ഓലൻ (olan kerala style)



ഓണ സദ്യയിലും (onam sadhya) മറ്റു ആഘോഷങ്ങളുടെ ഭാഗമായ സദ്യയിലും വിളമ്പുന്ന പ്രധാന വിഭവമാണ് ഓലൻ. കേരളത്തിന്റെ പരമ്പരാഗതമായ കറികളിൽ പ്രധാനമാണ് ഓലൻ.

മലയാളികളുടെ മാത്രം പ്രത്യേകതയായ നിരവധി കറികൾ ഓണ സദ്യയിൽ വിളമ്പുന്നുണ്ട്. അതിലൊന്നാണ് ഓലൻ (olan).

ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.

read more : onam sadhya

ഓലൻ തയ്യാറാക്കാം (olan kerala style)


കുമ്പളങ്ങ ഉപയോഗിച്ചാണ് ഓലൻ തയ്യാറാക്കുന്നത്. വൻപയർ, പച്ചമുളക് ഇവയാണ് ഓലൻ തയ്യാറാക്കാനുള്ള മറ്റു പ്രധാന ചേരുവകൾ.

വൻപയർ ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുക്കറിലിട്ടും വേവിക്കാം.

കുമ്പളങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിനെ പച്ചമുളകും ഉള്ളിയും ചേർത്ത് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക.

ഓണ സദ്യയ്ക്ക് ആവശ്യമായ ഓലൻ ഇത്തരത്തിലാണ്  തയ്യാറാക്കുന്നത്.

Previous
Next Post »