കേൾക്കുമ്പോൾ വളരെ വിസ്മയം തോന്നുന്ന കഥകളാണ് മദാമ്മക്കുളത്തിന് (Madammakkulam waterfalls) പറയുവാനുള്ളത്. വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകി വീഴുന്ന വെള്ളം കൊണ്ടുണ്ടായ മദാമ്മക്കുളം.
ഇടുക്കിയിലെ കുട്ടിക്കാനത്താണ് (Madammakkulam waterfalls) സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിലെ മറ്റു നിരവധി കാഴ്ചകളെക്കുറിച്ച് വായിക്കാം.
മദാമ്മയുടെ മാത്രമായ സ്വന്തമായ ഒരു കുളമായിരുന്നു ഇത്. ഒരു കാലഘട്ടത്തിൽ മദാമ്മക്കല്ലാതെ മറ്റാർക്കും ഇവിടേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
മദാമ്മക്കുളം പോലെ കുട്ടിക്കാനത്തെ മറ്റു പ്രധാന കാഴ്ചയാണ് ആഷ്‌ലി ബംഗ്ലാവ് (ashley bungalow ).
read more: ashley bungalow
കുട്ടിക്കാനത്തെ മറ്റു പ്രധാന സ്ഥലങ്ങളെക്കുറിച്ച് വായിക്കാം.
read more: Kuttikkanam travel
മദാമ്മക്കുളം (Madammakkulam waterfalls)
ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ കുളം (Madammakkulam waterfalls) വളരെ പ്രശസ്തമാകുന്നത്. അക്കാലഘട്ടങ്ങളിൽ സായിപ്പും മദാമ്മയും എന്നാണു വെള്ളക്കാരെ മലയാളികൾ പൊതുവെ അഭിസംബോധന ചെയ്തിരുന്നത്. അത്തരത്തിൽ ഒരു മദാമ്മയായ മാഡം റോബിൻസൺ അവരുടെ കൂട്ടികാരികളോടൊപ്പം ഇവിടെ ഈ കുളത്തിലെത്തുകയും (Madammakkulam waterfalls) ഇവിടുത്തെ മനോഹാരിത കണ്ട് അതിശയിക്കുകയും ചെയ്തു.
പിന്നീടവർ ഈ കുളത്തിൽ കൂട്ടുകാരികളോടൊപ്പം വീണ്ടും എത്തുകയും അവരുടെ സ്ഥിരം വിശ്രമ സ്ഥലമായി ഈ കുളം ഇടം നേടുകയും ചെയ്തു. മദാമ്മ സ്നാനത്തിനായി എത്തിയിരുന്ന കുളമായതിനാൽ ഇവിടെയുള്ളവർ ഈ കുളത്തിന് മദാമ്മക്കുളം എന്ന് പറയുവാൻ തുടങ്ങി. കാലാന്തരത്തിൽ ഈ സ്ഥലം മദാമ്മക്കുളം എന്ന പേരിൽ അറിയെപ്പെടാൻ തുടങ്ങി.
കാടിന് നടുവിലായാണ് ഈ വെള്ളച്ചാട്ടവും കുളവും (Madammakkulam waterfalls) സ്ഥിതി ചെയ്യുന്നത്. കാട്ടുവഴികളിലൂടെ ഒത്തിരി ദൂരം നടന്ന് വേണം ഈ കുളത്തിലെത്താൻ.
മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിശക്തമാകുന്നത്. വേനൽക്കാലത്ത് മറ്റൊരു തരത്തിലാണ് മദാമ്മക്കുളത്തിലെ കാഴ്ചകൾ.
ധാരാളം സഞ്ചാരികൾ ഇവിടെ ഈ കുളം കാണാനെത്തറുണ്ട്. വൻ മലകൾക്ക് താഴെ മരങ്ങൾക്കിടയിലാണ് ഈ വെള്ളച്ചാട്ടവും കുളവും സ്ഥിതി ചെയ്യുന്നത്.
മദാമ്മക്കുളം എത്തിച്ചേരാം
കുട്ടിക്കാനത്ത് നിന്ന് പത്ത് കിലോമീറ്റർ ദൂരമുണ്ട് മദാമ്മക്കുളത്തിലേക്ക്.