ഇലയട (ela ada) എന്ന ഈ പലഹാരത്തിന് ഇലയപ്പം (elayappam) എന്ന മറ്റൊരു പേരും ഉണ്ട് . പല തരത്തിൽ വ്യത്യസ്ത ചേരുവകൾ ഉപയോഗിച്ച് ഇലയട ഉണ്ടാക്കാവുന്നതാണ്.
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട നാടൻ പലഹാരങ്ങളിലൊന്നാണ് ഇലയട (ela ada).
അരിപൊടിയിൽ (rice flour) നിന്നാണ് ഇലയട ഉണ്ടാക്കുന്നത്. അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന മറ്റു പ്രധാന പലഹാരങ്ങളാണ് അരി മുറുക്ക് (ari murukku), കുഴലപ്പം (kuzhalappam) ഇവയൊക്കെ.
കേരളത്തിലെ പ്രശസ്തമായ പലഹാരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
read more: kerala snacks
ഇലയട (ela ada)
അരിപ്പൊടി (rice flour) കുഴച്ച് അതിനെ ഇലയിൽ വച്ച് പരത്തി അതിനു മുകളിൽ ശർക്കരയും തേങ്ങയും ചേർത്ത് മടക്കി അതിനെ ആവിയിൽ വച്ച് പുഴുങ്ങിയാണ് ഇലയട (ela ada) തയ്യാറാക്കുന്നത്.
ഇലയട വ്യത്യസ്തമായ ചേരുവകളോടെ തയ്യാറാക്കാവുന്നതാണ്.
പഴം ഉപയോഗിച്ചും ചക്ക ഉപയോഗിച്ചും ഇലയട തയ്യാറാക്കാം. പഴമാണ് ഉപയോഗിക്കുന്നതെങ്കിൽ നേന്ത്രപ്പഴമാണ് ഏറ്റവും നല്ലത്. ബാക്കി ചേരുവകളായ ശർക്കരയും തേങ്ങയും പഴവും ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കുക.
നല്ല രീതിയിൽ പഴുത്ത ചക്ക ഉപയോഗിച്ചും പലരും ഇലയട ഉണ്ടാക്കാറുണ്ട്.
പ്രധാന ആഘോഷങ്ങളായ ഓണം വിഷു എന്നീ ദിവസങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി ഈ പലഹാരം ഉണ്ടാക്കാറുണ്ട്.
ഗോതമ്പു പൊടി കൊണ്ടും ഉണ്ടാക്കാം. ചേരുവകളുടെ വ്യത്യാസം പോലെ ഇടയടയുടെ രുചിയിലും വ്യത്യസ്തതയുണ്ടാകും.