മലമുകളിൽ നിന്നും പതഞ്ഞൊഴുകുന്ന പാപ്പാനി വെള്ളച്ചാട്ടം (pappani waterfalls) . മഴക്കാലതാണെങ്കിൽ ഡബിൾ പവറിലാണ് ഈ വെള്ളച്ചാട്ടം ഒഴുകുന്നത്.
ഇടുക്കിയിലെ (idukki) ഉറുമ്പിക്കരയ്ക്ക് (urumbikkara ) സമീപമായിട്ടാണ് പാപ്പാനി വെള്ളച്ചാട്ടം (pappani waterfalls). ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങളും മലയോരങ്ങളും മറ്റു വിവിധ കാഴ്ചകളെക്കുറിച്ചും വായിക്കാം.
read more: idukki travel
കുട്ടിക്കാനത്തിനടുത്തതായാണ് ഉറുമ്പിക്കരയും (urumbikkara) പാപ്പാനി വെള്ളച്ചാട്ടവും.
കുട്ടിക്കാനത്തെ (kuttikkanam) വ്യത്യസ്തമായ കാഴ്ചകളെക്കുറിച്ച് വായിക്കാം.
read more: kuttikkanam travel
പാപ്പാനി വെള്ളച്ചാട്ടം (pappani waterfalls)
ഉറുമ്പിക്കരയിലെ കാഴ്ചകൾ കാണുന്നവർക്ക് പാപ്പാനി വെള്ളച്ചാട്ടവും (pappani waterfalls) കാണാം. ഉറുമ്പിക്കര മലകളിലേക്കുള്ള ട്രെക്കിങ്ങ് പാതയ്ക്ക് അടുത്തതായുള്ള പാതയിലൂടെയാണ് പാപ്പാനി വെള്ളച്ചാട്ടത്തിലേക്കെത്തേണ്ടത് (pappani waterfalls).
തട്ടു തട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടമാണിത്. മഴക്കാലത്ത് കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന് ഭംഗിയേറെയാണ്.
വെള്ളച്ചാട്ടത്തിന്റെ താഴെ നിന്ന് ഇതിന്റെ ഭംഗി ആസ്വദിക്കാം. ഇതിന്റെ വശങ്ങളിലെ കല്ല് നിറഞ്ഞ കാട്ടു വഴികളിലൂടെ മുകളിലേക്ക് കയറാം. വെള്ളച്ചാട്ടം ഒരു വാട്ടർ സ്പ്രേ പോലെ വീശുന്നത് കാണാം.
വെള്ളച്ചാട്ടം കാണാനെത്തുന്ന പലരും ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ട്. നല്ല വെള്ളമുള്ള കാലത്താണെങ്കിൽ ഒരല്പം സാഹസികമാണ് ഇവിടെ ഇറങ്ങി കുളിക്കുന്നത്.
ഇടുക്കിയിലെ കുട്ടിക്കാനത്തെ ട്രെക്കിങ്ങ് പാതകളിലൊന്നാണ് ഉറുമ്പിക്കര (urumbikkara).
ഏന്തയാറിൽ നിന്നാണ് ഉറുമ്പിക്കര മലകളിലേക്കുള്ള കയറ്റം. കല്ലുകൾ വാരിയിട്ടത് പോലെയുള്ള വഴികളിലൂടെ സാഹസികമായാണ് മുകളിലേക്ക് കയറുന്നത്. ഉറുമ്പിക്കരയിലെ മുകളിലായി മലകളും വനിരകളുമായുള്ള താഴ്വാരത്തിലെ കാഴ്ചകൾ രസകരമാണ്.
ഉറുമ്പിക്കര (urumbikkara) കാഴ്ചകളെക്കുറിച്ച് വായിക്കാം.
read more: urumbikkara
പാപ്പാനി വെള്ളച്ചാട്ടം എത്തിച്ചേരാം
മുണ്ടക്കയത്ത് നിന്നും ഏന്തയാർ കൂട്ടിക്കൽ പാതയിലൂടെയാണ് പാപ്പാനി വെള്ളച്ചാട്ടത്തിലേക്കെത്തുന്നത്. ഏതാണ്ട് 12 കിലോമീറ്റർ ദൂരമുണ്ട് വെള്ളച്ചാട്ടത്തിലേക്ക്.