പണ്ട് കാലത്ത് കേരളത്തിലെ ചായകടകളിലെ പ്രധാന താരമായിരുന്നു മടക്ക് സാൻ (madakku san). കാലങ്ങൾക്കിപ്പുറം ഇപ്പോഴും ന്യൂജെൻ ആയി നിലനിൽക്കുന്ന മടക്ക് സാൻ (madakku san) മലയാളികളുടെ പ്രധാന പലഹാരങ്ങളിൽ മുൻനിരയിലാണ്.
മടക്കു മടക്കു പോലെ പല ലയറുകളിൽ ഉള്ള പലഹാരമാണിത്.
കേരളത്തിലെ പലഹാരങ്ങളെക്കുറിച്ച് (kerala snacks) വിശദമായി വായിക്കാം.
read more: kerala snacks
മടക്ക് സാൻ തയ്യാറാക്കാം (madakku san recipe)
മൈദയിലാണ് മടക്ക് സാൻ (madakku san) തയ്യാറാക്കുന്നത്.
ഒരു ബൗളിലായി മൈദ എടുക്കുക. അതിലേക്ക് മഞ്ഞൾ പൊടി ഒരല്പം ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്ന അതേ പാകത്തിൽ കുഴച്ചെടുക്കുക.
അതിന് ശേഷം ഏതാണ്ട് അര മണിക്കൂർ അടച്ചു വയ്ക്കുക.
മാവിനെ ചെറിയ ഉരുളകളാക്കിയെടുക്കുക.
ചപ്പാത്തി പോലെ നേർത്ത രീതിയിൽ പരത്തുക.
ഒരെണ്ണം പരത്തിയ ശേഷം അതിന് മുകളിലേക്ക് അടുത്തത് പരത്തി വയ്ക്കുക. ഇടയ്ക്ക് നെയ്യ് പുരട്ടി ഇത്തരത്തിൽ മുകളിലേക്ക് ഓരോന്നോരോന്നായി ലെയറുകളായി അടുക്കി വയ്ക്കുക.
ഇതിനെ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിക്കുക.അതിനെ പരത്തിയെടുക്കുക.
പാനിലായി എണ്ണ ചൂടാക്കുക. പരത്തി എടുത്തത് ഇട്ട് വറുത്തെടുക്കുക.
മറ്റൊരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിക്കുക. പഞ്ചസാര ഉരുക്കിയെടുക്കുക .
വറുത്ത് വച്ചിരിക്കുന്ന മടക്കു സാൻ ഇതിൽ മുക്കി വയ്ക്കുക.