ഉന്നക്കായ (Unnakaya)



പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രധാന പലഹങ്ങളിലൊന്നാണ് ഉന്നക്കായ (Unnakaya). തലശ്ശേരിയിലും മലബാർ ഭാഗങ്ങളിലുമാണ് ഉന്നക്കായ (Unnakaya) പ്രശസ്തമായത്.

കായ്പോള (Kaipola)യും പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന മറ്റൊരു മലബാർ പലഹാരമാണ്. മലബാറിലെ  പ്രധാന ആഘോഷങ്ങൾക്ക് ഈ പലഹാരം ധാരാളമായി ഉണ്ടാക്കാറുണ്ട്.

ചട്ടി പത്തിരി (chatti pathiri), കായ്പോള (Kaipola) ഇവയൊക്കെ തലശ്ശേരിയിലെ മറ്റു പ്രധാന പലഹാരങ്ങളാണ്.

തലശ്ശേരിക്ക് മാത്രമായി നിരവധി  പലഹാരങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. ഇത്തരത്തിൽ പ്രശസ്തമായ തലശ്ശേരി പലഹാരങ്ങളെക്കുറിച്ച് വായിക്കാം.

read more: thalassery snacks

ഉന്നക്കായ (Unnakaya)


നേന്ത്രപ്പഴം, തേങ്ങ, നെയ്യ്, പഞ്ചസാര, ഏലക്ക ഇവയൊക്കെയാണ് ഉന്നക്കായ (Unnakaya)  ഉണ്ടാക്കാനാവശ്യമായ ചേരുവകൾ.

നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കുക. നന്നായി വെന്ത ശേഷം പഴം നന്നായി കുഴച്ചെടുക്കുക. അതിനെ ചെറിയ ഉരുളകളാക്കുക.

നെയ്യിൽ തേങ്ങയും നട്ട്സും ഒക്കെ മൂപ്പിച്ചെടുക്കുക.

പഴം ഉരുള കയ്യിൽ വച്ച് ചെറുതായി പരത്തുക. അതിലേക്ക് നെയ്യിൽ മൂപ്പിച്ച  തേങ്ങയും നട്ട്സും ഒക്കെ നിരത്തുക. അതിനെ മടക്കിയെടുക്കുക. അതിനു ശേഷം എണ്ണ ചൂടാക്കി അതിലേക്ക് ഓരോന്നായി ഇട്ട് വറുത്തെടുക്കുക.

ഇത്തരത്തിലാണ് ഉന്നക്കായ (Unnakaya) ഉണ്ടാക്കുന്നത്.

മറ്റു വ്യത്യസ്തമായ ചേരുവകൾ കൊണ്ടും ഉന്നക്കായ ഉണ്ടാക്കാറുണ്ട്. ചിലയിടങ്ങളിൽ പഴവും മുട്ടയും  ഉപയോഗിച്ചും ഉന്നക്കായ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ വ്യത്യസ്തമായ രുചികളിൽ ഉന്നക്കായ തയ്യറാക്കുവാൻ സാധിക്കും.



Previous
Next Post »