കേരള സദ്യയിലെ പായസങ്ങളിൽ അടപ്രഥമൻ (ada pradhaman) പോലെ പ്രധാനമാണ് പ്രഥമനാണ് കടല പ്രഥമൻ (kadala pradhaman).
കടല പായസം (palada payasam) എന്നും ഈ പ്രഥമനെ പൊതുവെ പറയാറുണ്ട്. സദ്യയിലെ മറ്റു പ്രധാന പ്രഥമനുകളാണ് അടപ്രഥമൻ (ada pradhaman), പാലട പ്രഥമൻ (palada pradhaman), സേമിയ പായസം (Semiya Payasam) ഇവയൊക്കെ.
പായസങ്ങളെക്കുറിച്ചും കേരള സദ്യയിലെ (kerala sadya) മറ്റു പ്രധാന വിഭവങ്ങളെക്കുറിച്ചും വായിക്കാം
read more: kerala sadya
കടല പ്രഥമൻ (kadala pradhaman) തയ്യറാക്കാം
കടലപ്പരിപ്പ്, ശർക്കര, തേങ്ങാപ്പാൽ ഏലയ്ക്ക, നട്സ്, മുന്തിരി ഇവയാണ് പ്രഥമനിലെ പ്രധാന ചേരുവകൾ.
കടലപരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക.
ശർക്കര ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിനെ പാനിയാക്കിയ ശേഷം നന്നായി വലിയ കഷണങ്ങളില്ലാതെ അരിച്ചെടുക്കുക. ഇത്തരത്തിലാണ് ശർക്കര പാനി തയ്യാറാക്കുന്നത്.
കടലപ്പായസത്തിൽ മറ്റൊരു ചേരുവയാണ് തേങ്ങാപ്പാൽ. ഇതിനായി തേങ്ങ നന്നായി പിഴിഞ്ഞു പാൽ തയ്യാറാക്കേണ്ടതാണ്. പ്രഥമനാവശ്യമായ ഒന്നാം പാലും രണ്ടാം പാലും ഇതേ രീതിയിൽ തയ്യാറാക്കുക.
പ്രഥമൻ ഉണ്ടാക്കാനായുള്ള പാത്രത്തിൽ വേവിച്ച കടലപ്പരിപ്പ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർക്കുക. നന്നായി വഴറ്റിക്കൊണ്ടിരിക്കുക.
ഇതിലേക്ക് രണ്ടാം പാൽ ഒഴിക്കുക. പ്രഥമൻ ഇളക്കിക്കൊണ്ടിരിക്കുക. ഇത് നന്നായി തിളയ്ക്കുന്നത് വരെ വേവിക്കുക. നന്നായി തിളച്ച് പ്രഥമൻ പാകമാകുന്നത് കാണാം. ഇതിലേക്ക് ഒന്നാം പാൽ ഒഴിക്കുക. പാകമാകുമ്പോഴേക്കും ഇതിലേക്ക് ആവശ്യമെങ്കിൽ നട്സും മുന്തിരിയും ചേർക്കാം.