ബജ്ജികളിൽ വളരെ പ്രശസ്തമാണ് കേരളത്തിന്റെ മുളക് ബജ്ജി (mulaku bajji).
പല തരത്തിലുള്ള മുളകുകളിൽ ഈ ബജ്ജി ഉണ്ടാക്കാറുണ്ട്. പ്രധാനമായും ബജ്ജി മുളക് എന്ന രീതിയിൽ പ്രശസ്തമായ നീളൻ മുളകുകളാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.
വാഴക്ക ബജ്ജി, കത്തിരിക്ക ബജ്ജി,മുളക് ബജ്ജി ഇവയൊക്കെ വ്യത്യസ്തമായ രുചികളിലുള്ള പലഹരങ്ങളാണ്. ഇവയെല്ലാം എണ്ണയിൽ തയ്യാറാക്കുന്ന പലഹാരങ്ങളായതിനാൽ എണ്ണപലഹാരങ്ങൾ എന്ന രീതിയിൽ ചായക്കടകളിലും ടീ സ്റ്റാളുകളിലും വളരെ പ്രശസ്തമാണ്.
കേരളത്തിലെ വ്യത്യസ്തമായ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വായിക്കാം.
read more: kerala snacks
മുളക് ബജ്ജി തയ്യാറാക്കാം (mulaku bajji recipe)
ബജ്ജി മുളകാണ് ഇതിലെ പ്രധാന ചേരുവ
വാഴക്ക ബജ്ജി പോലെ അതേ രീതിയിലാണ് മുളക് ബജ്ജി തയ്യാറാക്കുന്നത്.
കടല മാവ്, മുളക് പൊടി, മല്ലിപ്പൊടി,കായം ഇവയൊക്കെയാണ് മുളക് ബജ്ജി തയ്യാറാക്കുന്നതിലെ മറ്റു പ്രധാന ചേരുവകൾ.
മുളക് നെടുകെ നീളത്തിൽ വളരെ കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞെടുക്കുക.
ഒരു ബൗളിലായി ബജ്ജി തയ്യാറാക്കാനാവശ്യമായ കടലമാവ് എടുക്കുക. അതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി,കായം ഇവ ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. വെള്ളം ഒഴിച്ച് വളരെ ലൂസായി കുഴച്ചെടുക്കുക. ഒരു പേസ്റ്റ് പോലെ ആ പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്. ഒത്തിരി വെള്ളം ഒഴിക്കരുത്. ആവശ്യത്തിന് അല്പാല്പം വെള്ളം ഒഴിച്ചാണ് കുഴയ്ക്കേണ്ടത്.
നെടുകെ പിളർന്ന മുളക് കഷണങ്ങൾ ഇതിലേക്ക് ഇട്ട് മുക്കിയെടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഓരോ കഷണങ്ങളായി ഇടുക. വറുത്തെടുക്കുക.