കൊച്ചരീക്കൽ ഗുഹ (Kochareekkal caves) പ്രകൃതിയുടെ ഫാന്റസി പാർക്ക്


അരീക്കൽ വെള്ളച്ചാട്ടം (Areekkal Waterfalls) ആസ്വദിച്ചോ. അത് പോലെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് കൊച്ചരീക്കൽ ഗുഹ (Kochareekkal caves).

ഗുഹകളും മരങ്ങളും മരങ്ങളുടെ വേരുകളും നീർച്ചാലുകളും കുളവും ഒക്കെയായി ഒരു ഫാന്റസി പാർക്ക് പോലെ തോന്നുന്ന ഈ സ്ഥലം ശരിക്കും പ്രകൃതി ഒരുക്കിയ ഒരു അമ്യൂസ്‌മെന്റ് പാർക്കാണ്.
 
എറണാകുളത്ത് നിന്നും ഒരു വൺഡേ ട്രിപ്പിൽ കണ്ടാസ്വദിക്കാവുന്ന കൊച്ചരീക്കൽ ഗുഹ .
 
ഈ ഗുഹയ്ക്ക് അടുത്തതായുള്ള മറ്റൊരു പ്രദേശമാണ് അരീക്കൽ വെള്ളച്ചാട്ടം (Areekkal Waterfalls).

read more: Areekkal Waterfalls

വൻ ഡേ ട്രിപ്പിന് യോജിച്ച എറണാകുളത്തിനടുത്തതായുള്ള ഇടങ്ങളെക്കുറിച്ച്  വായിക്കാം.

read more:

കൊച്ചരീക്കൽ ഗുഹ (Kochareekkal caves)

അരീക്കൽ വെള്ളച്ചാട്ടം പോലെ താഴേക്ക് ഒരല്പം ഇറങ്ങിയതാണ് ഇവിടെ ഗുഹ കാണാനെത്തേണ്ടത് (Kochareekkal caves). വളരെ ആയാസം കൂടാതെ ഇറങ്ങാവുന്ന പാതകളാണിത്. അധികം സാഹസികത ആവശ്യമില്ലാത്ത ഒരു പാതയാണിത്.

ഏറ്റവും താഴേക്കിറങ്ങിയാലാണ്  ഈ ഗുഹകൾ കാണാൻ സാധിക്കുന്നത്. ഒന്നിലധികം ഗുഹകൾ ഇവിടെയുണ്ട്.  ഏതാണ്ട് ഇടുങ്ങിയ ഗുഹകൾ പോലെയാണ് ഇവ തോന്നിക്കുക.  മരവേരുകളിൽ തൂങ്ങി ഇതിലേക്ക് കയറാം. ഗുഹയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച്ച പ്രകൃതിയിലേക്കുള്ള ഒരു ജാലക കാഴ്ച പോലെയാണ്.

ഗുഹയിലെ നീരുറവകൾ

ഗുഹയിൽ നിന്നും  ഒരു നീരുറവ ഒഴുകുന്നുണ്ട്. തെളിനീർ പോലെയുള്ള വെള്ളമാണ് ഇതിലൂടെ ഒഴുകുന്നത്. ഗുഹയിലൂടെ നടക്കുമ്പോൾ ഈ വെള്ളം തിങ്ങി നിറഞ്ഞിരിക്കുന്ന ഇടങ്ങൾ കാണാം. അവയിലൂടെ നടന്ന് ഗുഹയിലെ കാഴ്ചകൾ കാണാം.

ഈ നീരുറവകൾ ഗുഹയിൽ നിന്നും താഴേക്കാണ് ഒഴുകുന്നത്. മഴക്കാലത്ത് നല്ല വെള്ളം ഈ നീരുവകളിലൂടെ ഒഴുകുന്നതായി കാണാം. ഗുഹയും വേരുകളും അരുവിയും ചേർന്നാണ് ഒരു ഫാന്റസി പാർക്ക് സെറ്റ് പോലെ ഈ പ്രദേശം തോന്നിക്കുന്നത്.

നീരുറവയ്ക്ക് താഴെ കുളം

ഗുഹയിൽ നിന്ന് നോക്കുമ്പോൾ താഴെയായി ഒരു കുളം കാണാം. ഈ അരുവിയിൽ നിന്നുള്ള വെള്ളമാണ് ഈ കുളത്തിൽ നിറയുന്നത്. മഴക്കാലമെങ്കിൽ വലിയ തോതിൽ ഇതിൽ വെള്ളം നിറയാറുണ്ട്. ഒരു ചെറിയ വെള്ളച്ചാട്ടം പോലെയാണ് മഴക്കാലത്ത് ഈ ഉറവ കുളത്തിലേക്ക് ഒഴുകുന്നത്.

ഈ കുളത്തിലിറങ്ങി കുളിക്കുവാനുള്ള സൗകര്യമുണ്ട്.  പായലും വഴുക്കലുമൊക്കെ ഉള്ളതിനാൽ മുൻകരുതലോടെ വേണം ഈ കുളത്തിൽ ഇറങ്ങുവാൻ. നല്ല തണുപ്പുള്ള വെള്ളമാണിത്. മിക്ക സഞ്ചാരികളും ഈ വെള്ളത്തിൽ കുളിക്കാറുണ്ട്.

Kochareekkal caves entry fee

ഗുഹയിലെ പ്രവേശനം സൗജന്യമാണ്.

കൊച്ചരീക്കൽ ഗുഹ എത്തിച്ചേരാം (how to reach areekkal waterfalls)

എറണാകുളത്ത് നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് കൊച്ചരീക്കൽ ഗുഹയിലേക്ക്. ഏതാണ്ട് ഒരു  മണിക്കൂർ കൊണ്ട് കൊച്ചരീക്കൽ ഗുഹയിലെത്താം.

Previous
Next Post »