ചക്ക പായസം (chakka payasam)

സദ്യയിൽ (sadya) പ്രധാനമാണ് പായസങ്ങൾ (payasam). ഓണ സദ്യയുടെ (onam sadya) ഭാഗമായും മറ്റു ആഘോഷങ്ങളുടെ ഭാഗമായും ചക്ക പായസം (chakka payasam) പോലെ പല തരത്തിലുള്ള പായസങ്ങൾ ഉണ്ടാക്കാറുണ്ട്.

അട പ്രഥമൻ (ada pradhaman), സേമിയ പായസം (semiya payasam) ഇവയൊക്കെ പ്രധാന പായസങ്ങളാണ്. ഇവ മാത്രമല്ല മറ്റു വ്യത്യസ്തങ്ങളായ നിരവധി പായസങ്ങളുണ്ട്. ചക്ക പായസം (chakka payasam) ഇത്തരത്തിലുള്ള പ്രധാന പായസമാണ്.

കേരള സദ്യയെക്കുറിച്ച് (kerala sadya) വായിക്കാം

read more: kerala sadya

ചക്ക പായസം (Chakka prathaman recipe)

ചക്ക, നെയ്യ് ,തേങ്ങപ്പാൽ, ശർക്കര ഇവയാണ് ചക്ക പായസത്തിനാവശ്യമായ (Chakka prathaman recipe) പ്രധാന ചേരുവകൾ.

പായസം ഉണ്ടാക്കുന്ന പാത്രത്തിലായി നെയ്യ് ഒഴിക്കുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ചുളകൾ ഇടുക. ചക്ക ചുളകൾ വളരെ ചെറിയ കഷണങ്ങളായാണ് അറിയേണ്ടത്. ഈ ചക്ക ചുളകൾ നെയ്യിൽ ഇട്ട് ചെറുതായി മൂപ്പിക്കുക.

ശർക്ക പാനിയുണ്ടാനായി ആവശ്യത്തിന് ശർക്കര എടുക്കുക. അതിനെ ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിനെ പാനിയാക്കിയ ശേഷം അരിച്ചെടുക്കുക.

പാനിൽ ഇട്ടു വഴറ്റിയ ചക്കയിലേക്ക് ഈ അരിച്ചെടുത്ത ശർക്കര പാനി ചേർക്കുക. നന്നായി വഴറ്റിക്കൊണ്ടിരിക്കുക.
                       
പാകമായാൽ ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക. വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക.

പായസത്തിന് രുചിക്കായി നട്ട്സും മറ്റും ഇതിലേക്ക് ചേർക്കാവുന്നതാണ്.  നന്നായി ഇളക്കി പായസം പാകമാകുമ്പോഴേക്കും വിളമ്പാം.       

Previous
Next Post »