ചൊക്രമുടി (Chokramudi Peak)



എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ഇടുക്കിയിലെ മൂന്നാറിൽ (Munnar) ഉള്ളത്. അതുപോലെ അതിമനോഹരമായ കാഴ്ചയാണ് ചൊക്ര മുടി (Chokramudi Peak).

മലമേടുകൾ, വെള്ളച്ചാട്ടങ്ങൾ, തേയില തോട്ടങ്ങൾ എന്നിങ്ങനെ മൂന്നാറിലായി നിരവധി കാഴ്ചകൾ ഉണ്ട് മൂന്നാറിലെ ഈ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം.

മൂന്നാറിൽ ട്രെക്കിങ്ങിനു യോജിച്ച ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ചൊക്രമുടി (Chokramudi Peak).

read more: munnar travel

ചൊക്രമുടി (Chokramudi Peak)

ട്രെക്കിങ്ങിനും മലനിരകളിലെ മനോഹരമായ കാഴ്ചകൾ കാണാനും മൂന്നാറിൽ നിരവധി സ്ഥലങ്ങളുണ്ട്. അതിൽ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ചൊക്രമുടി (Chokramudi Peak).

കോടമഞ്ഞും പുൽമേടുകളും മലമേടുകളും പിന്നിട്ടുള്ള ട്രെക്കിംഗ് പാതയാണിത്.

Chokramudi trek

നടന്ന് കയറേണ്ട ട്രെക്കിംഗ് പാതകളാണ് ഇവിടെയുള്ളത്. ഏതാണ്ട് രണ്ടുമൂന്നു മണിക്കൂറിനുള്ളിൽ ഈ ട്രെക്കിംഗ് പാത കയറി മലമുകളിൽ എത്തിച്ചേരുവാൻ സാധിക്കും.

chokramudi peak trek distance

10 km

chokramudi peak height
7,200 ft

തണുത്ത കാറ്റ് വീശുന്ന ഈ ട്രെക്കിംഗ് പാതകളിലൂടെ മലമുകളിലെ കാഴ്ചകൾ കണ്ടുള്ള നടത്തം നന്നേ രസകരമാണ്. ഇടയ്ക്കിടയ്ക്ക് കാട്ടുമൃഗങ്ങളെ ഇവിടെ ഈ പാതകളിൽ കാണാൻ സാധിക്കും.

മലമുകളിൽ എത്തിയാൽ താഴ്വാരമാകെ  കാണാം. ഉയർന്നുനിൽക്കുന്ന മലമേടുകളും അവയിലൂടെ നീങ്ങുന്ന കോടമഞ്ഞും കാറ്റും ഒക്കെയായി അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നോക്കിയാൽ കാണാൻ സാധിക്കുന്നത്.

മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ മലകളിൽ ഒന്നാണിത്. അതിനാൽ ഈ മലമുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചകളും വളരെ പ്രത്യേകതയുള്ളതാണ്.

മലമുകളിൽ എത്തിയാൽ വിശ്രമിക്കുവാനുള്ള സൗകര്യമുണ്ട്.

ചൊക്രമുടി ട്രെക്കിംഗ് പാക്കേജ് (chokramudi trekking package)

ഇവിടെ ട്രെക്കിംഗ് മാത്രമല്ല ക്യാമ്പിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് അതിനായി നിരവധി പാക്കേജുകൾ (chokramudi trekking package) ഉണ്ട്.

സഞ്ചാരികൾക്ക് അവർക്ക് യോജിച്ച രീതിയിലുള്ള വ്യത്യസ്തമായ ട്രക്കിംഗ് പാക്കേജുകൾ (chokramudi trekking package) ഇവിടെ തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ പാക്കേജിലും അതിനനുസരിച്ചുള്ള വ്യത്യസ്തമായിട്ടുള്ള സൗകര്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.

ചൊക്രമുടി എങ്ങനെ എത്തിച്ചേരാം

മൂന്നാറിന്റെ അടുത്തായിട്ടാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത് മൂന്നാറിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ ദൂരമുണ്ട് ചൊക്രമുടിയിലേക്ക്.

Previous
Next Post »