ചട്ടി പത്തിരി (chatti pathiri)



മലബാറിലെ പ്രധാന പലഹാരമാണ് ചട്ടി പത്തിരി (chatti pathiri).  ഈ പലഹാരത്തിന് അതിശയ പത്തിരി (athishaya pathiri), അടുക്ക് പത്തിരി (adukku pathiri) എന്നിങ്ങനെ പല പേരുകളുമുണ്ട്.

ഉന്നക്കായ (Unnakaya), കായ്പോള (Kaipola) ഇവയൊക്കെ തലശ്ശേരിയിലെ മറ്റു പ്രധാന പലഹാരങ്ങളാണ്.

തലശ്ശേരിക്ക് മാത്രമായി നിരവധി പലഹാരങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. ഇത്തരത്തിൽ പ്രശസ്തമായ തലശ്ശേരി പലഹാരങ്ങളെക്കുറിച്ച് വായിക്കാം.

read more: thalassery snacks

ചട്ടി പത്തിരി (chatti pathiri)


പല രീതിയിൽ ചട്ടി പത്തിരി (chatti pathiri) ഉണ്ടാക്കാവുന്നതാണ്. ചിക്കന്‍ പോലുള്ള ഇറച്ചി ഉപയോഗിച്ചുള്ള  നല്ല എരിവുള്ള ചട്ടി പത്തിരി (chatti pathiri) വളരെ പ്രശസ്തമാണ്. മധുരമുള്ള ചേരുവകൾ ഉപയോഗിച്ച്   ചട്ടി പത്തിരി തയ്യാറാക്കാവുന്നതാണ്.

ചട്ടി പത്തിരി ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം

പാനിലേക്ക് എണ്ണ ഒഴിക്കുക. അതിലേക്ക് സവാള, പച്ചമുളക് ഇവ ചേർത്ത് വഴറ്റിയടുക്കുക.  ചിക്കൻ ചേരുവകൾ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. അതിനെ വളരെ ചെറിയ പീസുകളായെടുക്കുക.  ഇത്തരത്തിൽ പാകത്തിലാക്കിയ ചിക്കൻ പാനിലെ സവാളയിലേക്ക്  ചേർക്കുക. അതിലേക്ക് മഞ്ഞൾ പൊടി,മുളക് പൊടി, മസാല പൊടി ഇവ ചേർക്കുക. നന്നായി മിക്സ് ചെയ്തു വേവിക്കുക.

പത്തിരി ഉണ്ടാക്കുന്ന വിധം (how to make pathiri)
 

മൈദ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴക്കുക . അതിനെ ചെറിയ ഉരുളകളാക്കിയ ശേഷം പരത്തിയെടുക്കുക.  അഞ്ചോ ആറോ ഉരുളകൾ ഇത്തരത്തിൽ നേർത്ത രീതിയിൽ പരത്തിയെടുക്കുക. ഓരോ പത്തിരികളായി പാനിൽ ചെറുതായി ചൂടാക്കിയെടുക്കുക.

മറ്റൊരു ബൗളിലായി മുട്ടയും പാലും മിക്സ് ചെയ്തെടുക്കുക.

ചട്ടി പത്തിരി (chatti pathiri) ഉണ്ടാക്കാനുള്ള പാനിൽ നെയ് തേയ്ക്കുക. പത്തിരി എടുത്ത്  മുട്ടയുടെയും പാലിന്റെയും മിക്സിൽ നന്നായി മുക്കിയെടുക്കുക. അതിനെ പാനിലേക്ക് വയ്ക്കുക. അതിന്റെ മുകളിലേക്ക് ഫില്ലിംഗ് നിരത്തുക. വീണ്ടും അടുത്ത പത്തിരി എടുത്ത് മിക്സിൽ മുക്കി ഫില്ലിങ്ങിന്റെ മുകളിലേക്ക് വയ്ക്കുക. വീണ്ടും ഫില്ലിങ്ങിങ് നിരത്തുക. ഇത്തരത്തിൽ എത്ര അടുക്കുകളാണോ വേണ്ടത് അത്രയും നിരത്തുക. സാധാരണ അഞ്ചോ ആറോ അടുക്കകളിലാണ് പത്തിരി നിരത്തേണ്ടത്. അതിനു ശേഷം ഏറ്റവും മുകളിലത്തെ പത്തിരി വയ്ക്കുക. മുട്ട മിക്സ് മുകളിലേക്ക് ഒഴിക്കുക. അതിനെ ഒരു പാനിന്റെ മുകളിൽ വച്ച് വേവിച്ചെടുക്കുക. അതിന് ശേഷം തിരിച്ചിട്ട് വേവിക്കുക.

ഇത്തരത്തിലാണ് ചട്ടി പത്തിരി തയ്യാറാക്കുന്നത്.


Previous
Next Post »