അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മറ്റൊരു പ്രധാന പലഹാരമാണ് കുഴലപ്പം (kuzhalappam). മധുരമുള്ളതും എരിവുള്ളതുമായ കുഴലപ്പം (kuzhalappam) ഉണ്ടാക്കാവുന്നത്. കൂടുതലും എരിവുള്ള കുഴലപ്പമാണ് മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തമായത്.
കുഴലിന്റെ ആകൃതിയിലുള്ള പലഹാരമായതിനാലാണ് ഇതിന് കുഴലപ്പം എന്ന പേര് ലഭിച്ചത്.
അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മറ്റു പ്രധാന പലഹാരങ്ങളാണ് അരി മുറുക്ക് (ari murukku), ഇലയട (ela ada) ഇവയൊക്കെ.
കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
read more: kerala snacks
കുഴലപ്പം (kuzhalappam)
വറുത്ത അരിപ്പൊടി കൊണ്ടാണ് കുഴലപ്പം (kuzhalappam) ഉണ്ടാക്കുന്നത്.
ഉള്ളി, തേങ്ങ ചിരകിയത് ഇവ അരിപ്പൊടി ചേർത്ത് കുഴച്ചെടുക്കുന്നു. ആവശ്യത്തിന് ഉപ്പും ചേർക്കാം. കുഴച്ചെടുത്ത മാവ് പരത്തിയെടുക്കുന്നു. അതിനെ ഒരു കുഴലിന്റെ ആകൃതിയിൽ മടക്കിയെടുക്കുന്നു. അതിനു ശേഷം എണ്ണയിൽ ഇട്ട് വറുത്തെടുക്കുന്നു.
ഇത്തരത്തിലാണ് കുഴലപ്പം തയ്യാറാക്കുന്നത്.