മലയാളികളുടെ സദ്യയിലെ പ്രധാന വിഭമാണ് പ്രഥമൻ (pradhaman). കേരള സദ്യയിലെ (kerala sadya) ഈ പ്രഥമനുകളിൽ ഏറ്റവും പ്രധാനമാണ് അടപ്രഥമൻ (ada pradhaman).
അട പായസം (ada payasam) എന്നും ഈ പ്രഥമനെ പൊതുവെ പറയാറുണ്ട്. കടല പ്രഥമൻ (Kadala pradhaman), പാലട പായസം (palada payasam), സേമിയ പായസം (Semiya Payasam) ഇത്തരത്തിൽ പ്രഥമനുകളും പായസങ്ങളും നിരവധിയുണ്ടെങ്കിലും അട പ്രഥമൻ ഇവയെക്കാളൊക്കെ പ്രധാന്യമുള്ളതാണ്.
ഇവ മാത്രമല്ല മറ്റു വ്യത്യസ്തങ്ങളായ നിരവധി പായസങ്ങളുണ്ട്. ചക്ക പായസം ഇത്തരത്തിലുള്ള പ്രധാന പായസമാണ്.
പായസങ്ങളെക്കുറിച്ചും കേരള സദ്യയിലേ (kerala sadya) മറ്റു പ്രധാന വിഭവങ്ങളെക്കുറിച്ചും വായിക്കാം
read more: kerala sadya
അടപ്രഥമൻ (ada pradhaman)
അടപ്രഥമൻ പാകം ചെയ്യാനാവശ്യമായ ചേരുവകൾ (Ada pradhaman ingredients)
അടയാണ് ഇതിലെ പ്രധാന ചേരുവ. അട ഉണ്ടാക്കുകയോ വാങ്ങുകയോ ചെയ്യാം. നെയ്യ്, തേങ്ങാപ്പാൽ,ശർക്കര, ഏലയ്ക്ക, നട്സ്, മുന്തിരി ഇവയാണ് അടപ്രഥമനാവശ്യമായ പ്രധാന ചേരുവകൾ.
അട ഉണ്ടാക്കാൻ
അരിപ്പൊടി ഉപയോഗിച്ചാണ് അട ഉണ്ടാക്കുന്നത്. അരിപ്പൊടി വെള്ളം ചേർത്ത് കുഴയ്ക്കുക. ഇതിനെ വാഴയിലയിൽ വച്ച് പരത്തിയതിന് ശേഷം ഇലയെ ചെറിയ ചുരുളുകളായി വാഴനാര് കൊണ്ട് കെട്ടി പാത്രത്തിലെ തിളച്ച വെള്ളത്തിലേക്ക് ഇടുക. നന്നായി പാകത്തിന് വേവിക്കുക. വേവിച്ച അട വെള്ളം ഊറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.
അടപ്പായസം (Ada pradhaman with jaggery) ഉണ്ടാക്കാൻ ശർക്കര പ്രധാന ചേരുവയാണ്. ശർക്കര ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് വേവിക്കുക. ഇതിനെ പാനിയാക്കിയ ശേഷം അരിച്ചെടുക്കുക.
പ്രഥമൻ ഉണ്ടാക്കാനായുള്ള പാത്രത്തിൽ നെയ്യ് ഒഴിക്കുക. അതിലേക്ക് വേവിച്ച അട ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ശർക്കര പാനി ചേർക്കുക. നന്നായി വഴറ്റിക്കൊണ്ടിരിക്കുക.
അടപ്പായസത്തിൽ ഏറ്റവും പ്രധാനമായ മറ്റൊരു ചേരുവയാണ് തേങ്ങാപ്പാൽ. തേങ്ങ നന്നായി പിഴിഞ്ഞു പാൽ തയ്യാറാക്കേണ്ടതാണ്. ഒന്നാം പാലും രണ്ടാം പാലും ഇതേ രീതിയിൽ തയ്യാറാക്കുക.
അട പാകമായാൽ ഇതിലേക്ക് രണ്ടാം പാൽ ഒഴിക്കുക. വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക. ഇത് നന്നായി തിളയ്ക്കുന്നത് വരെ വേവിക്കുക. നന്നായി തിളച്ച് പ്രഥമൻ പാകമാകുന്നത് കാണാം. ഇതിലേക്ക് ഒന്നാം പാൽ ഒഴിക്കുക. ഒന്നാം പാലും നന്നായി തിളച്ച് പായസം ഇതിന്റെ പാകമാകുമ്പോൾ മറ്റു ചേരുവകളായ നട്സും മുന്തിരിയും ഇതിലേക്ക് ചേർക്കാം.