പക്കാവട (pakkavada) ഏറെ പ്രിയങ്കരമാണ് മലയാളികൾക്ക്



പലഹാരങ്ങൾ (snacks) നിരവധിയുണ്ടെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് ഇതിൽ പ്രധാനിയായ പക്കാവട (pakkavada). പണ്ട് കാലം മുതലേ ചായക്കടകളിലും പിന്നീട് ബേക്കറികളിലും പക്കാവട രാജകീയമായ സ്ഥാനത്തുണ്ടായിരുന്നു.

കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

read more: kerala snacks

പക്കാവട ഉണ്ടാക്കാം ( pakkavada kerala style)

കടല മാവ്  ഉപയോഗിച്ചാണ് പക്കാവട (pakkavada) ഉണ്ടാക്കുന്നത്. ഇതേ കടല മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മറ്റ് നിരവധി പലഹാരങ്ങളുണ്ട്.

 മുളക് ബജ്ജി (mulaku bajji) , കത്തിരിക്ക ബജ്ജി  (Brinjal Bajji), വാഴക്ക ബജ്ജി (vazhakkai bajji) ഇവയൊക്കെ കടലമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രധാന പലഹാരങ്ങളാണ്.

ആവശ്യത്തിന് കടലമാവ് ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് മുളക് പൊടി, കായം, ആവശ്യത്തിന് ഉപ്പ് ഇവ ഇട്ടതിന് ശേഷം കുഴച്ചെടുക്കുക. വെള്ളം അധികമായി ഒഴിക്കരുത്. അരിപ്പൊടിയും ആവശ്യമെങ്കിൽ ഇതിൽ ഉപയോഗിക്കാവുന്നതാണ്. പക്കാവട നല്ല ക്രിസ്പിയാകാൻ അരിപ്പൊടി വളരെ നല്ലതാണ്.

ഇടിയപ്പം ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സേവനാഴി ഇതിനാവശ്യമാണ്. സേവനാഴിയിൽ ഇടിയപ്പം ഉണ്ടാക്കുമ്പോൾ ചെറിയ ചെറിയ സുഷിരങ്ങൾ ഉള്ള ചില്ലാണ് ഉപയോഗിക്കുന്നത്. എന്നാൽ പക്കാവട ഉണ്ടാക്കുമ്പോൾ നീളത്തിൽ സുഷിരമുള്ള ചില്ലാണ് ഉപയോഗിക്കേണ്ടത്.

കുഴച്ച മാവ് സേവനാഴിയിൽ ഇടുക. പക്കാവട ഉണ്ടാക്കുന്ന പാനിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോഴേക്കും അതിലേക്ക് മാവ് സേവനേഴിയിലൂടെ ഒഴിക്കുക.  നല്ലത് പോലെ മൂപ്പിക്കുക. പാകമായതിന് ശേഷം എണ്ണയിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് എടുത്ത് വയ്ക്കുക. പിന്നെ അതിനെ ചെറിയ കഷണങ്ങളാക്കുക.

വേറെയും പലതരത്തിലുള്ള ചേരുവകൾ കൂടി ചേർത്ത് വ്യത്യസ്തങ്ങളായ പക്കാവടകൾ ഉണ്ടാക്കാവുന്നതാണ്.

Previous
Next Post »