പാലട പ്രഥമൻ (palada pradhaman)



അടപ്രഥമൻ (ada pradhaman) പോലെ വളരെ രുചിയേറിയ പ്രഥമനാണ് പാലട പ്രഥമൻ (palada pradhaman). തയ്യാറാക്കുന്ന രീതിയിലുള്ള വ്യത്യാസമാണ് ഈ രണ്ടു പ്രഥമനുകളുടെ രുചിയുടെ പ്രത്യേകത.

പാലട പായസം (palada payasam) എന്നും ഈ പ്രഥമനെ പൊതുവെ പറയാറുണ്ട്. സദ്യയിലെ മറ്റു പ്രധാന പ്രഥമനുകളാണ് അടപ്രഥമൻ (ada pradhaman), കടല പ്രഥമൻ (Kadala pradhaman), സേമിയ പായസം (Semiya Payasam) ഇവയൊക്കെ.  

പായസങ്ങളെക്കുറിച്ചും കേരള സദ്യയിലേ (kerala sadya) മറ്റു പ്രധാന വിഭവങ്ങളെക്കുറിച്ചും വായിക്കാം

read more: kerala sadya

പാലട പ്രഥമൻ (palada pradhaman) തയ്യറാക്കാം

അടപ്രഥമനു സമാനമായി അടയാണ് പാലട (palada pradhaman) തയ്യറാക്കുന്നതിലെ പ്രധാന ചേരുവ. അടപ്രഥമൻ തയ്യറാക്കുമ്പോൾ തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നത്. എന്നാൽ പാലടയിൽ സാധാരണ പശുവിൻ പാലാണ് ഉപയോഗിക്കുന്നത്. അത് പോലെ അടപ്പായസത്തിൽ ശർക്കരയാണ് പ്രധാന ചെറുവയെങ്കിൽ പാലടയിൽ പഞ്ചസാരയാണ് ചേരുവ. ഏലയ്ക്ക, നട്സ്,  മുന്തിരി ഇവയാണ്  മറ്റു പ്രധാന ചേരുവകൾ.

പാലടയ്ക്കാവശ്യമായ അട വെള്ളത്തിലിട്ട് പാകത്തിന് വേവിക്കുക. വേവിച്ച അട വെള്ളം ഊറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.

പാലടപ്പായസം (Ada pradhaman with jaggery) ഉണ്ടാക്കാൻ പഞ്ചസാരയാണ് ഉപയോഗിക്കുന്നത് .

പ്രഥമൻ ഉണ്ടാക്കുന്ന പാത്രത്തിൽ ആവശ്യത്തിന് പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് പഞ്ചസാര ഇടുക. ആവശ്യമായ അളവിലാണ് പഞ്ചസാര ചേർക്കേണ്ടത്.
                       
ഇതിലേക്ക് വേവിച്ച അട ഇടുക. വീണ്ടും പായസം തിളപ്പിക്കുക. പാകമാകുമ്പോഴേക്കും ഇതിലേക്ക് ആവശ്യമെങ്കിൽ നട്സും മുന്തിരിയും ചേർക്കാം. .

Previous
Next Post »