തലശ്ശേരിയിലെ പ്രധാന പലഹങ്ങളിലൊന്നാണ് കായ്പോള (Kaipola).
ചട്ടി പത്തിരി (chatti pathiri), ഉന്നക്കായ (Unnakaya) ഇവയൊക്കെ തലശ്ശേരിയിലെ മറ്റു പ്രധാന പലഹാരങ്ങളാണ്.
തലശ്ശേരിക്ക് മാത്രമായി നിരവധി പലഹാരങ്ങളുടെ ഒരു നീണ്ട നിരയുണ്ട്. ഇത്തരത്തിൽ പ്രശസ്തമായ തലശ്ശേരി പലഹാരങ്ങളെക്കുറിച്ച് വായിക്കാം.
read more: thalassery snacks
കായ്പോള (Kaipola)
മലബാർ രുചികളിൽ പ്രധാനമാണ് കായ്പോള (Kaipola). പഴം കൊണ്ടുള്ള ഒരു നാടൻ കേക്കാണിത്. സാധാരണ കേക്കുകൾ പോലെയല്ല ഇതുണ്ടാക്കുന്നത്.
നേന്ത്രപ്പഴം, മുട്ട, നെയ്യ്, പഞ്ചസാര, ഏലക്ക ഇവയൊക്കെയാണ് കായ്പോള (Kaipola) ഉണ്ടാക്കാനാവശ്യമായ ചേരുവകൾ.
നേന്ത്രപ്പഴം നെയ്യിലിട്ട് മൂപ്പിച്ചെടുക്കുക. മുട്ടയും പഞ്ചസാരയും മറ്റൊരു പത്രത്തിലായി ചേർത്തെടുക്കുക. അതിലേക്ക് നേരത്തെ മൂപ്പിച്ചെടുത്ത പഴം ചേർക്കുക. ഇതെല്ലം കൂടി ഒരു പാനിൽ ഇട്ട് വേവിക്കുക. ഒരു ഭാഗം നന്നായി വെന്തതിനു ശേഷം തിരിച്ചിട്ട് മറ്റേ ഭാഗവും വേവിക്കുക.
ഇത്തരത്തിലാണ് കായ്പോള ഉണ്ടാക്കുന്നത്.
കായ്പോള പ്രധാനമായും മലബാർ ഭാഗങ്ങളിലാണ് കാണുവാൻ സാധിക്കുന്നത്. കേരളത്തിൽ മറ്റിടങ്ങളിൽ പൊതുവേ ഈ പലഹാരങ്ങൾ ലഭ്യമാകാറില്ല.
യൂറോപ്യൻ ശൈലിയിലുള്ള നിരവധി പലഹാരങ്ങൾ തലശ്ശേരിയിലും മലബാറിലുമായുണ്ട്. നീണ്ട കാലത്തെ അധിനിവേശത്തിന്റെ ഭാഗമായി പലതരം ശൈലിയിലുള്ള വിഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായാകാം ഇത്തരത്തിൽ ഒരു നാടൻ കേക്ക് ഉണ്ടാത്.
കേക്കിന്റെ ആകൃതിയിൽ നാടൻ രീതിയിലുള്ള പലഹാരമാണിത്.