ഉളുപ്പുണി (uluppuni)

 


പുൽമേടുകൾക്ക് പ്രശസ്തമാണ് വാഗമൺ (vagamon). പച്ചപ്പിന്റെയും മഞ്ഞിന്റെയും മലകളുടെയും കാഴ്ചകൾ കണ്ടാസ്വദിക്കാം വാഗമണിലെ (vagamon)  ഉളുപ്പുണിയിൽ (uluppuni).

ഇടുക്കിലാണ് (idukki) ഉളുപ്പുണി (uluppuni) സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടങ്ങളും അരുവികളും മലകളുമൊക്കെയായി നിരവധി മനോഹരമായ കാഴ്ചകളുണ്ട് ഇടുക്കിയിൽ (idukki). അവയെക്കുറിച്ച് വിശദമായി വായിക്കാം. 

read more: idukki travel

ട്രെക്കിങ്ങിന് (trekking) ഏറ്റവും യോജിച്ച പാതകളാണ് ഇവിടെയുള്ളത്. പച്ചപ്പിന്റെ കാഴ്ചകൾ കണ്ടു കൊണ്ട് പുൽമേടിലെ വഴികളിലൂടെ തണുത്ത കാറ്റേറ്റ് ഉളുപ്പുണി കാഴ്ചകൾ കണ്ടാസ്വദിക്കാം.

ഉളുപ്പുണി (uluppuni)


പുള്ളിക്കാനം ഏലപ്പാറ ((Elappara) പാതയിലാണ് ഈ മനോഹാരമായ പുൽമേടുകൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലെ കാഴ്ചകൾക്ക് പ്രശസ്തമായ മറ്റൊരിടമാണ് ഏലപ്പാറ (Elappara). 

read more: Elappara travel

ഉളുപ്പുണിയിലേക്കുള്ള  (uluppuni) കല്ലും മണ്ണും നിറഞ്ഞ സാഹസികമായ പാതകളോടെയുള്ള സഞ്ചാരമാണ് ഏറ്റവും വലിയ ഹൈലൈറ്റ്. മലമുളകിലുള്ള കാഴ്ചകളേക്കാൾ രസകരമാണ് ഈ സാഹസികമായ പാതയിലൂടെയുള്ള അതി സാഹസികമായ കാഴ്ച്ചകൾ.

നടക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വഴികളിലൂടെ നടന്നും മുകളിലേക്ക് കയറാവുന്നതാണ്. വളരെ ആയാസകരമായ ഒരു കയറ്റമാണിത്. അതിനാൽ കുന്നും മലകളും കയറി നല്ല പ്രാക്ടീസ് ഉള്ളവർ ഇതിന് മുതിരുന്നതാണ് നല്ലത്. അല്ലെതെയുള്ളവർക്ക്  വാഹനങ്ങളിൽ മുകളിലേക്ക് കയറാം.

ഉളുപ്പുണിയിലൂടെ  (uluppuni) മുകളിലെത്തിയാൽ അതി മനോഹരമാണ് കാഴ്ചകൾ. പച്ചപ്പാർന്ന പുൽമേടുകളും മൊട്ടക്കുന്നുകളും അവയെ തഴുകി നീങ്ങുന്ന മഞ്ഞും മേഘങ്ങളും. കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ഈ പുൽമേടുകളിൽ മതിയാവോളം വിശ്രമിക്കാം.

നീളത്തിൽ വളർന്ന് നിൽക്കുന്ന പുൽക്കൂട്ടങ്ങൾക്കിടെയായിലൂടെ ചെറിയ പാതകളുണ്ട്. അവയിലൂടെ മുന്നോട്ടു നടക്കാം. ട്രെക്കിങ്ങിന്റെ ചെറിയ പാതകളാണിത്.

ഉളുപ്പുണിയിൽ ഇടയ്ക്കിടെ ചാറ്റൽ മഴ കാണാറുണ്ട്. മഴ നനഞ്ഞു കൊണ്ട് പച്ചപ്പിന്റെ മനോഹാരിത ആസ്വദിക്കാം.

ഉളുപ്പൂണിയില്‍ എത്തിച്ചേരാന്‍

വാഗമനിനടുത്തയാളാണ് ഉളുപ്പൂണി സ്ഥിതി ചെയ്യുന്നത്. വാഗമണിൽ നിന്നും പത്ത് കിലോമീറ്റെർ ദൂരമുണ്ട് ഇവിടേക്ക്. വാഗമണിൽ  നിന്നും പുള്ളിക്കാനത്തേക്കാണ് സഞ്ചരിക്കേണ്ടത്. ചോറ്റുപാറയിൽ നിന്നും വലത്തേക്കുള്ള വഴിയിലൂടെ ഏതാണ്ട് അഞ്ച് കിലോമീറ്റെർ സഞ്ചരിച്ചാൽ ഉളുപ്പൂണിയിലെത്താം.

Previous
Next Post »