വട്ടയപ്പം (vattayappam) സ്പോഞ്ചിനെക്കാൾ മൃദുവായി നാവിലലിയും രുചിയിൽ

 
കേരളത്തിലെ പരമ്പരാഗതമായ പലഹാരങ്ങളിൽ മറ്റൊന്നാണ് വട്ടയപ്പം (vattayappam). പ്രത്യേകം ആഘോഷങ്ങളുടെ ഭാഗമായും അതല്ലാതെ സാധാരണയായും ഉണ്ടാക്കുന്ന രുചിയേറിയ പലഹാരണമാണിത്.  

വ്യത്യസ്തമായ നിരവധി പലഹാരങ്ങൾ കേരളത്തിന്റേതായിട്ടുണ്ട് (kerala snacks). ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

read more: kerala snacks

വട്ടയപ്പം ഉണ്ടാക്കാൻ (Vattayappam recipe)


ഒട്ടേറെ ചേരുവകൾ ഒന്നും അധികമായി ചേർക്കാതെ വളരെ ചുരുക്കം ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന പലഹാരമാണ് വട്ടയപ്പം  (vattayappam). സാധാരണയായി പച്ചരിയാണ് ഇതിനായി ഉപയോഗിക്കാറുള്ളത്. തേങ്ങ, ഈസ്റ്റ്, പഞ്ചസാര ഇവയാണ് പ്രധാനമായും ആവശ്യമായ ചേരുവകൾ. ഇതിൽ കൂടുതൽ രുചിക്കായി ഏലക്കായ, നട്ട്സ്, മുന്തിരി ഇവ ചേർക്കാം.

അരി നന്നായി കഴുകി മൂന്നോ നാലോ മണിക്കൂർ കുതിരാൻ വയ്ക്കുക. അതിന് ശേഷം വെള്ളം ചേർത്ത് നന്നായി അരിച്ചെടുക്കുക.

കപ്പി കാച്ചുക (kappi kachal)

വട്ടയപ്പം ഉണ്ടാക്കാൻ കപ്പി കാച്ചുക (kappi kachal) എന്ന രീതിയിലുള്ള ഒരു പാചക രീതിയുണ്ട്. മൂന്നോ നാലോ സ്പൂൺ അരച്ച മാവ് കുറച്ചു എടുത്തിട്ടു അതിൽ വെള്ളം ഒഴിച്ച് ചൂടാക്കി ഇളക്കി ഇളക്കി കുറുക്കിയെടുക്കേണ്ടതുണ്ട്. കുറച്ചു സമയം ഇത് ചെറിയ സ്പൂണോ തവിയോ ഉപയോഗിച്ചാണ് ഇളക്കിക്കൊണ്ടിരിക്കേണ്ടത്. നല്ല രീതിയിൽ കുറുക്കിയെടുക്കുക. ഇതിനെയാണ് കപ്പി കാച്ചുക എന്നു പറയുന്നത്.

കാപ്പി കാച്ചിയതും ഏലക്കപൊടിയും ആവശ്യത്തിന് പഞ്ചസാരയും യീസ്റ്റും അരച്ച് വച്ച മാവും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ ചെറുതായി അരച്ചെടുക്കുക. അതിന് ശേഷം നാല് മണിക്കൂർ ഇതിനെ അടച്ചു വയ്ക്കുക.

വട്ടയപ്പം പാകം ചെയ്യുന്ന വിധം

വട്ടയപ്പം ഉണ്ടാക്കാനാവശ്യമായ റൌണ്ട് ആകൃതിയിലുള്ള ഒരു പാത്രം എടുക്കുക. അതിലേക്ക് നെയ്യ് നന്നായി തേയ്ക്കുക. അതിലേക്ക് മാവും എല്ലാം മിക്സ് ചെയ്ത ചേരുവ ആവശ്യമായ അളവിൽ ഒഴിക്കുക.   ഇഡ്ഡലിയൊക്കെ ആവിയിൽ വേവിക്കുന്ന പാത്രത്തിൽ വെള്ളം എടുത്ത് ചൂടാക്കുക. അത് തിളയ്ക്കുമ്പോഴേക്കും ഈ പാത്രം അതിൽ വയ്ക്കുക. ആവശ്യമെങ്കിൽ നട്ട്സും മറ്റും ഇതിന് മുകളിൽ വിതറാം. ഏതാണ്ട് പതിനച്ചോ  ഇരുപതോ മിനിറ്റ് ഇത് വേവിക്കുക. അതിന് ശേഷം തണുക്കാൻ വയ്ക്കുക. അതിനെ ചെറിയ കഷണങ്ങളായി അരിയുക.

വട്ടയപ്പം വളരെ സ്വാദിഷ്ടമായ രീതിയിൽ ഈ വിധത്തിലാണ് തയ്യാറാക്കുന്നത്.

Previous
Next Post »