കിച്ചടി (kichadi kerala recipe)



ഓണ സദ്യയിൽ (onam sadhya) വിളമ്പുന്ന കറികളിൽ വളരെ പ്രധാനമാണ് കിച്ചടി (kichadi).

പ്രധാന അച്ചാറുകൾ വിളമ്പിക്കഴിഞ്ഞാൽ അതിന് ശേഷം വിളമ്പുന്നതാണ് കിച്ചടി (kichadi). മലയാളികളുടെ പ്രധാന സദ്യ വിഭവങ്ങളിലൊന്നായ കിച്ചടി മറ്റു ആഘോഷങ്ങളുടെ ഭാഗമായും സദ്യകളിൽ തയ്യാറാക്കാറുണ്ട്.

ഓണ സദ്യയിൽ കിച്ചടിക്കും (kichadi) പച്ചടിക്കും പ്രത്യേകം സ്ഥാനമുണ്ട്.

ഓണ സദ്യയുടെ (onam sadhya) പ്രത്യേകതകളെക്കുറിച്ച് വിശദമായി വായിക്കാം.

read more : onam sadhya

കിച്ചടി തയ്യാറാക്കാം (kichadi kerala recipe)


വെള്ളരിക്ക ഉപയോഗിച്ചാണ് പ്രധാനമായും കിച്ചടി (kichadi) തയ്യാറാക്കുന്നത്.  വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

വെള്ളരിക്ക വളരെ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിനെ ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക.

തേങ്ങ ചിരകി മിക്സിയിലേക്ക് ഇടുക. അതിലേക്ക് പച്ചമുളക് ചേർത്ത് ആവശ്യത്തിന് തൈരും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇതിനെ വെള്ളരിക്കയിലേക്ക് ഒഴിക്കുക. വേവിക്കുക.

മറ്റൊരു പാനിൽ  എണ്ണ ഒഴിക്കുക. അതിലേക്ക് കടുകും വറ്റൽ മുളകും ഇട്ട് താളിച്ചതിന് ശേഷം അതിനെ കിച്ചടിയിലേക്ക്  ചേർക്കുക.

ഓണ സദ്യയ്ക്ക് ആവശ്യമായ സ്വാദിഷ്ടമായ കിച്ചടി (kichadi)ഇത്തരത്തിലാണ്  തയ്യാറാക്കുന്നത്.

Previous
Next Post »