സാമ്പാർ (sambar)

 

sambar onam sahdya

ഓണ സദ്യയിലെ  (onam sadhya) പ്രധാന കറികളായിലൊന്നാണ് സാമ്പാർ (sambar).മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒഴിച്ച് കറികളിൽ പ്രധാനമാണ് സാമ്പാർ.

സദ്യയിൽ (kerala sadhya) പരിപ്പ് (Parippu curry) വിളമ്പി കഴിച്ചതിന് ശേഷമാണ് സാമ്പാർ വിളമ്പുന്നത്. പരിപ്പും സാമ്പാറും സദ്യയിലെ പ്രധാന കറികളാണ്.

read more: kerala sadhya

ദോശ, ഇഡ്ഡലി ഇത്തരത്തിൽ കേരളത്തിലെ പ്രധാന വിഭവങ്ങളുടെ ഒഴിച്ച് കറിയായി  സാമ്പാർ (sambar) കഴിക്കാറുണ്ട്.

പലയിടങ്ങളിലും പല തരത്തിലുള്ള സാമ്പാർ വ്യത്യസ്തമായി ഉണ്ടാക്കാറുണ്ട്. കേരളത്തിലെ സാമ്പാർ അതിൽ നിന്ന് വളരെ വ്യത്യസ്തവും സ്വാദിഷ്ടവുമാണ്.

സദ്യയിലെ സാമ്പാർ പ്രത്യേകിച്ചും വളരെ രുചികരമാണ്. ഓണ സദ്യയിലും മറ്റ് നിരവധി ആഘോഷങ്ങളുടെ ഭാഗമായ സദ്യകളിലും സാമ്പാർ പ്രധാന വിഭവമാണ്.

വെണ്ടക്ക സാമ്പാർ, തക്കാളി സാമ്പാർ ഇത്തരത്തിൽ ചേരുവകളുടെ വ്യത്യാസം പോലെ വ്യത്യസ്തമായ സാമ്പാറുകൾ ഉണ്ടാക്കാം

സാമ്പാർ (sambar) ഉണ്ടാക്കാം


സാമ്പാർ  പരിപ്പ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നിരവധി പച്ചക്കറികൾ സാമ്പാറിൽ ചേർക്കാറുണ്ട്. ഇവയിൽ എല്ലാം ചേർക്കണമെന്നില്ല. ആവശ്യമുള്ളതും ഇഷ്ടമുള്ളതുമായ പാചകക്കറികൾ സാമ്പാറിൽ ചേർക്കാം.

ചെറിയ ഉള്ളി, സവാള, മുരിങ്ങക്ക, വെണ്ടക്ക, വഴുതനങ്ങ, തക്കാളി, മത്തങ്ങ, മല്ലിയില, പച്ചമുളക് ,ചുവന്ന മുളക് , പുളി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ ഇവയൊക്കെയാണ് സാമ്പാറിലെ സാധാരണയായി ചേർക്കുന്ന ചേരുവകൾ.

പരിപ്പ് നന്നായി കഴികികിയെടുക്കുക. അതിന് ശേഷം അരമണിക്കൂർ  കുതിർക്കാനായി വയ്ക്കുക.

ആവശ്യമുള്ള പച്ചക്കറികൾ ചെറുതായി സാമ്പാറിലിടാൻ പാകത്തിൽ അരിഞ്ഞെടുക്കുക.

പുളി വെള്ളത്തിൽ ഇട്ട് വയ്ക്കുക.
 
കുതിർന്ന പരിപ്പ്  കുക്കറിൽ ഇട്ട്  ആവശ്യമുള്ള  വെള്ളത്തിൽ വേവിച്ചെടുക്കുക.

അതിന് ശേഷം അരിഞ്ഞു വച്ച  പച്ചക്കറികൾ പരിപ്പിലേക്കിട്ട്  സാമ്പാർ പൊടി ചേർത്ത് വേവിക്കുക. അതിന് ശേഷം പുളി പിഴിഞ്ഞ വെള്ളം ഇതിലേക്ക് ഒഴിക്കുക. വേവിക്കുക.

പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കടുക്, ഉലുവ, മഞ്ഞൾ പൊടി, കായം പൊടി ഇവ ചേർത്ത് താളിക്കുക. ഇതിനെ കറിയിലേക്ക് ഒഴിക്കുക.

ഇത്തരത്തിലേക്ക് സദ്യയിലെ സാമ്പാർ (sambar) തയ്യാറാക്കുന്നത്.

Previous
Next Post »