ഉറുമ്പിക്കര (urumbikkara) മലമേടുകളിലെ ട്രെക്കിങ്ങ്



തേയിലത്തോട്ടങ്ങളുടെയും റബ്ബർ മരകാടുകളുടെയും ഒരു കാലഘട്ടത്തിന്റെയും ഓർമകളുമായി ഉറുമ്പിക്കര (urumbikkara).

മലമേടുകളുടെ നാടായ ഇടുക്കിയിലാണ് (idukki) ഉറുമ്പിക്കര (urumbikkara). ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങളും മലയോരങ്ങളും മറ്റു വിവിധ കാഴ്ചകളെക്കുറിച്ചും വായിക്കാം.

read more: idukki travel

കുട്ടിക്കാനത്തിനടുതായാണ് (kuttikkanam) ഉറുമ്പിക്കര. കോട്ടയത്തിന്റെയും ഇടുക്കിയുടെയും ഇടയിലാണ് ഈ പ്രദേശം.

കുട്ടിക്കാനത്തെ (kuttikkanam) വ്യത്യസ്തമായ കാഴ്ചകളെക്കുറിച്ച് വായിക്കാം.

read more: kuttikkanam travel

ഉറുമ്പിക്കര (urumbikkara)

കല്ലും മണ്ണും നിറഞ്ഞ പാതകളാണ് ഉറുമ്പിക്കര (urumbikkara) മലമുകളിലേക്കുള്ളത്. സാഹസികമായ കയറ്റമാണ് ഉറുമ്പിക്കരയിലേക്കുള്ളത്. ഇടുക്കിയിലെ മറ്റു നിരവധി മലമേടുകൾ പോലെ സാധാരണ വാഹനങ്ങളിൽ ഇതിന്റെ ഉയരങ്ങളിൽ കയറാൻ സാധിക്കില്ല. ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിലാണ് ഉറുമ്പിക്കര (urumbikkara) കയറേണ്ടത്.

ഏന്തയാറിൽ നിന്നാണ് ഉറുമ്പിക്കര മലകളിലേക്കുള്ള കയറ്റം.  കല്ലുകൾ വാരിയിട്ടത് പോലെയുള്ള വഴികൾ. ചിലയിടങ്ങളൊക്കെ അതി സാഹസികമായാണ് മുകളിലേക്ക് കയറുന്നത്. മലയോരങ്ങളിൽ ശക്തമായി വീശിയടിക്കുന്ന കാറ്റും ഇടയ്ക്കിടയ്ക്ക് ചിലപ്പോഴൊക്കെ ചാറ്റൽ മഴയും ഉണ്ടാകാറുണ്ട്.

മലകയറ്റത്തിൽ ഇടയ്ക്കിടയ്ക്ക് വ്യൂ പോയിന്റുകൾ ഉണ്ട്. അവിടെ നിന്ന് നോക്കിയാൽ താഴ്വാരമാകെ കാണുവാൻ സാധിക്കും. കോടമഞ്ഞു നിറഞ്ഞിരിക്കുകയെണെങ്കിൽ അധികം കാഴ്ചകൾ കാണാനാകില്ല. മലകളും വനിരകളുമായുള്ള താഴ്വാരത്തിലെ കാഴ്ചകൾ രസകരമാണ്.

ഉറുമ്പിക്കരയിലെ (urumbikkara) പ്രധാന വെള്ളച്ചാട്ടങ്ങളാണ് പാപ്പാനി വെള്ളച്ചാട്ടം (pappani waterfalls). ഇതിനെക്കുറിച്ച് വിശദമായി വായിക്കാം.

read more: pappani waterfalls

urumbikkara history

ഉറുമ്പിക്കരയ്ക്ക് വളരെ വലിയ ഒരു ചരിത്രമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഉറുമ്പിക്കര പ്രശസ്തമാകുന്നത്. ഇതിൽ ഏറ്റവും പ്രധാനിയായ ബ്രിടീഷുകാരനായിരുന്നു ജോൺ ജോസെഫ് മർഫി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സ്ഥാപിച്ച ഒരു ബംഗ്ലാവ് ഇവിടെയുണ്ട്.

സായിപ്പൻ ബംഗ്ലാവ് എന്നാണു ഇവിടുത്തുകാർ ഈ ബംഗ്ലാവിനെക്കുറിച്ച് പറയുന്നത്. അന്നിവിടെയെത്തിയിരുന്ന ബ്രിടീഷുകാർക്ക് താമസ സൗകര്യത്തിനായി പണിഞ്ഞ ബംഗ്ലാവാണിത്. അതിപ്പോഴും പഴയ കാല ഓർമകൾ നിലനിർത്തിക്കൊണ്ട് ഇവിടെ സ്ഥിതി ചെയ്യുന്നു.

ഏക്കറുകളോളം വിശാലമായി നീണ്ടു നിവർന്ന ഈ പ്രദേശമാകെ ഒരു കാലഘട്ടത്തിൽ മലയാളിയായ വല്ലാട്ട് രാമൻ എന്നയാളുടേതായിരുന്നു.  തേയിലത്തോട്ടങ്ങളായിരുന്നു ഈ പ്രദേശമാകെ. അതിൽ പണിയെടുക്കുവാനായി ധാരാളം തൊഴിലാളികളും ഇവിടെയുണ്ടായിരുന്നു. അവർക്കായുള്ള വിവിധ സൗര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. അതിന്റെയൊക്കെ അവശേഷിപ്പുകൾ ഇപ്പോഴും ഈ മലയോരങ്ങളിൽ കാണാം.

urumbikkara tea factory

ഉറുമ്പിക്കരയിലെ പഴയകാല അവശേഷിപ്പുകളിലൊന്നാണ് ഇവിടെയുള്ള ടീ ഫാക്ടറി. പണ്ട് കാലത്ത് ഇവിടെയുള്ള തേയിലത്തോട്ടങ്ങളിൽ നിന്നും തേയില ഇവിടെയെത്തിച്ച് അവ ഉണ്ടാക്കി പൊടിച്ചെടുത്തിരുന്ന ഫാക്ടറിയാണിത്. തേയില ഉണ്ടാക്കാനാവശ്യമായ  പണ്ട് കാലഘട്ടത്തിലെ നിരവധി യന്ത്രങ്ങൾ ഇവിടെ കാണാം. ഇവയൊക്കെ കടന്നാണ്‌ മല മുകളിലേക്കുള്ള കയറ്റം.

മുകളിലായി പാറക്കൂട്ടങ്ങളുണ്ട്. അവിടെ വിശ്രമിക്കുവാനുള്ള സൗകര്യമുണ്ട്.  ട്രെക്കിങ്ങിനു ശേഷം ഇവിടെ ഇരുന്നു ഭക്ഷണം കഴിക്കാം. വേണമെങ്കിൽ ഇവിടെ റെന്റ് കെട്ടാനുള്ള സൗകര്യവുമുണ്ട്.

മദാമ്മക്കുളം (Madammakkulam waterfalls)

ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് മദാമ്മക്കുളം (Madammakkulam waterfalls).

മദാമ്മയുടെ മാത്രമായ സ്വന്തമായ ഒരു കുളമായിരുന്നു ഇത്. ബ്രിടീഷുകാരുടെ കാലഘട്ടത്തിൽ മദാമ്മക്കല്ലാതെ മറ്റാർക്കും ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല.

കാടിന് നടുവിലായാണ് ഈ വെള്ളച്ചാട്ടവും കുളവും (Madammakkulam waterfalls) സ്ഥിതി ചെയ്യുന്നത്. കാട്ടുവഴികളിലൂടെ ഒത്തിരി ദൂരം നടന്ന് വേണം ഈ കുളത്തിലെത്താൻ.

ഈ കുളത്തെക്കുറിച്ച് വിശദമായി വായിക്കാം.

read more: madammakkulam waterfalls

ഉറുമ്പിക്കര എത്തിച്ചേരാം

മുണ്ടക്കയത്തിനടുത്തതായാണ് സ്ഥിതി ഉറുമ്പിക്കര ചെയ്യുന്നത്.  മുണ്ടക്കയത്ത്  12 കിലോമീറ്റർ ദൂരമുണ്ട്  ഏന്തയാറിലേക്ക്. ഇവിടെ നിന്നും  ഏന്തയാർ കൂട്ടിക്കൽ വാലിയിലൂടെ ഉറുമ്പിക്കരയിലെത്താം


Previous
Next Post »