽ വെള്ളച്ചാട്ടവും (Areekkal Waterfalls) അരീക്കൽ ഗുഹയും (Kochareekkal caves).

read more:

വൻ ഡേ ട്രിപ്പിന് യോജിച്ച എറണാകുളത്തിനടുത്തതായുള്ള ഇടങ്ങളെക്കുറിച്ച്  വായിക്കാം.

read more:

ശൂലം വെള്ളച്ചാട്ടം (Shoolam waterfall)

അത്ര വലിയ കാടൊന്നുമല്ല എങ്കിലും ചെറിയ ഒരു വനത്തിന്റെ നടുവിലാണ് ഈ ശൂലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ കാട്ടിലെ ചെടികൾക്കിടയിലൂടെയുള്ള പാതയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് നടക്കാം.

അധികം ദൂരമൊന്നുമില്ല. ചെറിയ ഒരു ഇറക്കം ഇറങ്ങിയാൽ വെള്ളച്ചാട്ടമായി. മഴക്കാലത്താണ് വെള്ളച്ചാട്ടം കണ്ടെണ്ടത്. വേനൽക്കാലത്ത് ഇത് വറ്റി വരണ്ടതാകാറുണ്ട്.

വളരെ ചെറിയ ഒരു വെള്ളച്ചാട്ടമായതിനാൽ ഇതിന് താഴെ നിന്ന് കുളിക്കാം. ഈ പാറകളിൽ ഒഴുകുന്ന വെള്ളത്തിൽ ഇരിക്കാനുമൊക്കെ സാധിക്കും. ഇതിന് താഴെ ഈ വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം ഒഴുകി ഒരു ചെറിയ കുളം പോലെ കാണുവാൻ സാധിക്കും. ഈ കുളത്തിലും സഞ്ചാരികൾക്ക് കുളിക്കുവാൻ സാധിക്കും.

Kochareekkal caves entry fee

ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ശൂലം വെള്ളച്ചാട്ടം എത്തിച്ചേരാം (how to reach areekkal waterfalls)

എറണാകുളത്ത് നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് ശൂലം വെള്ളച്ചാട്ടത്തിലേക്ക്.

Previous
Next Post »