പരിപ്പ് കറി (Parippu curry)

 

ഓണ സദ്യയിലെ (onam sadhya). പ്രധാന കറികളിലൊന്നാണ് പരിപ്പ് കറി (Parippu curry). ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുവുന്ന സദ്യയിലെ സ്വാദിഷ്ടമായ വിഭവമാണിത്.

സദ്യയിൽ ഒഴിച്ച് കറികൾ നിരവധിയുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനമായ കറികളാണ് പരിപ്പും സാമ്പാറും.

കേരള സദ്യയിൽ  (kerala sadhya) വിളമ്പുന്ന പരിപ്പ് കറി (Parippu curry) നെയ്യും ചേർത്തതാണ് സാധാരണയായി കഴിക്കാറുള്ളത്. ചോറും പരിപ്പും നെയ്യും പപ്പടവും ചേർത്ത് കുഴച്ച് സദ്യ കഴിക്കുന്നത് മലയാളികളുടെ രുചിപെരുമയിൽ പ്രധാനമാണ്.

കേരള സദ്യയെക്കുറിച്ച് (kerala sadhya) വായിക്കാം

read more: kerala sadhya

ചെറുപയർ പരിപ്പാണ് പരിപ്പ് കറി (Parippu curry) ഉണ്ടാക്കാനാവശ്യമായ പ്രധാന ചേരുവ.

പരിപ്പ് കറി (Parippu curry) തയ്യാറാക്കാം


കേരള സ്റ്റൈലിലുള്ള പരിപ്പ് കറി തയ്യാറാക്കാം.

ചെറുപയര്‍ പരിപ്പ് ,പച്ചമുളക്,  ഉപ്പ്,വെള്ളം, തേങ്ങ ,മഞ്ഞള്‍, ജീരകം, വെളുത്തുള്ളി, ചുമന്നുള്ളി, എണ്ണ, വറ്റല്‍ മുളക് ഇവയാണ് പരിപ്പ് കറി (Parippu curry) ഉണ്ടാക്കാവാനാവശ്യമായ ചേരുവകൾ

പരിപ്പ് പാനിലിട്ട് വറുത്തെടുക്കുക. ഒത്തിരി മൂപ്പിക്കേണ്ട ആവശ്യമില്ല . വറുക്കുമ്പോൾ കരിയാതെ ഇളക്കിക്കൊണ്ടിരിക്കുക.  പരിപ്പ് പാകത്തിന് വറുത്തതിന് ശേഷം തണുക്കാനായി വയ്ക്കുക. അതിന് ശേഷം നന്നായി വെള്ളത്തിൽ കഴുകിയെടുക്കുക.  

പരിപ്പിനെ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച ശേഷം മഞ്ഞൾ പൊടി, മുളക് പൊടി ഇവ ചേർത്ത് വേവിച്ചെടുക്കുക. നന്നായി വെന്ത ശേഷം പരിപ്പിനെ ഒരു തവി ഉപയോഗിച്ച് കുഴച്ചെടുക്കുക.

തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി,ആവശ്യത്തിന് വെള്ളവും ഒഴിച്ച്  അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത ശേഷം ഇതിനെ വേവിച്ച പരിപ്പിലേക്ക് ചേർക്കുക.

ആവശ്യത്തിന് ഉപ്പ് വെള്ളം ഇവ ചേർത്ത് വേവിക്കുക. തിളയ്ക്കുമ്പോഴേയ്ക്കും സ്റ്റവ്വ് ഓഫ് ചെയ്യുക.

സ്വാദിഷ്ടമായ പരിപ്പ് കറി ഇത്തരത്തിലാണ് തയ്യാറാക്കുന്നത്


Previous
Next Post »