സുഖിയൻ (sukhiyan)



ചായക്കടയിലെ പലഹാരങ്ങളിൽ വളരെ പ്രധാനമാണ് സുഖിയനും  (sukhiyan) ഉള്ളിവടയും പരിപ്പുവടയുമൊക്കെ (parippu vada). പണ്ട് കാലം മുതൽ മലയാളികളുടെ ചായ പലഹാരങ്ങളിൽ മുൻ നിരയിലാണ് ഇവയുള്ളത്.

കേരളത്തിന്റെതായിട്ടുള്ള രുചികരമായ നിരവധി പലഹാരങ്ങളുണ്ട്. പഴം പൊരി (pazham pori), ഉഴുന്നു വട (Uzhunnu vada), ഉള്ളിവട (Ulli Vada) ഇത്തരത്തിൽ ഒട്ടേറെ പലഹാരങ്ങൾ മലാളികൾക്ക്  (kerala snacks) വളരെ പ്രിയമുള്ളവയാണ്. ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: kerala snacks

സുഖിയൻ തയ്യാറാക്കാം (sukhiyan recipe)


ചെറുപയറാണ്  സുഖിയൻ  (sukhiyan) തയ്യാറാക്കുന്നതിലെ പ്രധാന ചേരുവ. ചെറുപയർ, മൈദ ,ശർക്കര ,തേങ്ങ ഇവയാണ് മറ്റു പ്രധാന ചേരുവകൾ.

ചെറുപയർ മൂന്നോ നാലോ മണിക്കൂർ  വെള്ളത്തിൽ നന്നായി കുതിർക്കുക. അതിന് ശേഷം ഉപ്പും വെള്ളവും ചേർത്ത്  വേവിച്ചെടുക്കുക . ആവശ്യമെങ്കിൽ  കുക്കറിലും വേവിച്ചെടുക്കാം.

പാനിൽ വെള്ളമൊഴിച്ച് അതിലേക്ക് ശർക്കര ഇടുക. ശർക്കര  പാകത്തിൽ ഉരുക്കിയെടുക്കുക.

തേങ്ങ നെയ്യ് ചേർത്ത്  മൂപ്പിച്ചെടുക്കുക.

ഇവയെല്ലാം  ചെറുപയർ ചേർത്ത് ഇളക്കുക. നന്നായി ഇളക്കിയതിന് ശേഷം  ചെറിയ ഉരുളകളാക്കുക.

മൈദയിൽ  ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴയ്ക്കുക. ഉപ്പ് ചേർക്കുക.  

തയ്യറാക്കി വച്ചിരിക്കുന്ന ചെറുപയർ ചേർത്ത ഉരുളകൾ മൈദയിൽ  മുക്കി എണ്ണയിൽ വറുത്തെടുക്കുക.


Previous
Next Post »