സദ്യയിലെ (onam sadhya) പ്രധാന കറികളിലൊന്നാണ് ഇഞ്ചി കറി (inji curry).
ഓണ സദ്യയിൽ (onam sadhya) ഇലയിൽ ആദ്യം വിളമ്പുന്ന കറിയാണ് ഇഞ്ചി കറി (inji curry). അച്ചാറുകളുടെ (achar) വിഭാഗത്തിലാണ് ഇഞ്ചിക്കറി ഉള്ളത്. അതായത് അച്ചാറുകളെ (pickles) പൊതുവെ തൊടു കറികൾ എന്നാണ് പറയാറുള്ളത്. അതായത് തൊട്ടു കൂട്ടാനുള്ള കറികളാണവ. അതിൽ പ്രധാനമാണ് മലയാളികളുടെ പ്രിയപ്പെട്ട ഇഞ്ചി കറി.
ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.
read more : onam sadhya
ഇഞ്ചി കറി ഉണ്ടാക്കാം (how to prepare inji curry)
ഇഞ്ചിക്കറിയിലെ (inji curry) പ്രധാന ചേരുവ ഇഞ്ചിയാണ്. ശർക്കര, പുളി, പച്ചമുളക് ഇവയൊക്കെ മറ്റു പ്രധാന ചേരുവകളാണ്.
ഇഞ്ചി ചെറിയ കഷ്നങ്ങളായി അരിഞ്ഞെടുക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് കഷണങ്ങളാക്കിയ ഇഞ്ചി വറുക്കുക. വറുത്ത ഇഞ്ചി പാനിൽ നിന്ന് കോരിയ ശേഷം പച്ചമുളക് ഇട്ട് വറുക്കുക.
പുളി വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞെടുക്കുക. പാനിലേക്ക് പുളി വെള്ളം ഒഴിക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളകുപൊടി ഇവ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം.ഇഞ്ചിക്കറിയിലെ മറ്റൊരു പ്രധാന ചേരുവയാണ് ശർക്കര. ആവശ്യത്തിന് ശർക്കര ഇതിലേക്ക് ചേർക്കുക.
മറ്റൊരു പാനിൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുകും വറ്റൽ മുളകും ഇട്ട് താളിച്ചതിന് ശേഷം അതിനെ ഇഞ്ചിക്കറിയിലേക്ക് (inji curry) ചേർക്കുക.
സദ്യക്കായി സ്വാദിഷ്ടമായ ഇഞ്ചിക്കറി തയ്യാറാക്കാം.